ടിപ്പററിയിൽ ആക്രമണം; നാലു പേർക്ക് പരിക്ക്

കൗണ്ടി ടിപ്പററിയിലെ Nenagh-യില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ആക്രമണത്തില്‍ നാല് പുരുഷന്മാര്‍ക്കാണ് ആയുധം കൊണ്ട് കുത്തും, മുറിവും ഏറ്റത്. ഇതില്‍ രണ്ടുപേര്‍ തലയിലും, കൈയിലും പരിക്കുകളുമായി Nenagh Hospital-ല്‍ എത്തുകയായിരുന്നു. ഇവരെ പിന്നീട് University Hospital Limerick-ലേയ്ക്ക് മാറ്റി. അതേസമയം സംഭവസ്ഥലത്ത് എത്തുമ്പോഴേയ്ക്കും അക്രമം നടത്തിയവരും, ഇരകളും സ്ഥലം വിട്ടിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു. നിലവില്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

ആഷ്‌ലി കൊടുങ്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

അയര്‍ലണ്ടില്‍ ആഷ്‌ലി കൊടുങ്കാറ്റ് വീശിയടിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ശനിയാഴ്ച രാത്രിയോടെ അയര്‍ലണ്ടിലെത്തുന്ന കാറ്റിനൊപ്പം ശക്തമായ മഴയും പ്രതീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 9 വരെ ഗോള്‍വേ, മയോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങും, രാവിലെ 10 മണി മുതല്‍ രാത്രി 12 വരെ രാജ്യമെമ്പാടും യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുമുണ്ട്. റോഡില്‍ മരങ്ങള്‍ മറിഞ്ഞുവീഴുക, കാറ്റില്‍ വസ്തുക്കള്‍ പറന്നുവരിക, വെള്ളപ്പൊക്കം, കാഴ്ച മറയല്‍ എന്നിവയെല്ലാം … Read more

ഡബ്ലിനിൽ കത്തി കാട്ടി കാർ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഡബ്ലിനിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ 2.45-ഓടെ Belgard Road-ൽ വച്ചാണ് സംഭവം. ട്രാഫിക് സിഗ്നലിൽ കാർ നിർത്തിയപ്പോൾ കത്തിയുമായി പ്രതി ഡ്രൈവറെ സമീപിക്കുകയായിരുന്നു. ഡ്രൈവർ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാറിൽ കയറിയ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ മറ്റൊരിടത്തേക്ക് ഓടിക്കാൻ ആവശ്യപ്പെട്ടെങ്കിലും, കാറിൽ നിന്നിറങ്ങി രക്ഷപ്പെട്ട ഡ്രൈവർ, സംഭവം ഗാർഡയെ അറിയിക്കുകയായിരുന്നു. ശേഷം സ്ഥലത്തെത്തിയ ഗാർഡ ആളില്ലാത്ത നിലയിൽ ആണ് കാർ കണ്ടെത്തിയത്. എന്നാൽ കാറിന് അടുത്ത് … Read more

ബാങ്ക് അക്കൗണ്ടിലെ പ്രശ്നം പരിഹരിക്കാൻ ലൈവ് ചാറ്റ്; അയർലണ്ടിൽ പുത്തൻ തട്ടിപ്പ്

ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഉപഭോക്താക്കളെ വിളിച്ചുള്ള പുത്തന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി Bank of Ireland. ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാര്‍ അക്കൗണ്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, പരിഹരിക്കാനായി ലൈവ് ചാറ്റ് സര്‍വീസുമായി ബന്ധപ്പെടണമെന്നും, അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഒപ്പം കാര്‍ഡ് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്ക് വിവരങ്ങള്‍, ആക്ടിവേഷന്‍ കോഡുകള്‍ മുതലായവയും ചോദിക്കുന്നുണ്ട്. ലൈവ് ചാറ്റ് വഴിയുള്ള തട്ടിപ്പുകള്‍ ഈയിടെയായി വര്‍ദ്ധിച്ചുവരുന്നതായും, ഉപഭോക്താക്കളുടെ കംപ്യൂട്ടർ റിമോട്ട് ആക്‌സസ് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനാണ് തട്ടിപ്പുകാരുടെ ശ്രമമെന്നും … Read more

അണക്കെട്ടിൽ പശു കുടുങ്ങി; രക്ഷയ്ക്കെത്തി ഐറിഷ് കോസ്റ്റ് ഗാർഡ്

കൗണ്ടി ഡോണഗലില്‍ അണക്കെട്ടില്‍ (embankment) കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Lough Swilly തീരത്ത് വെള്ളം കയറാതിരിക്കാനായി കെട്ടിയുണ്ടാക്കിയ ചെറിയ അണക്കെട്ടിലെ കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് പശു കുടുങ്ങിയത്. അണക്കെട്ടിന്റെ ചെരിവിലൂടെ താഴേയ്ക്ക് വീണ പശു, കുടുങ്ങിക്കിടക്കുന്നത് കണ്ട വഴി യാത്രക്കാരന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ ഐറിഷ് കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പശുവിനെ കുറ്റിക്കാട്ടില്‍ നിന്നും പുറത്തുകടത്തി തീരത്തെത്തിക്കാനുള്ള ശ്രമം വിജയിച്ചു. ഈ സമയം തീരത്തെ അതിശക്തമായ … Read more

ആഷ്‌ലി കൊടുങ്കാറ്റ് അയർലണ്ടിലേക്ക്; രാജ്യമെങ്ങും ജാഗ്രത, കൗണ്ടികൾക്ക് ഓറഞ്ച്, യെല്ലോ വാണിങ്ങുകൾ

ആഷ്‌ലി കൊടുങ്കാറ്റ് (Storm Ashley) വീശിയടിക്കുന്നത് പ്രമാണിച്ച് ഞായറാഴ്ച അര്‍ലണ്ടിലെ ഗോള്‍വേ, മയോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വിന്‍ഡ് വാണിങ്ങും, മറ്റെല്ലാ കൗണ്ടികളിലും യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഉച്ച മുതല്‍ രാത്രി 9 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതിശക്തമായ കാറ്റിനെത്തുടര്‍ന്ന് ഗോള്‍വേ, മയോ എന്നിവിടങ്ങളില്‍ തീരദേശപ്രളയത്തിന് സാധ്യതയുണ്ട്. അപകടകരമായ ഉയരത്തില്‍ തിരമാലകള്‍ ഉയരുക, കാറ്റില്‍ സാധനങ്ങള്‍ പറന്നുപോകുക, മരങ്ങള്‍ കടപുഴകി വീഴുക എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. … Read more

ഐറിഷ് സമുദ്ര പരിധിയിൽ കൊലയാളി തിമിംഗലത്തിന്റെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ; പക്ഷേ പേര് കേട്ട് പേടിക്കേണ്ട!

ഐറിഷ് സമുദ്ര പരിധിയിൽ കൊലയാളി തിമിംഗലത്തിന്റെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ. സമുദ്രത്തിലെ ജീവികളെ പറ്റി കൂടുതൽ അറിയാനായി നടത്തിയ സർവേയിൽ ആണ് വിരളമായി മാത്രം കാണാറുള്ള കില്ലർ വെയിൽ അഥവാ കൊലയാളി തിമിംഗലത്തെ കണ്ടെത്തിയത്. അപൂർവ ജീവികളായ beaked whale എന്നയിനം തിമിംഗലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. അയർലണ്ടിന്റെ സമുദ്രാതിർത്തിയിൽ അപൂർവ ജീവികളായ deep-diving beaked whales, pilot whales, bottlenose dolphins എന്നിവയെയും, നീല തിമിംഗലത്തെയും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 2014-ൽ രൂപം നൽകിയ ObSERVE എന്ന സർക്കാർ … Read more

ഡോണഗലിൽ കത്തിക്കുത്ത്: ഒരാൾക്ക് പരിക്ക്, രണ്ട് പേർ അറസ്റ്റിൽ

ഡോണഗലിൽ ചെറുപ്പക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ Ballybofey പ്രദേശത്തു വച്ചാണ് 30-ലേറെ പ്രായമുള്ള ആൾക്ക് കുത്തേറ്റത്. ഇദ്ദേഹം Letterkenny University Hospital-ൽ ചികിത്സയിലാണ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെയും, സ്ത്രീയെയും ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പ്രശ്‍നം: അയർലണ്ടിൽ ലോട്ടറിയെടുത്ത 400-ഓളം പേർക്ക് വിജയികളായിട്ടും സമ്മാനം ലഭിച്ചില്ല

നാഷണല്‍ ലോട്ടറിയുടെ വെബ്സൈറ്റിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ കാരണം 2022-ല്‍ 400-ഓളം വിജയികളായ ടിക്കറ്റുകള്‍ക്ക് സമ്മാനം നല്‍കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. അപ്‌ഡേഷന്‍ കാരണം സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതില്‍ താമസം നേരിട്ടത് കാരണമാണ് വിജയിച്ചിട്ടും നൂറുകണക്കിന് പേര്‍ക്ക് സമ്മാനം ലഭിക്കാതെ പോയത്. ഇതുമൂലം വിജയികളായ പലര്‍ക്കും വെബ്സൈറ്റിൽ ചെക്ക് ചെയ്യുമ്പോൾ ടിക്കറ്റിന് സമ്മാനമില്ല എന്നാണ് കാണാൻ കഴിഞ്ഞത്. 2022 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു മാസക്കാലം നീണ്ടുനിന്ന ഈ പ്രശ്‌നം കാരണം 2,299 യൂറോയാണ് സമ്മാനാര്‍ഹര്‍ക്ക് … Read more

അയർലണ്ടിൽ ജീവൻ രക്ഷാ ഉപകരണമായ defibrillator-കളുടെ എക്സ്സ്‌പയറി ഡേറ്റുകൾ വ്യാജമായി മാറ്റി ഒട്ടിച്ചു; മുന്നറിയിപ്പുമായി അധികൃതർ

രാജ്യത്തെ പല defibrillator പാഡുകളിലും തെറ്റായ എക്‌സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി Health Products Regulatory Authority (HPRA). ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ഇലക്ട്രിക് ചാര്‍ജ്ജ് നല്‍കി ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനുള്ള ഉപകരണമാണ് defibrillator. അയര്‍ലണ്ടിലെത്തിച്ചിട്ടുള്ള Defibtech Automated External Defibrillator (AED) പാഡുകള്‍ പലതിലും ഇത്തരത്തില്‍ തെറ്റായ എക്‌സ്പയറി ഡേറ്റുകളാണ് നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. Defibtech-ന്റെ നിയന്ത്രണത്തില്‍ അല്ലാതെയാണ് അനധികൃതമായി ഡേറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുകാരണം ആളുകള്‍ കാലാവധി കഴിഞ്ഞ defibrillator-കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. കാലാവധി … Read more