ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മീത്തിലെ ജൂലിയൻസ്ടൌൺ സെ. ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഏപ്രിൽ 26,27 തീയതികളിൽ

വി.ഗീവർഗ്ഗീസ് സഹാദായുടെ നാമധേയത്താൽ അനുഗ്രഹീതമായ കൗണ്ടി മീത്തിലെ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 26,27 തിയ്യതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടപ്പെടുന്നു.

ഏപ്രിൽ 26 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് സന്ധ്യനമസ്കാരം, തുടർന്ന് വചനശൂശ്രൂഷയും, ഭക്തി നിർഭരമായ റാസയും നടക്കും. ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരത്തോടുകൂടി , യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ സെക്രട്ടറി റവ. ഫാ. വർഗീസ് ടി. മാത്യു അച്ചന്റെ മുഖ്യകാർമ്മികത്ത്വത്തിൽ വി. മൂന്നിമ്മേൽ കുർബാനയും, തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം, ലേലം, ആശിർവാദം, വെച്ചൂട്ട് എന്നിവയും നടത്തപ്പെടും.

പെരുന്നാൾ ശൂശ്രൂഷകളിളും അനുബന്ധ ചടങ്ങുകളിലും ഭക്ത്യാദരപൂർവ്വം നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാനും വിശുദ്ധന്റെ അനുഗ്രഹം പ്രാപിപാനും അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും മുഴുവൻ വിശ്വാസികളെയും കർത്ത്വനാമത്തിൽ ദേവാലയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Venue: St. George Indian Orthodox Church, Laytown Road, Julianstown, Co. Meath A92VR02

കൂടുതൽ വിവരങ്ങൾക്ക് :

Rev.Fr. ഏൽദോസ് ബാബു – വികാരി
ജോബോയ് കുര്യാക്കോസ് – ട്രസ്റ്റീ
റെൻസി രാജൻ – സെക്രട്ടറി
Ph:0894997196

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW