ഇതൊരു മറവിയാണ്
ഒരു കറുത്ത ചക്കക്കുരുവും
ഒരു വെളുത്ത ചക്കക്കുരുവും
ഒരേ കീഴ്ശ്വാസത്തിന്റെ
ലയതന്ത്രികളിലെ സുഗന്ധ വ്യഞ്ജനങ്ങള്‍.
പുഴുത്ത കഞ്ഞിവെള്ളം
നടുവളയാതെ
നക്കി തിന്നു കറുത്തവന്‍.
കറുത്ത ഓട്ടക്കാലണ
നെഞ്ചോടുരുമ്മി വടക്കലമായീടെ
അടിപ്പാവടയ്ക്കുള്ളില്‍ തിരുകി
അടുക്കളയില്‍ നിന്നു
പുഴുത്ത കഞ്ഞി വെള്ളം
പ്ലാവിന്റെ ചോട്ടിലേക്ക് നീട്ടിയോഴിച്ചു.
ഇരുട്ടില്‍ നിഴലുകള്‍ പിന്തിരിഞ്ഞു നിന്നു
ചങ്ങലകള്‍ സ്വയം ഇഴപിരിഞ്ഞു
ഭ്രാന്തിന്റെ പുറന്തോടുപൊട്ടി
എട്ടടിപ്പാടകലെയുള്ള കറുത്ത കുരു
അമ്മായിടെ അടുക്കളയിലുമെത്തി.
കൂമന്‍മ്മാരുടെ കാലത്ത്
കറുത്തതും, വെളുത്തതുമായ
എത്ര ചക്കക്കുരു കഴിച്ചു.
സുന്ദരിയായ പെണ്ണിന്‍ കാല്‍
കറുത്ത ദണ്ഡില്‍ കെട്ടിയിട്ടു.
വീണ്ടും പുറംതോടടഞ്ഞു
മുഴുഭ്രാന്തിന്റെ കൂമന്‍
ഇരുട്ടിലെ നിഴലുകളെ നോക്കി മുരണ്ടു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW