ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ഏപ്രിൽ 6 ശനിയാഴ്ച

പ്രവാസി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 6 ശനിയാഴ്ച. Newbridge Demesne Donabate-ല്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ മേയറായ Adrian Henchy, ഭവനവകുപ്പ് മന്ത്രി ഡാര ഒബ്രിയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സ്‌പോര്‍ട്‌സ് ഗ്രാന്റ് ഉപയോഗിച്ചാണ് പരിശീലനകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.

സെനറ്റര്‍ റെജീന ഡോഹര്‍ട്ടി, കൗണ്‍സിലര്‍ ഡാര ബട്ട്‌ലര്‍, എംഇപി ബാരി ആന്‍ഡ്രൂസ്, ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ ക്രിക്കറ്റ് ഡെവവപ്‌മെന്റ് മാനേജര്‍ ബ്രയാന്‍ ഒ റൂര്‍ക്ക്, Demsports Ltd-ന്റെ ജോണ്‍ ലവ്‌ഡേ, DAP Tank Ireland-ന്റെ ജോണ്‍ ബസ് എന്നിവരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.

ഉദ്ഘാടനചടങ്ങിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് അറിയിച്ചു.

ലെയ്ന്‍സ്റ്റര്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിനോടൊത്തു ചേര്‍ന്ന് കളിക്കാന്‍ പുതിയ കളിക്കാരെയും സ്വാഗതം ചെയ്യുന്നതായും ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.swordscricketclub.ie

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW