ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

‘സഞ്ജു ഹീറോയാടാ ഹീറോ…!’; ട്വന്റി20 സെമിയിലെ ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ

ആദിമദ്ധ്യാന്തം ആവേശം നിറഞ്ഞ സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 253 റണ്‍സിന്റെ റണ്‍മല പടുത്തുയര്‍ത്തിയപ്പോള്‍, ഇത് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 246 റണ്‍സിന് ഏഴ് എന്ന സ്‌കോറിലെത്തിയപ്പോള്‍ കളി അവസാനിച്ചു.

സ്‌കോര്‍:
ഇന്ത്യ 253-7 (20 ഓവര്‍)
ഇംഗ്ലണ്ട് 246-7 (20 ഓവര്‍)

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയച്ചപ്പോള്‍, സൂപ്പര്‍ 8-ന് സമാനമായി ഓപ്പണര്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് കാണാന്‍ സാധിച്ചത്. 42 പന്ത് നേരിട്ട സഞ്ജു, ഏഴ് സിക്‌സും, എട്ട് ഫോറും പറത്തി 89 റണ്‍സ് നേടിയാണ് പുറത്തായത്. ഇഷാന്‍ കിഷന്‍ (18 പന്തില്‍ 39), ശിവം ദുബെ (25 പന്തില്‍ 43), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 27), തിലക് വര്‍മ്മ (7 പന്തില്‍ 21) എന്നിവരുടെ കൂടി ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തി.

മറുപടി ബാറ്റിങ്ങില്‍ ജേക്കബ് ബെഥല്‍ ഇംഗ്ലണ്ടിനായി 48 പന്തില്‍ 105 റണ്‍സ് നേടി ഗംഭീര പ്രകടനം കാഴ്ച വച്ചെങ്കിലും, വിജയത്തിന് ഏഴ് റണ്‍സ് അകലെ കളി അവസാനിച്ചു.

സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഞായറാഴ്ച ഗുജറാത്തിലെ അഹമ്മാദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW