ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഐറിഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം മൂന്ന് മടങ്ങ് വർദ്ധിച്ചു; വിസകളിലും വർദ്ധന

ഐറിഷ് പൗരത്വത്തിനായി അപേക്ഷിച്ച് അംഗീകാരം ലഭിക്കുന്നവരുടെ എണ്ണം 2023-ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച 22,500 അപേക്ഷകളില്‍ 20,000 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ആകെ 15 പൗരത്വദാന ചടങ്ങുകളാണ് പോയ വര്‍ഷം നടത്തിയത്. ഇവയിലൂടെ 13,700 പേര്‍ക്ക് പൗരത്വം നല്‍കിയതായും പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ നീതിന്യായവകുപ്പ് അറിയിച്ചു.

2022-ല്‍ ആകെ ആറ് ചടങ്ങുകളിലൂടെ 4,300 പേര്‍ക്കാണ് ഐറിഷ് പൗരത്വം നല്‍കിയത്. ആ വര്‍ഷം 17,188 അപേക്ഷകള്‍ ലഭിക്കുകയും, 15,000 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു.

പൗരത്വദാനത്തിന് പുറമെ എല്ലാതരം വിസകളിലും കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. തൊഴില്‍, പഠനം, കുടുംബവുമായി ജോയിന്‍ ചെയ്യുക എന്നിവയ്‌ക്കെല്ലാമായി നല്‍കുന്ന വിസകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

ഇന്ത്യക്കാരുടെ വിസ അപേക്ഷകളാണ് കൂടുതലായും വരുന്നതെന്നും, ആറ് മുതല്‍ 12 ആഴ്ച വരെയാണ് അപേക്ഷയുടെ നടപടിക്രമങ്ങള്‍ തീര്‍ക്കാന്‍ എടുക്കുന്നതെന്നും നീതിന്യായവകുപ്പ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ Doncha O’Sullivan കമ്മിറ്റിയെ അറിയിച്ചു.

രാജ്യത്ത് നിയമവിരുദ്ധപ്രവര്‍ത്തനം, അനധികൃത താമസം എന്നിവയുമായി ബന്ധപ്പെട്ട് 857 പേരെ കഴിഞ്ഞ വര്‍ഷം നാടുകടത്തുകയുമുണ്ടായി. ഗാര്‍ഡയാണ് ഇവരെ വിമാനങ്ങളില്‍ കയറ്റി വിട്ടത്.

ഇമിഗ്രേഷന്‍ സര്‍വീസ് ജീവനക്കാരുടെ എണ്ണത്തിലും വകുപ്പ് വര്‍ദ്ധന വരുത്തിയതായി O’Sullivan അറിയിച്ചു. നിലവില്‍ 1,000-ല്‍ അധികം പേര്‍ ഇമിഗ്രേഷന്‍ ജോലിക്കാരായുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW