ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

സംസ്ഥാന ചലച്ചിത്ര അവാർഡ്: കാതൽ മികച്ച സിനിമ, പൃഥ്വിരാജ് നടൻ; ഉർവശി, ബീന എന്നിവർ മികച്ച നടിമാർ

54-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍.

മികച്ച രണ്ടാമത്തെ സിനിമ രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ടയാണ്. മികച്ച തിരക്കഥ – രോഹിത് എംജി കൃഷ്ണന്‍, സിനിമ ഇരട്ട. മികച്ച സ്വഭാവ നടന്‍ വിജയരാഘവന്‍. ചിത്രം – പൂക്കാലം. മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രന്‍. ചിത്രം – പൊമ്പിളൈ ഒരുമൈ. മികച്ച ബാലതാരം ( പെണ്‍) തെന്നല്‍ അഭിലാഷ് ചിത്രം – ശേഷം മൈക്കിള്‍ ഫാത്തിമ. മികച്ച ബാലതാരം ( ആണ്‍) അവ്യുക്ത് മേനോന്‍ ചിത്രം – പാച്ചുവും അത്ഭുതവിളക്കും.

മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍. സിനിമ- കാതല്‍. മികച്ച തിരക്കഥ- അഡാപ്‌റ്റേഷന്‍ -ബ്ലെസി, ചിത്രം – ആടു ജീവിതം. മികച്ച സംഗീത സംവിധായകന്‍ – ജസ്റ്റിന്‍ വര്‍ഗീസ്- ചാവേര്‍. മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനന്‍- ചാവേര്‍. മികച്ച പശ്ചാത്തല സംഗീതസംവിധായകന്‍ മാത്യൂസ് പുളിക്കന്‍, ചിത്രം കാതല്‍. മികച്ച പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ചിത്രം- ജനനം 1947 പ്രണയം തുടരുന്നു. മികച്ച മികച്ച പിന്നണി ഗായിക ആന്‍ ആമി, ചിത്രം – പാച്ചുവും അത്ഭുത വിളക്കും.

ജനപ്രീതിയുള്ള സിനിമ- ആടുജീവിതം, പ്രത്യേക ജൂറി പുരസ്‌കാരം- സിനിമ- ഗഗനചാരി, അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം- കെ ആര്‍ ഗോകുല്‍ (ആടു ജീവിതം) അഭിനയ കൃഷ്ണന്‍-(ജൈവം), സുധി കോഴിക്കോട് (കാതല്‍). മികച്ച ഛായാഗ്രഹകന്‍- സുനില്‍ കെ എസ്, സിനിമ – ആടു ജീവിതം, മികച്ച കലാസംവിധായകന്‍, സിനിമ – മോഹന്‍ദാസ് -2018, മികച്ചശബ്ദമിശ്രണം – റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍, സിനിമ – ആടു ജീവിതം, മികച്ച ശബ്ദരൂപകല്‍പ്പന-ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍, സിനിമ- ഉള്ളൊഴുക്ക്

മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ റസാഖ്, ചിത്രം- തടവ്. മികച്ച ചിത്രസംയോജകന്‍- സംഗീത് പ്രതാപ്, സിനിമ -ലിറ്റില്‍ മിസ് റാവുത്തര്‍, മികച്ച നൃത്ത സംവിധാനം ജിഷ്ണു, സിനിമ- സുലേഖ മന്‍സില്‍. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി- ആടു ജീവിതം, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍, സിനിമ -ഒ ബേബി. ഡബിങ് ( വനിത)- സുമംഗല- ജനനം 1947 പ്രണയം തുടരുന്നു. ഡബിങ് ( പുരുഷന്‍) റോഷന്‍ മാത്യു- ഉള്ളൊഴുക്ക്, വാലാട്ടി. സിങ്ക് സൗണ്ട്- ഷമീര്‍ അഹമ്മദ്, സിനിമ ഒ ബേബി.

മികച്ച ചിത്രം ഇല്ലാത്തതിനാല്‍ മികച്ച കുട്ടികളുടെ ചിത്രത്തിന് പുരസ്‌കാരം ഇല്ല. ചലച്ചിത്ര ലേഖനം- ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍- ഡോ. രാജേഷ് എം ആര്‍. മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവില്‍ കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍). മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ജൂറി പുരസ്‌കാരം – കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ (പി പ്രേമചന്ദ്രന്‍).

മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉർവശിക്ക് ഇത് കരിയറിലെ ആറാം പുരസ്‌കാരമാണ്. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് നേരത്തെ പുരസ്കാരം ലഭിച്ചത്.

പൃഥ്വിരാജിന് ഇത് മൂന്നാം പുരസ്കാര നേട്ടമാണ്. നേരത്തെ വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW