ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വിൻഡ് സ്ക്രീനിലെ പേപ്പർ ഡിസ്കുകൾക്ക് വിട; രേഖകൾ ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി അയർലണ്ടിലെ ഗതാഗതവകുപ്പ്

അയര്‍ലണ്ടിലെ വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനിന് മുകളില്‍ ടാക്‌സ്, ഇന്‍ഷുറന്‍സ്, നാഷണല്‍ കാര്‍ ടെസ്റ്റ് (NCT), കൊമേഷ്യല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (CVRT) എന്നീ രേഖകള്‍ പ്രിന്റ് ചെയ്ത് പതിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ ആലോചന. പകരം ഇവയെല്ലാം ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിക്കാനാണ് ഗതാഗതവകുപ്പ് ആലോചിച്ചുവരുന്നത്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്ന് ഗതാഗതവകുപ്പ് വക്താവ് അറിയിച്ചു.

കൃത്യമായി എപ്പോഴത്തേയ്ക്ക് ഡിജിറ്റലൈസ്ഡ് സംവിധാനം നിലവില്‍ വരുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും 2026 ആദ്യത്തോടെ രാജ്യത്തെ എല്ലാ വാഹനങ്ങളില്‍ നിന്നും രേഖകള്‍ പ്രിന്റ് ചെയ്ത പേപ്പര്‍ ഡിസ്‌കുകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇത്തരത്തില്‍ പേപ്പര്‍ ഡിസ്‌കുകള്‍ നല്‍കുന്ന അവസാന വര്‍ഷം 2025 ആയിരിക്കും.

ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് രേഖകള്‍ ഡിജിറ്റലായി ഇപ്പോള്‍ തന്നെ Irish Motor Insurance Database (IMID)-ന് കൈമാറുന്നുണ്ട്. എന്നാല്‍ ഇത് ഗാര്‍ഡയ്ക്ക് പൂര്‍ണ്ണമായും ഡിജിറ്റലായി പരിശോധിക്കാവുന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിയാല്‍ മാത്രമേ പേപ്പര്‍ ഡിസ്‌കുകള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. പേപ്പര്‍ ഡിസ്‌കുകള്‍ ഒഴിവാക്കുന്ന പക്ഷം അവ പ്രിന്റ് ചെയ്യാനുള്ള ചെലവ് കുറയുമെന്നും, കൂടുതല്‍ സൗകര്യപ്രദമാകുമെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനികളും, കാര്‍ റെന്റല്‍ സ്ഥാപനങ്ങളും കരുതുന്നത്.

യൂറോപ്പിലെ പല രാജ്യങ്ങളും നേരത്തെ തന്നെ പേപ്പര്‍ ഡിസ്‌ക് രീതി എടുത്തുമാറ്റി രേഖകള്‍ ഡിജിറ്റലാക്കിയിട്ടുണ്ട്. യുകെയില്‍ 10 വര്‍ഷം മുമ്പ് തന്നെ ഡിജിറ്റൈസേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം പരിശോധനാസംവിധാനങ്ങള്‍ കാര്യക്ഷമമായില്ലെങ്കില്‍ ഇന്‍ഷ്വര്‍ ചെയ്യാതെ റോഡില്‍ ആളുകള്‍ വാഹനമിറക്കുന്നത് വര്‍ദ്ധിക്കുമെന്ന ആശങ്ക ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളെയും അപേക്ഷിച്ച് അയര്‍ലണ്ടില്‍ ഇപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനങ്ങള്‍ റോഡിലിറക്കുന്നത് അധികമാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW