ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

സോക്സിലെ നൂൽ കുടുങ്ങി കുട്ടിയുടെ കാലിന് സർജറി; അയർലണ്ടിൽ 1,500 സോക്സുകൾ തിരികെ വിളിച്ച് Dunnes Stores

ഡിസൈനിലെ അപാകത കാരണം 1,500 ജൂനിയര്‍ സോക്‌സ് പാക്കുകള്‍ തിരികെ വിളിച്ച് Dunnes Stores. Competition and Consumer Protection Commission (CCPC) ആണ് സ്റ്റോറില്‍ നിന്നും വിറ്റ കുട്ടികളുടെ സോക്‌സിലെ നൂല്‍ കുടുങ്ങി ഒരു കുട്ടിയുടെ കാല്‍ നീരുവന്ന് വീര്‍ത്തതായും, കുട്ടിക്ക് അടിയന്തര സര്‍ജറി വേണ്ടിവന്നതായും അറിയിച്ചത്. തുടര്‍ന്ന് ഈ സോക്‌സുകള്‍ തിരിച്ചെടുക്കാനും കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.

Five-pair pink marl baby socks എന്ന സോക്‌സാണ് കമ്പനി തിരിച്ചെടുക്കുന്നത്. ഇവയുടെ 1,564 പാക്കുകള്‍ തിരിച്ചെടുക്കുമെന്ന് Dunnes Stores അറിയിച്ചു. നേരത്തെ ഇവ വാങ്ങിയ ആളുകള്‍ ഉപയോഗിക്കരുതെന്നും, തിരിച്ചെത്തിച്ചാല്‍ റീഫണ്ട് നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കി.

ഉല്‍പ്പന്നത്തിന്റെ കോഡ് 07913 എന്നതും ബാര്‍കോഡ് 5099015690097 എന്നതുമാണ്.

അയര്‍ലണ്ടിലെ വിപണിയിലുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള സഹായങ്ങള്‍ക്കായി:
CCPC helpline: 01 402 5555
email: ask@ccpc.ie

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW