ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവൻ (65) അന്തരിച്ചു. മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ പിതാവാണ്. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

മലയാളത്തിലും ഹിന്ദിയിലും സിനിമകൾ സംവിധാനം ചെയ്ത സംഗീത് ശിവന്റെ ആദ്യ ചിത്രം 1990-ൽ പുറത്തിറങ്ങിയ ‘വ്യൂഹം’ ആണ്. പിന്നീട് മലയാളത്തിൽ യോദ്ധ (1992), ഗാന്ധർവം (1993), നിർണയം (1995) അടക്കം എട്ടു സിനിമകൾ സംവിധാനം ചെയ്തു. 1993-ൽ ഇറങ്ങിയ ജോണി എന്ന ചിത്രം ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടി.

1998-ൽ ‘സോർ’ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമ മേഖലയിലും സംഗീത് ശിവൻ എത്തി. 2003-ൽ ചുരാ ലിയാ ഹേ തുംനേ, 2005-ൽ ക്യാ കൂൾ ഹേ ഹം, 2006-ൽ അപ്നാ സപ്നാ മണി മണി, 2009-ൽ ഏക് -ദ പവർ ഓഫ് വൺ, 2010-ൽ ക്ലിക്ക്, 2013-ൽ യംലാ പ​ഗലാ ദീവാനാ 2, 2019-ൽ ഭ്രം എന്നീ ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിലൊരുക്കി. സംവിധാനത്തിന് പുറമെ നിർമാതാവിന്റെ കുപ്പായവും അണിഞ്ഞു.

കാപ്കാപി എന്ന പേരിൽ അദ്ദേഹം ഹിന്ദിയിൽ ഒരുക്കിയ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം. മലയാള ചിത്രമായ രോമാഞ്ചത്തിന്റെ റീമേക്ക് ആണ് കാപ്കാപി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW