ഇനി വരുന്ന സർക്കാരിൽ Fine Gael-ഉം Fianna Fail-ഉം സ്വതന്ത്രരും സഖ്യകക്ഷികൾ ആകുമെന്ന് സർവേ ഫലം
വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം നിലവിലെ ഭരണകക്ഷികളായ Fine Gael-ഉം, Fianna Fail-ഉം അതിന് പുറമെ സ്വതന്ത്രരായി വിജയിച്ചവരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സര്‍വേ ഫലം. Sunday Independent/Ireland Thinks നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 69% പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 31% പേര്‍ പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരികയെന്നും, ആ സര്‍ക്കാരില്‍ Fine Gael-ഉം, Fianna Fail-ഉം ഉണ്ടാകില്ലെന്നും പ്രതികരിച്ചു. നവംബര്‍ 1, 2 തീയതികളിലായി രാജ്യത്തെ 1,832 പേരെ … Read more





