അയർലണ്ടിൽ സമയമാറ്റം നാളെ മുതൽ; ക്ലോക്കുകൾ 1 മണിക്കൂർ പുറകോട്ട്

അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ് കാരണമുള്ള സമയമാറ്റം നാളെ (ഒക്ടോബര്‍ 27 ഞായര്‍) മുതല്‍. ഇതിന്റെ ഭാഗമായി ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ടാക്കി 1 മണി എന്ന് സെറ്റ് ചെയ്ത് വയ്ക്കണം. ഇതോടെ ഞായറാഴ്ച മുതല്‍ ഒരു മണിക്കൂര്‍ നേരത്തെ രാവിലെയാകും. ഈ സീസണില്‍ പകലുകളുടെ നീളം കുറയുന്നതിനാല്‍, ആവശ്യത്തിന് ഡേ ടൈം ലഭിക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ ഈ … Read more

അതിശക്തമായ മഴ: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

അതിശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. ക്ലെയര്‍, ലിമറിക്ക്, ഗോള്‍വേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളില്‍ ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ യെല്ലോ റെയിന്‍ വാണിങ് നിലവില്‍ വന്നിട്ടുണ്ട്. നാളെ പുലര്‍ച്ചെ 3 മണി വരെ വാണിങ് തുടരും. ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, യാത്ര ദുഷ്‌കരമാകല്‍ എന്നിവ പ്രതീക്ഷിക്കാം. കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നിലവില്‍ വന്ന യെല്ലോ വാണിങ് … Read more

നാഷണൽ ജിയോഗ്രാഫിക് ‘ബെസ്റ്റ് പ്ളേസസ് റ്റു വിസിറ്റ്’ പട്ടികയിൽ ഇടംനേടി കോർക്ക്; പട്ടികയിൽ ഇന്ത്യയിലെ സുരു താഴ്വരയും

2025-ല്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച 25 പ്രദേശങ്ങളുടെ പട്ടികയില്‍ ഇടംനേടി അയര്‍ലണ്ടിലെ കോര്‍ക്ക്. പ്രശസ്ത ആയ നാഷണല്‍ ജിയോഗ്രഫിക് ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സ്വീഡനിലെ Stockholm Archipelago, റൊമാനിയയിലെ Brasov, മെക്‌സിക്കോയിലെ Guadalajara, ഓസ്‌ട്രേലിയയിലെ Murray River എന്നിവ ഉള്‍പ്പെട്ട പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക പ്രദേശം കോര്‍ക്കാണ്. അയര്‍ലണ്ടിലെ രണ്ടാമത്തെ നഗരമായി അറിയപ്പെടുന്ന കോര്‍ക്ക്, ‘ദി കോര്‍ക്ക് സിറ്റി ഡെവലപ്‌മെന്റ് പ്ലാന്‍’ പ്രകാരം മുഖംമിനുക്കാന്‍ ഒരുങ്ങുകയാണ്. പ്രോജക്ട് അയര്‍ലണ്ടിന്റെ ഭാഗമായ 128 ബില്യണ്‍ യൂറോയുടെ പദ്ധതിയുടെ … Read more

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് 2024-ൽ തന്നെ; ഭരണകക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനം

അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് 2024-ല്‍ തന്നെ നടത്താന്‍ ഭരണസഖ്യകക്ഷികളുടെ തീരുമാനം. തിങ്കളാഴ്ച വൈകിട്ട് സര്‍ക്കാരിലെ മൂന്ന് സഖ്യകക്ഷികളുടെയും നേതാക്കന്മാര്‍ നടത്തിയ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം. പ്രധാനമന്ത്രിയും Fine Gael പാര്‍ട്ടി നേതാവുമായ സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രിയും Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍, ശിശുക്ഷേമവകുപ്പ് മന്ത്രിയും ഗ്രീന്‍ പാര്‍ട്ടി നേതാവുമായ Roderic O’Gorman എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് 2024-ല്‍ തന്നെ നടത്താമെന്നും, അതിന് മുമ്പായി ഫിനാന്‍സ് ബില്‍ പാസാക്കുന്നതിന് മുന്‍ഗണന നല്‍കാമെന്നും നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ … Read more

N5, N3 റോഡുകളിൽ പുതിയ നിരീക്ഷണ ക്യാമറകൾ; അമിതവേഗക്കാർ കുടുങ്ങും

Co Mayo-യിലെ Swinford-ലെ N5, Co Cavan-ലെ N3 എന്നിവിടങ്ങളില്‍ പുതിയ സ്പീഡ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് അധികൃതര്‍. വെള്ളിയാഴ്ച ഉച്ചയോടെ ഇവ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ ഈ റോഡുകളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ്ജ് പെനാല്‍റ്റി നോട്ടീസ്, 160 യൂറോ പിഴ, മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. N5-ല്‍ Lislackagh-നും Cuilmore-നും ഇടയിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. N3-യില്‍ Kilduff-നും Billis-നും ഇടയിലും. റോഡില്‍ ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങളെയും ക്യാമറകള്‍ നിരീക്ഷിക്കും. … Read more

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്രിമിനൽ സംഘ തലവൻ ജെറി ഹച്ച്; മത്സരം മേരി ലൂ മക്ഡോണൾഡിനെതിരെ

അയർലണ്ടിൽ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ക്രിമിനൽ സംഘ തലവനായ ജെറി ഹച്ച് മത്സരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്‌. ‘ദി മങ്ക്’ എന്ന് അറിയപ്പെടുന്ന ഹച്ച്, ഡബ്ലിൻ സെൻട്രൽ മണ്ഡലത്തിൽ നിന്നും സ്വാതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുമെന്നാണ് റിപ്പോർട്ട്‌. 4 സീറ്റുകൾ ഉള്ള മണ്ഡലത്തിലെ നോർത്ത് ഇന്നർ സിറ്റിയിൽ ആണ് ഹച്ച് ജനിച്ചത്. 2016-ൽ ഡബ്ലിൻ റീജൻസി ഹോട്ടലിൽ നടന്ന വെടിവെപ്പിൽ ഡേവിഡ് ബയേൺ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഹച്ചിനെ കോടതി ഈയിടെ വെറുതെ വിട്ടിരുന്നു. ഹച്ച് … Read more

പീനട്ട് സാന്നിധ്യം; Dunnes Stores-ന്റെ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്ന ഏതാനും സ്‌പൈസ് ഉൽപ്പങ്ങൾ തിരിച്ചെടുക്കുന്നു

Dunnes Stores-ന്റെ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്ന ചില സ്‌പൈസ് ഉൽപ്പങ്ങൾ തിരിച്ചെടുക്കുന്നു. ഇവയിൽ പീനട്ട് അടങ്ങിയിട്ടുണ്ട് എന്ന ലേബൽ പ്രത്യേകമായി ചേർക്കാത്തത് കാരണമാണ് നടപടി. പീനട്ട് അഥവാ നിലക്കടല പലർക്കും അലർജിക്ക് കാരണമാകാറുണ്ട്. Dunnes Stores-ന് വേണ്ടി FGS Ingredients Ltd ആണ് ഈ സ്‌പൈസ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. പിൻവലിക്കുന്നവയുടെ പട്ടിക താഴെ: Dunnes Stores Black Mustard Seeds, pack size: 50g;Dunnes Stores Mild Curry Powder, pack size: 36g;Dunnes Stores Cajun … Read more

ലിമറിക്ക് സിറ്റിയിൽ വെടിവെപ്പ്; കൗമാരക്കാരന് പരിക്ക്

ലിമറിക്ക് സിറ്റിയിൽ ഉണ്ടായ വെടിവെപ്പിൽ കൗമാരക്കാരന് പരിക്ക്. ഞായറാഴ്ച രാത്രി 8 മണിയോടെ Weston-ലെ Ballinacurra-ലാണ് സംഭവം. പരിക്കുകളോടെ University Hospital Limerick-ൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഗാർഡ അറിയിച്ചു.

120 കിമീ വേഗതയിൽ വീശിയടിച്ച് ആഷ്‌ലി കൊടുങ്കാറ്റ്; അയർലണ്ടിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതബന്ധം നിലച്ചു

മണിക്കൂറില്‍ 120 കി.മീ വേഗതയില്‍ വരെ വീശിയടിച്ച ആഷ്‌ലി കൊടുങ്കാറ്റിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ ഇപ്പോഴും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ഇല്ലാതെ തുടരുന്നു. ഡബ്ലിന്‍, ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടുകളിലടക്കം നിരവധി വിമാനസര്‍വീസുകള്‍ കൊടുങ്കാറ്റ് കാരണം റദ്ദാക്കേണ്ടിയും വന്നിട്ടുണ്ട്. ഞായറാഴ്ച വീശിയടിച്ച കാറ്റില്‍ പതിനായിരക്കണക്കിന് വീടുകളിലെ വൈദ്യുതബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. ഇതില്‍ പലയിടത്തും ബന്ധം പുനഃസ്ഥാപിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 7 മണി വരെയുള്ള വിവരപ്രകാരം രാജ്യത്തെ 16,000-ഓളം വീടുകള്‍ വൈദ്യുതിയില്ലാതെ തുടരുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് കാറ്റ് കാര്യമായും ബാധിച്ചതെങ്കിലും നോര്‍ത്ത് ഡബ്ലിനിലും നാശനഷ്ടങ്ങള്‍ … Read more

ഡബ്ലിനിൽ ട്രയൽസ് ഫുട്ബോൾ; പ്രതിഭകൾക്ക് സ്കോളർഷിപ്പോടെ അമേരിക്കയിൽ പഠിക്കാം

ഡബ്ലിനില്‍ നടക്കുന്ന ഫുട്‌ബോള്‍ ട്രയല്‍സില്‍ പങ്കെടുത്ത് വിജയികളാകുന്ന പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ യുഎസ്എയില്‍ പഠിക്കാന്‍ അവസരം. ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് ഏജന്‍സിയായ ForstPoint USA നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്കാണ്, അമേരിക്കയിലെ കോളജുകളില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനൊപ്പം പഠിക്കാനും സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഒക്ടോബര്‍ 25-ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്‍ വിദ്യാര്‍ത്ഥി അത്‌ലിറ്റുകളോട് സംവദിക്കാനും, കോളജ് ഫുട്‌ബോള്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള ഭാവികാര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനും അവസരമുണ്ടാകും. 20 യൂറോ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. Address: National Sports Campus (Indoor), … Read more