ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വെക്സ്ഫോർഡ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര തിരുകർമ്മങ്ങൾ മാർച്ച് 24 ഓശാന ഞായറാഴ്ച

വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സെൻ്റ്  അൽഫോൻസാ  സീറോ മലബാർ ചർച്ചിൽ മാർച്ച് 24 ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഫാ. ഷിൻ്റോ തോമസ് നയിക്കുന്ന ധ്യാനത്തെ തുടർന്ന് വൈകിട്ട് 5 മണിക്ക് ഓശാന തിരുകർമ്മങ്ങൾ നടക്കും.  കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും. വികാരി ഫാ. റോയ് വട്ടക്കാട്ട് മുഖ്യകാർമ്മികനായിരിക്കും.  കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടാവും. 

പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2:30-നു പെസഹാ തിരുകർമ്മങ്ങൾ നടക്കും, കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും. 

ഈസ്റ്റർ ദിനത്തിൽ രാവിലെ 8:45-നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും. 

വെക്സ്ഫോർഡ്  ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിലാണ്  തിരുകർമ്മങ്ങൾ നടക്കുക.

(Franciscan Friary 2-18 Francis St, Slipperygreen, Wexford, Y35 H793)

ഏവരേയും തിരുകർമ്മങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW