വിമാനങ്ങളിൽ മദ്യം വിൽക്കരുതെന്ന് മുൻ എയർലൈൻ മേധാവി

By Rose Malayalam Desk

വിമാനങ്ങളിൽ മദ്യം വില്ക്കുന്നത് ശരിയല്ലെന്ന് മുൻ എയർലൈൻ മേധാവി പഡ്രൈഗ് ഒ സീഡിഗ് അഭിപ്രായപ്പെട്ടു.

റയാൻഎയർ ഒരു പുതിയ നിയന്ത്രണ കാമ്പയിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം വന്നത്. യാത്രക്കാരുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന് ഇത്തരം നടപടികൾ അനിവാര്യമാണെന്ന് പഡ്രൈഗ് ഒ സീഡിഗ് ചൂണ്ടിക്കാട്ടി.

യാത്രക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പെരുമാറ്റത്തിൽ മാറ്റം വരുത്തുമെന്നും, എയർലൈനുകൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എയർ അരാനിൻ്റെയും എയർ ലിംഗസ് റീജിയണലിൻ്റെയും മുൻ ഉടമയായ പഡ്രൈഗ് ഒ സീഡിഗ് പറഞ്ഞു

ഫ്ലൈറ്റുകളിലെ ക്രമക്കേട് വർധിക്കുന്നത് പരിഹരിക്കാൻ എയർപോർട്ടുകളിൽ ആൽക്കഹോൾ പരിമിതപ്പെടുത്തണമെന്ന് റയാൻഎയർ ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ ഒ ലിയറി കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു.

സാമൂഹികവിരുദ്ധ പ്രവൃത്തികളും അക്രമവും വർധിച്ചുവരുന്നതായ സൂചനയോടെയാണ് റൈനെയർ സിഇഒ മൈക്കൽ ഒ’ലീറി യാത്രക്കാരുടെ മദ്യം ഉപയോഗം നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments