ഡബ്ലിനിലെ വീട്ടില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കിയയാള്‍ അറസ്റ്റില്‍. ഞായറാഴ്ച Stepaside പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 37 ചെടികള്‍ വളര്‍ന്നുനിന്നിരുന്ന തോട്ടം ഗാര്‍ഡ കണ്ടെത്തിയത്. ഇതിന് പുറമെ വലിയ അളവില്‍ കനാബിസ് ഹെര്‍ബ്, മയക്കുമരുന്നായ എംഡിഎംഎ, ആംഫെറ്റമിന്‍ എന്നിവയും ഇവിടെ നിന്നും കണ്ടെടുത്തു. ഇവയ്ക്ക് ഏകദേശം 300,000 യൂറോ വിപണിവല വരും.
സംഭവവുമായി ബന്ധപ്പെട്ട് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments