മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാൾ കൂടിയായ വി എസിന് പുരസ്‌കാരം നൽകുന്നത്.
വി എസിന് പുറമെ കേരളത്തിൽ നിന്നും റിട്ട. ജസ്റ്റിസ് കെ ടി തോമസിനും, ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ പി. നാരായണനും പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നടന്‍ മമ്മൂട്ടി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍.
കലാമണ്ഡലം വിമലാ മേനോൻ, ആലപ്പുഴ സ്വദേശി കൊല്ലക്കയില്‍ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
വനവല്‍ക്കണത്തിലൂടെ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴ മുതുകുളം സ്വദേശിയായ ദേവകി അമ്മയ്ക്ക് പുരസ്‌കാരം നല്‍കുക. മൂവായിരത്തോളം അപൂര്‍വ ഔഷധസസ്യങ്ങളും ദേവകി അമ്മ സംരക്ഷിച്ചിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW