ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

ഡബ്ലിൻ: അയർലണ്ടിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു.

മെയ് 24 ന് ദ്രോഹഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ 1000-ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കൊച്ചാലുങ്കൽ ജോസ്ജോൺ (ഇരവിമംഗലം) പ്രസിഡൻ്റ് ആയും, അലക്സ് മോൻ വട്ടുകുളത്തിൽ (ചെറുകര) സെക്രട്ടറി ആയും, അരുൺ തോമസ് കാടൻകുഴിയിൽ (പുന്നത്തുറ) ട്രഷറർ ആയും, ബിജു സ്റ്റീഫൻ മുടക്കോടിൽ (മ്രാല) പി ആർ ഓ ആയും പ്രവർത്തിക്കുന്ന കമ്മറ്റിയിൽ 25 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ജൂൺ 12-ന് ബ്ലാഞ്ചസ്റ്റോണിൽ നടന്ന ചടങ്ങിൽ 2023 -25 കാലഘട്ടത്തിലെ പ്രസിഡൻ്റ് ജോസ് ചാക്കോ പ്ലാമ്പറമ്പിൽ, സെക്രട്ടറി ഷാജുമോൻ ഒഴുകയിൽ എന്നിവർ ചേർന്ന് മെനോറ വിളക്ക് തെളിച്ചുകൊണ്ട് ഭാരവാഹിസ്ഥാനങ്ങൾ ഔദ്യോഗികമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

പ്രസ്തുത യോഗത്തിൽ 2025-27 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു രൂപരേഖ തയാറാക്കുകയും വനിതകൾക്കും യുവജനങ്ങൾക്കുമായുള്ള പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

ജന്മത്താലും കർമത്താലും പരസ്പര ബന്ധിതമായ ക്നാനായ സമൂഹത്തിൻ്റ ആത്മീയവും ഭൗതികവുമായ കെട്ടുറപ്പാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും, തനിമയിലും ഒരുമയിലും വിശ്വാസനിറവിലും കത്തോലിക്കാ സഭയുടെ അവിഭാജ്യ ഘടകമായ തങ്ങൾ പൂർവികർ പകർന്നു നൽകിയ പാരമ്പര്യം എന്നെന്നും കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞ ബദ്ധരാണെന്നും സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ചു.

വാർത്ത: പി ആർ ഓ, കെ സി എ ഐ, ബിജു സ്റ്റീഫൻ മുടക്കോടിൽ. 353892613171

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW