ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അടിച്ചെടുത്തു! ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ

ഒടുവില്‍ അത് സംഭവിച്ചു- വനിതാ ക്രിക്കറ്റിലെ അതികായരായ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലില്‍. ഓസ്‌ട്രേലിയ നേടിയ വമ്പന്‍ സ്‌കോറായ 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ വനിതകള്‍, 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

സ്‌കോര്‍:
ഓസ്‌ട്രേലിയ 338 ഓള്‍ ഔട്ട് (49.5 ഓവര്‍)
ഇന്ത്യ 341- 5 (48.3 ഓവര്‍)

ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

2005, 2017 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തിയിരുന്നെങ്കിലും കിരീടം ചൂടാന്‍ സാധിച്ചിരുന്നില്ല. അതേസമയം നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയ ഏഴ് തവണ കപ്പ് നേടി റെക്കോര്‍ഡ് ഇട്ടിട്ടുമുണ്ട്.

സെമിയില്‍ വമ്പന്‍ സ്‌കോര്‍ നേടിയ ഓസ്‌ട്രേലിയയ്‌ക്കെതിരെ 134 പന്തുകളില്‍ നിന്നും 12 ഫോറുകളടക്കം 127 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസ് ആണ് ഇന്ത്യയുടെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്ത് ശക്തമായ പിന്തുണ നല്‍കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW