ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

15 കോടി മുടക്കിയ ‘പർദ്ദ’ തിയറ്ററിൽ നേടിയത് 1.2 കോടി മാത്രം; നിരാശ പങ്കുവച്ച് അനുപമ പരമേശ്വരൻ

താന്‍ നായികയായി എത്തിയ ‘പര്‍ദ്ദ’ എന്ന ചിത്രം 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിട്ടും 1.2 കോടി മാത്രമാണ് തിയറ്ററില്‍ നിന്നും ലഭിച്ചത് എന്നതില്‍ നിരാശ പ്രകടിപ്പിച്ച് നടി അനുപമ പരമേശ്വരന്‍. ഏറെ പ്രതീക്ഷയോടെ ഓഗസ്റ്റ് 22-നാണ് തെലുങ്ക് സിനിമയായ പര്‍ദ്ദ പ്രദര്‍ശനത്തിനെത്തിയത്.

ഈ വര്‍ഷം താന്‍ ആറ് സിനിമകളില്‍ അഭിനയിച്ചുവെന്നും, എന്നാല്‍ എല്ലാ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയില്ല എന്നും ‘ബൈസണ്‍’ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ അനുപമ പറഞ്ഞു. പര്‍ദ്ദ വിജയിക്കാത്തതില്‍ ദുഃഖമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. മികച്ച റിവ്യൂ ലഭിച്ചെങ്കിലും പര്‍ദ്ദ തിയറ്ററില്‍ ആളെ കൂട്ടിയില്ല.

അതേസമയം മലയാളത്തില്‍ കഴിഞ്ഞയാഴ്ച റിലീസ് ആയ ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിലും അനുപമയാണ് നായിക. ഷറഫുദ്ദീന്‍ നായകനായ ചിത്രം 9 കോടി കലക്ഷനും കഴിഞ്ഞ് തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW