സത്ഗമയ മകരവിളക്ക് മഹോത്സവം ജനുവരി 12 ന്

By Rose Malayalam Desk

അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12 ഞായറാഴ്ച്ച  വിപുലമായ പരിപാടികളോടെ നടത്തപ്പെടും. കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വൈശ്വര്യസിദ്ധിക്കുമായി രാവിലെ 10 മുതൽ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക അയ്യപ്പപൂജകൾ ആരംഭിയ്ക്കും.
ഡബ്ലിൻ Ballymount ലുള്ള VHCCI temple ൽ വച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടികൾ, Vedic Hindu Cultural Centre Ireland ഉം  ITWA യുമായി ചേർന്ന് സംയുക്തമായാണ് ഈ വർഷം  നടത്തപ്പെടുന്നത്.

ശ്രീധർമ്മ ശാസ്താവിന്റെ ഇഷ്ടവഴിപാടായ നെയ്യഭിഷേകം,നീരാഞ്ജനം,പുഷ്‌പാഭിഷേകം,ഭസ്മാഭിഷേകം, പായസനിവേദ്യം  എന്നിവയും  സത്ഗമയ ഭജൻസിന്റെ ഭക്തിസാന്ദ്രമായ ഭക്തിഗാനസുധ, പടിപൂജ,മഹാദീപാരാധന തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.  കഴിഞ്ഞ വർഷം അയർലണ്ടിൽ അയ്യപ്പസ്വാമിക്കായ് സമർപ്പിച്ച ‘അയ്യാ എന്നയ്യാ’ എന്ന ഭക്തിഗാനത്തിന്റെ നൃത്താവിഷ്കാരവും,ചിന്തുപാട്ടും സപ്തസ്വര ടീം പ്രസ്തുത വേദിയിൽ വച്ച് അവതരിപ്പിക്കുന്നതാണ്.

ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതും നെയ്യഭിഷേകം, നീരാഞ്ജനം, പുഷ്പാഞ്ജലി വഴിപാടിനായി പണമടച്ച്  പ്രത്യേകം രസീത് എടുക്കേണ്ടതുമാണ്‌.
നീരാഞ്ജനത്തിനുള്ള നാളികേരം പൂജാസാധനങ്ങൾ എല്ലാം ക്ഷേത്രത്തിൽ ലഭ്യമാണ്.
എല്ലാ വഴിപാടുകൾക്കും ഒറ്റ രസീത് മാത്രം എടുക്കേണ്ടതുള്ളൂ.
പ്രവേശനം സൗജന്യമാണ്.

ഇതോടൊപ്പമുള്ള  google form link ൽ ജനുവരി 10 ന് മുൻപായി എല്ലാവരും  വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രത്യേകം അറിയിയ്ക്കുന്നു.
https://forms.gle/xesgEfyYUrskp2Mx9
കൂടുതൽ വിവരങ്ങൾക്ക്:
0873226832, 0876411374, 0877818318, 0871320706

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments