വാട്ടർഫോർഡിൽ നടന്ന സെന്റ് പാട്രിക്സ് ഡേ പരേഡിൽ ഓവറോൾ വിഭാഗത്തിൽ വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന് ഒന്നാം സ്ഥാനം. ഐറിഷുകാരുടെ ആഘോഷ ദിവസങ്ങളിൽ ഒന്നായ സെന്റ് പാട്രിക്സ് ഡേയിൽ നടന്ന പരേഡിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നായി നിരവധി രാജ്യങ്ങൾ മാറ്റുരച്ചതിൽ നിന്നുമാണ് മലയാളികൾ ഈ വിജയം കൈവരിച്ചത്.
വൈവിധ്യമാർന്ന നിറക്കാഴ്ചകളാലും ശബ്‌ദാരവങ്ങളാലും ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ഇന്നലെ കാഴ്ചവെച്ചത്.
ഇതിനു വേണ്ടി സഹകരിച്ച എല്ലാ വൈക്കിങ്ങ്സ് അംഗങ്ങളോടും, മറ്റ് അസൗകര്യങ്ങളാൽ പരേഡിന് വരാൻ സാധിക്കാതെപോയ എല്ലാ വൈക്കിങ്സ് കുടുംബാംഗങ്ങളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായി വൈക്കിങ്സ് കമ്മിറ്റി പറഞ്ഞു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
