Drogheda Prayer Centre,Ireland ചർച്ചിന്റെ “റിവൈവൽ നൈറ്റ്” നവംബർ 9-ന്

Drogheda : Drogheda Prayer Centre,Ireland ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 9-ന് വൈകിട്ട് 4 മുതൽ 7 വരെ “റിവൈവൽ നൈറ്റ്” Drogheda Prayer Centre ചർച്ചിൽ വച്ചു നടക്കുന്നു. പാസ്റ്റർ തോമസ് ഫിലിപ്പ് ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. DPC Choir ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: Pr Samuel Phillip(DPC Pastor) +353 89 214 1881 Br. Godly Joseph (Church Secretary) +353 89 452 5442

അയർലണ്ടിൽ ആശുപത്രിയിലെ അമിത തിരക്ക് മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടുത്തിയതായി പരാതി; ഡബ്ലിൻ സ്വദേശിക്ക് TUH-ൽ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകൾ

അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിതതിരക്കും, ആവശ്യത്തിന് ജീവനക്കാരുടെ അഭാവവും മറ്റൊരു ജീവന്‍ കൂടി നഷ്ടപ്പെടുത്തിയതായി പരാതി. ഡബ്ലിനിലെ താല സ്വദേശിയായ Erin Dennis എന്ന 26-കാരിയാണ് 44 മണിക്കൂറോളം ചികിത്സയ്ക്കായി Tallaght University Hospital (TUH)-ല്‍ ചെലവഴിക്കുകയും, ഡിസ്ചാര്‍ജ്ജായി വീട്ടില്‍ വന്നതിന് ശേഷം ഹൃദയഘാതമുണ്ടായി മരിക്കുകയും ചെയ്തത്. 2022 മാര്‍ച്ച് 2-നായിരുന്നു മരണം. Erin ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സ തേടിയ സമയം ഇവിടെ അമിത തിരക്ക് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണ Dublin District Coroner’s Court-ല്‍ … Read more

IAF Veterans Ireland- ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു

മേയോ: കൗണ്ടി മേയോയിലെ ക്ലെയർമോറിസിൽ നവംബർ 1, 2 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ പതിനാലാമത്‌ ഫാമിലി കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിൽപരം പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ് വൻ വിജയമായിരുന്നു. സംഘടനയുടെ പ്രസിഡന്റും ഡബ്ലിൻ സിറ്റി കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസറുമായ ജോർജ് മൈക്കിൾ അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ് മാത്യു സ്വാഗതവും, ട്രഷറർ സുനിൽ സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി. ഇന്ത്യയിലെ സ്തുത്യർഹമായ രാജ്യസേവനങ്ങൾക്ക് ശേഷം അയർലണ്ടിലെത്തിയിട്ടുള്ള പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. നിലവിലെ അയർലണ്ടിലെ … Read more

അയർലണ്ടിലെ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22, 23 തീയതികളിൽ

ടിപ്പററി: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൽ ഒരു ദേവാലയം കൂടി. അയർലണ്ടിലെ ടിപ്പററി എന്ന സ്ഥലത്താണ് ആരാധനയ്ക്കായി ദേവാലയം ഒരുങ്ങിയിരിക്കുന്നത്. വി. കുറിയാക്കോസ് സഹദായുടെയും മാതാവ് വി. യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമാകുന്ന അയർലണ്ടിലെ ആദ്യ ദേവാലയമാണിത്. 2024 നവംബർ 22, 23 തീയതികളിലായി നിരണം ഭദ്രാസനാധിപനും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെയും, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെയും മുഖ്യകാർമ്മികത്യത്തിൽ ടിപ്പററി സെന്റ് കുറിയാക്കോസ് … Read more

അയർലണ്ടിൽ ക്രിസ്മസ് സീസണോട് അനുബന്ധിച്ച് 1200 പേർക്ക് താൽക്കാലിക ജോലികൾ നൽകാൻ Tesco

അയര്‍ലണ്ടിലുടനീളം ക്രിസ്മസ് സീസണില്‍ 1,200 പേര്‍ക്ക് താല്‍ക്കാലിക ജോലികള്‍ നല്‍കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco. രാജ്യത്തെ വിവിധ സ്റ്റോറുകളില്‍ ജോലി ഒഴിവ് സംബന്ധിച്ച പരസ്യങ്ങള്‍ നല്‍കും. നിലവില്‍ 13,000-ലധികം പേര്‍ Tesco-യ്ക്കായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫ്‌ളെക്‌സിബിള്‍ ആയ ജോലി സമയം ലഭിക്കുമെന്ന് Tesco Ireland വ്യക്തമാക്കി. വിവിധ ഷിഫ്റ്റുകളിലും ജോലി ചെയ്യാം.

അയർലണ്ടിൽ വർഷം 3,000 പേരുടെ ജീവനെടുക്കുന്ന ‘sepsis’ രോഗത്തെ പറ്റി അറിഞ്ഞിരിക്കാം

അയര്‍ലണ്ടില്‍ ആളുകള്‍ മരിക്കാന്‍ പ്രധാന കാരണമാകുന്ന sepsis രോഗത്തെ പറ്റി ബോധവല്‍ക്കരണവുമായി The Irish College of GPs (ICGP). രാജ്യത്ത് ആളുകളെ മരണത്തിലേയ്ക്ക് നയിക്കുന്ന രോഗങ്ങളില്‍ sepsis പ്രധാനപ്പെട്ടതാണെന്നും, വര്‍ഷം 15,000-ലധികം പേര്‍ക്ക് രോഗം പിടിപെടുകയും, അതില്‍ 20% പേര്‍ മരിക്കുകയും ചെയ്യുന്നതായും ICGP മെഡിക്കല്‍ ഡയറക്ടറായ Dr Diarmuid Quinlan പറയുന്നു. അതായത് വര്‍ഷം 3,000 പേര്‍ രാജ്യത്ത് sepsis കാരണം മരിക്കുന്നു. ജിപിമാരെയാണ് രോഗബാധയുമായി മിക്ക രോഗികളും ആദ്യം കാണാനെത്തുന്നത്. അതിനാല്‍ രോഗം … Read more

അയർലണ്ടിൽ ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിച്ചാലും സീറ്റ് ബെൽറ്റ് ഇടാതിരുന്നാലും ഇനി ക്യാമറ പിടികൂടും; പുതിയ പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ റോഡ് സുരക്ഷയ്ക്കായി ഇനി അതിനൂതന നിരീക്ഷണ ക്യാമറകള്‍. അമിതവേഗം മാത്രമല്ല, അശ്രദ്ധമായ ഡ്രൈവിങ്, ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ഇടാതെ ഡ്രൈവ് ചെയ്യല്‍ മുതലായ നിയമലംഘനങ്ങളെല്ലാം പിടികൂടുന്ന ക്യാമറകളാണ് രാജ്യത്തെ വിവിധ റോഡുകളില്‍ സ്ഥാപിക്കുകയെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി James Lawless വ്യക്തമാക്കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി, അവരെ പിടികൂടുക പ്രയാസമാണെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ സംവിധാനമനുസരിച്ച് ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടണമെങ്കില്‍ ഗാര്‍ഡ നേരിട്ട് ഇടപെടണം. ഇതിന് പകരമായാണ് … Read more

അയർലണ്ടിൽ ഈയാഴ്ചയിൽ ഉടനീളം മേഘാവൃതവും വരണ്ടതുമായ കാലാവസ്ഥ; പരമാവധി താപനില 17 ഡിഗ്രി വരെ

അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ മേഘാവൃതവും, വരണ്ടതുമായി കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (നവംബര്‍ 4 തിങ്കള്‍) പൊതുവില്‍ വരണ്ട കാലാവസ്ഥ ലഭിക്കുമ്പോള്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴയ്ക്കും, മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. മിതമായ രീതിയില്‍ തെക്കുകിഴക്കന്‍ കാറ്റും വീശും. രാത്രിയിലും വരണ്ട കാലാവസ്ഥ തുടരും. തെക്കന്‍ പ്രദേശത്ത് ചാറ്റല്‍ മഴ പെയ്യുകയും, മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും. രാത്രിയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാം. … Read more

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി Roderic O’Gorman-നെ അക്രമിച്ചയാൾ അറസ്റ്റിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിശുക്ഷേമവകുപ്പ് മന്ത്രിയും, ഗ്രീന്‍ പാര്‍ട്ടി നേതാവുമായ Roderic O’Gorman-നെ ആക്രമിച്ചയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഡബ്ലിനിലെ Blanchardstown-ല്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിനിടെയായിരുന്നു സംഭവം. അക്രമത്തില്‍ മന്ത്രിക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ല. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥന്‍ തുടരാക്രമണം തടയുകയും ചെയ്തിരുന്നു. അക്രമത്തില്‍ താന്‍ വിറച്ചുപോയി എന്ന് Roderic O’Gorman പ്രതികരിച്ചു. തന്നെ സംരക്ഷിച്ച ഗാര്‍ഡ ഉദ്യോഗസ്ഥന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 30-ലേറെ പ്രായമുള്ള ചെറുപ്പക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ Blanchardstown … Read more

അയർലൻഡ് പാർലമെന്റിലേക്ക് മത്സരിക്കാൻ മഞ്ജു ദേവിയും 

അയർലൻഡ് പാർലമെന്റിലേക്ക് ഇതാദ്യമായി ഒരു മലയാളി മത്സരിക്കുന്നു. ഡബ്ലിൻ ഫിൻഗ്ലാസിൽ താമസിക്കുന്ന ഇന്ത്യൻ വംശജയും മലയാളിയുമായ മഞ്ജു ദേവിയെയാണ് അയർലണ്ടിലെ ഭരണ   കക്ഷിയായ   Fianna Fáil പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. Dublin Fingal East മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയർലൻഡ് മന്ത്രിസഭയിലെ ഭവന , തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീൻ ഒപ്പം രണ്ടാം സ്ഥാനാർത്ഥിയായാണ് ഫിൻഗാൾ ഈസ്റ്റ് മണ്ഡലത്തിൽ മഞ്ജു മത്സരിക്കുന്നത്.  ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ ജോലി   ചെയ്യുന്ന മഞ്ജു  തിരഞ്ഞെടുപ്പ് … Read more