ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

സൂപ്പർ ഡാഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഫാ.സിജോ ജോൺ ഉൽഘാടനം ചെയ്തു; ഫിസ്‌ഫറോ -ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററുകൾ വിജയികളായി

ഡബ്ലിൻ: സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ നേതൃത്വത്തിൽ  Poppintree Community Sport Centre-ൽ  വെച്ച് നടന്ന ‘സൂപ്പർ ഡാഡ് ബാഡ്മിന്റൺ’ മത്സരം റീജനങ്ങൾ ഡയറക്ടർ റവ . ഫാ. സിജോ ജോൺ ഉൽഘാടനം ചെയ്തു. റവ . ഫാ സെബാൻ  സെബാസ്റ്റ്യന്‍, റവ. ഫാ. ബൈജു കണ്ണംപിള്ളി, റവ. ഫാ. ജിൻസ് വാളിപ്ലാക്കർ , ഫാ. പ്രിയേഷ് , SMCC ഡബ്ലിൻ റീജണൽ ട്രസ്റ്റി ബെന്നി ജോൺ , ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, ജോയിന്റ് സെക്രട്ടറി ടോം ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ  റീജണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു, സെക്രട്ടറി ജിത്തു മാത്യു നന്ദി രേഖപ്പെടുത്തി.

സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും  സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ നിർവഹിച്ചു.

Poppintree Community Sport Centre-ലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ സീറോ മലബാർ ഡബ്ലിൻ റീജിയനിലെ 36 ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരത്തിൽ പിസ്‌ബറോ മാസ് സെന്ററിലെ ബാസ്റ്റിൻ ജെയിംസും രാജേഷ് ജോണും  Spice Village Indian Cuisine നൽകിയ  501 യൂറോ, സീറോ മലബാർ പിതൃവേദിയുടെ എവർ  ട്രോളിംഗ് ട്രോഫി എന്നിവ നേടി.

BLUECHIPS TILES കമ്പനി സ്പോൺസർ ചെയ്ത 301 യൂറോ ക്യാഷ് പ്രൈസും പിതൃവേദിയുടെ എവർ  ട്രോളിംഗ് ട്രോഫിയും  ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററിലെ ജെറി നോബിളും പ്രകാശ് കുഞ്ചുകുട്ടനും സെക്കന്റ് സ്ഥാനം കരസ്ഥമാക്കി. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററിലെ തന്നെ ജോജോ ജോർജും  സിജിൻ സിറിയക്കും  മൂന്നാം സ്ഥാനവും,  Sunny Jose സ്പോൺസർ ചെയ്ത്  201 യൂറോ ക്യാഷ് പ്രൈസും സീറോ മലബാർ പിതൃവേദിയുടെ എവർ  ട്രോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

സ്വോർഡ്സ് മാസ് സെന്ററിലെ ആൽവിൻ ജോണിയും ദീപു ജോസും  വിൻസന്റ് നിരപ്പേൽ സ്പോൺസർ ചെയ്ത് ന്ന 101 യൂറോയുടെ ക്യാഷ് പ്രൈസും കരസ്ഥമാക്കി .

സഭായോഗം സെക്രട്ടറി ബിനോയ് ജോസ് , സീജോ കാച്ചപ്പിള്ളി , ജോയിച്ചൻ മാത്യു , ബിനുജിത് സെബാസ്റ്റ്യൻ എന്നിവർ വിജയികൾക്ക്  ആശംസകൾ നേർന്നു. Phibsborough ട്രസ്റ്റി ജോമോൻ, സോണൽ ട്രസ്റ്റി ബെന്നി ജോൺ എന്നിവർ ടൂർണമെന്റ് റഫറിമാരായിരുന്നു .

പിതൃവേദി മാസ് സെന്റർ പ്രസിഡന്റുമാരായ  രാജു കുന്നക്കാട്ട് , ജിത്തു മാത്യു , ഫ്രാൻസിസ് ജോസ് , രാജേഷ് ജോൺ , ടോജോ ജോർജ് ,സണ്ണി ജോസ് , ബാബു ,ജിൻസ് ,ആരോൺ ,ഫ്രാൻസിസ് ജോസഫ് , ബേബി ബാസ്റ്റിൻ , ആന്റണി , ജോഷി എന്നിവർ ബാഡ്മിന്റൺ ടൂർണമെന്റ് സുഗമായി നടത്തുന്നതിന് നേതൃത്വം നൽകി .

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW