അയര്‍ലണ്ടില്‍ അതിശക്തമായ മഴയും, കാറ്റോടു കൂടിയ ഇടിമിന്നലും പ്രതീക്ഷിക്കുന്ന മൂന്ന് കൗണ്ടികള്‍ക്ക് യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ലിമറിക്ക്, കെറി, കോര്‍ക്ക് എന്നീ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ നിലവില്‍ വന്ന മുന്നറിയിപ്പ് രാത്രി 8 മണി വരെ തുടരും.
ശക്തമായ മഴ മിന്നല്‍ പ്രളയത്തിന് കാരണമാകുമെന്നും, ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പകല്‍ പൊതുവില്‍ തെളിഞ്ഞ കാലാവസ്ഥയാകും മറ്റിടങ്ങളില്‍ അനുഭവപ്പെടുക. 19 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയര്‍ന്നേക്കും. രാത്രിയില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും, താപനില 11 മുതല്‍ അഞ്ച് ഡിഗ്രി വരെ താഴ്‌ന്നേക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments