ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

Ballinasloe Cricket Club ഇനി മുതൽ അറിയപ്പെടുക Kilconnell Cricket Club എന്ന പേരിൽ; പുതിയ കളിക്കാരെ തെരഞ്ഞെടുക്കാനുള്ള രജിസ്ട്രേഷന് ആരംഭം

Ballinasloe Cricket Club ഇനുമുതല്‍ ഔദ്യോഗികമായി Kilconnell Cricket Club എന്നറിയപ്പെടും. 2016-ല്‍ ആരംഭിച്ച ക്ലബ്ബ് അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്.

ഫെയര്‍ ഗ്രീന്‍ ഗ്രൗണ്ട് ആസ്ഥാനമാക്കി കളിച്ചുവന്ന ക്ലബ്ബ്, കഴിഞ്ഞ വര്‍ഷം Kilconnell Community Park-ല്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തുകയും, തുടര്‍ന്ന് ഇവിടെ കളിസ്ഥലമൊരുക്കാനായി പാര്‍ക്ക് അധികൃതരുമായി ധാരണയിലെത്തുകയും ചെയ്തു.

പ്രദേശത്തെ Comyn കുടുംബവുമായി ബന്ധപ്പെട്ട് 1890 മുതല്‍ ക്രിക്കറ്റ് Kilconnell-ന്റെ ജീവവായുവാണ്.

ഈ വര്‍ഷം മുതല്‍ Kilconnell Community Park-ലെ ഗ്രൗണ്ടില്‍ Ballinasloe Cricket Club-ന്റെ നേതൃത്വത്തില്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്താനൊരുങ്ങുകയാണ് ക്ലബ്ബ് അധികൃതര്‍. ഫ്രെഷേഴ്‌സ്, സീസണ്‍ കളിക്കാര്‍ തുടങ്ങി ക്രിക്കറ്റില്‍ തല്‍പ്പരരായ എല്ലാവരെയും ക്ലബ്ബില്‍ അംഗങ്ങളാകാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Connaught Cricket Union-ല്‍ രജിസ്റ്റര്‍ ചെയ്ത Kilconnel Cricket Club, 2024 സീസണില്‍ യൂണിയന് കീഴിലാണ് ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുക.

ഫെബ്രുവരി 3, 4 തീയതികളില്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് മത്സരങ്ങള്‍, റാഫിള്‍സ് എന്നിവയടക്കം നിരവധി പരിപാടികളാണ് ക്ലബ്ബിന്റെ പട്ടികയില്‍ ഇത്തവണയുള്ളത്. 2024-ലെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്നവര്‍ക്ക് 150 യൂറോ, വിദ്യാര്‍ത്ഥികള്‍ക്ക് 100 യൂറോ, കുട്ടികള്‍ക്ക് 80 യൂറോ, എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വെറ്ററന്‍സിന് സൗജന്യം.

ക്ലബ്ബിന്റെ വളര്‍ച്ചയ്ക്കായി എല്ലാ അഭ്യുദയകാംക്ഷികലുടെയും, സ്‌പോണ്‍സര്‍മാരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോര്‍ജ്ജ് ഫ്രാന്‍സിസ്- 087 167 6761
ബിനോജ് ചെമ്പനൂര്‍- 089 446 3303

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW