ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

‘ഹെൽമെറ്റ് മസ്റ്റ് ആണ്’; കേരളാ പൊലീസിന്റെ വീഡിയോയ്ക്ക് ദുൽഖർ സൽമാന്റെ കമന്റ് വൈറൽ

റോഡ് സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി കേരളാ പൊലീസ് പങ്കുവച്ച വീഡിയോയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കമന്റ് വൈറല്‍. ദുല്‍ഖറും, കല്യാണിയും അഭിനയിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ ഒരു സീന്‍ ‘ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്യുവോ…’ എന്ന ക്യാപ്ഷനോടെയാണ് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്ക്’ എന്നും കേരള പൊലീസ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. പിന്നാലെ ദുല്‍ഖറിന്റെ കമന്റും വന്നു.

‘ഹെല്‍മറ്റ് മസ്റ്റ്’ ആണ് എന്നാണ് ദുല്‍ഖര്‍ കമന്റ് ചെയ്തിരിക്കുന്നത്. ധാരാളം പേര്‍ കമന്റിന് ലൈക്കും നല്‍കി. ഇരുചക്രയാത്രയിലെ ഹെല്‍മറ്റ് ഉപയോഗം ബാധ്യപ്പെടുത്താനായി പൊലീസ് സ്വീകരിച്ച ഈ വ്യത്യസ്തമായ ആശയം ഇതോടെ കൈയടി നേടുകയാണ്.

അതേസമയം മലയാളത്തില്‍ ‘ഐ ആം ഗെയിം’ ആണ് ദുല്‍ഖറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് വിവരം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW