ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വാഹനം പുറത്ത് സർവീസ് ചെയ്താലും, ഒറിജിനൽ അല്ലാത്ത പാർട്സ് ഉപയോഗിച്ചാലും വാറന്റിയെ ബാധിക്കരുത്: അയർലണ്ടിലെ ഡീലർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

അയർലണ്ടിലെ വാഹന നിർമ്മാതാക്കൾക്കും, ഡീലർമാർക്കും മുന്നറിയിപ്പുമായി The Competition and Consumer Protection Commission (CCPC). വാഹനം പുറത്തുള്ള വർക്ക് ഷോപ്പുകളിൽ സർവീസ് ചെയ്യുകയോ, റിപ്പയർ ചെയ്യുകയോ ചെയ്താൽ വാറന്റി നഷ്ടപ്പെടും എന്ന് പറഞ്ഞു ഉപഭോക്താക്കളെ അങ്ങനെ ചെയ്യുന്നതിൽ നിന്നും വിലക്കാൻ പാടില്ലെന്ന് CCPC വാഹന ഡീലർമാരോട് വ്യക്തമാക്കി. തങ്ങൾ വാങ്ങിയ വാഹനം എവിടെ സർവീസ് ചെയ്യണം, എന്തൊക്കെ പാർട്സ് ഉപയോഗിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക് ആണെന്നും, അവരെ അതിൽ നിന്നും തടയുന്നത് നിയമലംഘനമാണെന്നും, അത് ചെയ്യുന്നവർക്ക് മേൽ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും CCPC ഓർമിപ്പിച്ചു.

വാഹനം അംഗീകൃത ഡീലർ സ്റ്റേഷനുകളിൽ അല്ലാതെ പുറത്ത് സർവീസ് ചെയ്യുകയോ, ഒറിജിനൽ അല്ലാത്ത പാർട്സ് ഉപയോഗിക്കുകയുയോ ചെയ്താൽ വാറന്റി നൽകില്ല എന്ന് ഡീലർമാർ പറയുന്നത് സ്ഥിരമാണ്. ഒപ്പം വാഹനം റിപ്പയർ ചെയ്യാൻ വേണ്ട മുൻകാല വിവരങ്ങൾ, ടൂളുകൾ എന്നിവ അംഗീകൃത ഡീലർമാർ പുറത്തെ ഷോപ്പുകൾക്ക് കൊടുക്കാതിരിക്കുന്നതും പതിവാണ്. ഒരു വാഹനത്തിന്റെ ഏതെങ്കിലും പാർട്ട്‌ മാറ്റുമ്പോൾ കമ്പനിയുടെ തന്നെ ഒറിജിനൽ ഉപയോഗിക്കണം എന്ന് നിർബന്ധം പിടിക്കരുതെന്നും, ഒറിജിനലിന്റെ നിലവാരം ഉള്ള ഏത് പാർട്ടും ഉപയോഗിക്കാമെന്നും, അത് വാറന്റിയെ ബാധിക്കരുതെന്നും CCPC വ്യക്തമാക്കി. എന്നാൽ ഇതെല്ലാം രാജ്യത്തെ നിയമത്തിനു എതിരാണ്. ഇത് പാർട്സുകൾ, സർവീസ് എന്നിവയ്ക്ക് വില ഉയരാൻ കാരണമാകും. ഉപഭോക്താക്കളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ പരിമിതപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ ഉപഭോക്താക്കളെയും, സ്വതന്ത്രമായി പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകളെയും ബാധിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പുനഃപരിശോധിക്കാൻ ഓഗസ്റ്റ് 6 വരെ ഡീലർമാർക്ക് സമയം നൽകിയിട്ടുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW