ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ അയർലണ്ട് സന്ദർശിക്കുന്നു

ഡബ്ലിൻ: നവാഭിഷിക്തനായ ബസേലിയോസ് ജോസഫ് കാതോലിക്കാബാവ അയർലണ്ട് സന്ദർശിക്കുന്നു. സെപ്റ്റംബർ മാസം പത്തൊമ്പതാം തീയതി മുതൽ ഇരുപത്തിനാലാം തീയതി വരെയാണ് ബാവാതിരുമേനി അയർലണ്ട് സന്ദർശിക്കുന്നത്.

പത്തൊമ്പതാം തീയതി അയര്ലണ്ടിലെത്തിച്ചേരുന്ന ബാവാതിരുമേനിയെ അയർലൻഡ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയുടെയും ഭദ്രാസന വൈസ് പ്രസിഡന്റ് ജിനോ ജോസഫ് അച്ചന്റേയും, സെക്രട്ടറി ഡോക്ടർ ജോബി സ്കറിയ അച്ചന്റേയും , ട്രഷറർ സുനിൽ എബ്രഹാമിന്റെയും നേതൃത്വത്തിൽ ഭദ്രാസന ഭാരവാഹികളും, ഭദ്രാസന കൗൺസിൽ അംഗങ്ങളും, ഭക്ത സംഘടനാ ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.

പത്തൊമ്പതാം തീയതി വൈകുന്നേരം ഗോൾവേ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനിപ്പള്ളിയിൽ എത്തിച്ചേരുന്ന ബാവ തിരുമേനിക്കു സ്വികരണവും തുടർന്ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ബാവാതിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.

ഇരുപതാം തീയതി അയർലൻഡ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ബാവാതിരുമേനിയ്ക്ക് സ്വീകരണവും, ബാവ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും, അഭി. തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിലും വി. കുർബ്ബാന യൂറോപ്പിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽ വച്ച് നടത്തപ്പെടുന്നു. അയർലണ്ടിലെ ഇരുപതോളം വരുന്ന യാക്കോബായ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ബാവ തിരുമേനിയുടെ സ്വീകരണത്തിനായി എത്തിച്ചേരും.

ഇരുപത്തിയൊന്നാം തീയതി ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ഇരുപതാമത് വാർഷീകാഘോഷപരിപാടികളിൽ, അയർലണ്ടിലെ വിവിധ മത മേലധ്യക്ഷന്മാരോടും, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളോടും ഒപ്പം ശ്രേഷ്ഠ ബാവ തിരുമേനി പങ്കെടുക്കും. തുടർന്ന് ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് പള്ളി പുതുതായി വാങ്ങിയ സ്ഥലത്തിന്റെ കൂദാശ ബാവാതിരുമേനി നിർവ്വഹിക്കും.

ഇരുപത്തിരണ്ടാം തീയതി വാട്ടർഫോർഡ് സെന്റ് മേരീസ് പള്ളിയിൽ സന്ധ്യാപ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ ബാവാതിരുമേനി നേതൃത്വം വഹിക്കും.

ഇരുപത്തിമൂന്നാം തീയതി ബാവാതിരുമേനി കത്തോലിക്കാ സഭയുടെ വാട്ടർഫോർഡ് ബിഷപ്പായി അൽഫോൻസാസ് കല്ലിനാനെ സന്ദർശിക്കും.

ഇരുപത്തിമൂന്നാം തീയതി കോർക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ സന്ധ്യാ പ്രാർത്ഥനയും തുടർന്ന് സ്വീകരണത്തിനും ശേഷം ഇരുപത്തിനാലാം തീയതി ബാവാതിരുമേനി മടങ്ങിപ്പോകും.

ബാവ തിരുമേനിയുടെ സ്വീകരണ പരിപാടികളുടെ തയ്യാറെടുപ്പുകൾ, അഭി തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി, ഫാ. ജിനോ ജോസഫ്, ഫാ. ഡോ. ജോബിമോൻ സ്കറിയ, ഫാ. ബിജോയ് കാരുകുഴിയിൽ, ഫാ. പീറ്റർ വർഗീസ്, സുനിൽ എബ്രഹാം, ജെയ്‌മോൻ മാർക്കോസ്, ജിബി ജേക്കബ്, സന്തീപ് കല്ലുങ്കൽ, ബിനു ബി അന്തിനാട്ട്, എന്നിവർ ഉൾപ്പെട്ട പത്തംഗ കമ്മിറ്റി പൂർത്തിയാക്കി വരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW