ബോക്‌സ് ഓഫീസിൽ വീണ്ടും സ്വാധീനം ഉറപ്പിക്കാൻ തയ്യാറെടുക്കുന്ന തെന്നിന്ത്യൻ താരം സൂര്യയുടെ പുതിയ ചിത്രം ‘വിശ്വനാഥ് ആന്റ് സൺസി’ന്റെ ടീസർ പുറത്തിറങ്ങി. മലയാളികൾക്ക് പ്രിയങ്കരിയായ മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അറ്റ്‌ലൂരിയാണ്. ‘ലക്കി ഭാസ്‌കർ’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണിത്.
നാൽപ്പതുകാരനായ നായകനും ഇരുപതുകാരിയായ നായികയും തമ്മിലുള്ള ഹൃദ്യമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായിരിക്കും ഈ സിനിമയെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.
സൂര്യയ്ക്കും മമിതയ്ക്കും പുറമെ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ജൂലൈ മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒടിടി അവകാശം ഇതിനോടകം തന്നെ പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയതായും സൂചനകളുണ്ട്.
ജി.വി പ്രകാശ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന് നിമിഷ് രവിയാണ് ഛായാഗ്രഹണം ഒരുക്കുന്നത്. സിത്താര എന്റർടെയ്ൻമെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ടീസർ കാണാം:
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW