അയർലണ്ടിൽ ക്രിസ്മസ് സീസണിൽ 210 പേർക്ക് ജോലി നൽകാൻ Marks & Spencer
ആഘോഷ സീസണ്‍ വരുന്നത് പ്രമാണിച്ച് പ്രത്യേക റിക്രൂട്ട്‌മെന്റുമായി അയര്‍ലണ്ടിലെ Marks & Spencer. വിവിധ പ്രദേശങ്ങളിലെ 16 സ്‌റ്റോറുകളിലായി കസ്റ്റമര്‍ അസിസ്റ്റന്റ് തസ്തികയില്‍ ക്രിസ്മസ് കാലത്തേയ്ക്കാണ് 210 പേര്‍ക്ക് ജോലികള്‍ നല്‍കുക. ഫുഡ്, ക്ലോത്തിങ്, ഹോം ഡിപ്പാര്‍ട്ട്‌മെന്‍ഡറുകളിലായാകും ജോലി. സാധനം വാങ്ങാനെത്തുന്ന ഉപഭോക്താക്കളെ സഹായിക്കല്‍, ഷെല്‍ഫുകളില്‍ സാധനം കൊണ്ടുവയ്ക്കല്‍ എന്നിവയായിരിക്കും ഉത്തരവാദിത്തങ്ങള്‍. Christmas Food to Order service-മായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://jobs.marksandspencer.com/job-search?team%5B0%5D=In%20Store&country%5B0%5D=Republic%20of%20Ireland&radius=





