ഡബ്ലിൻ ബസിൽ ഡ്രൈവർമാർ ആകാൻ സ്ത്രീകൾക്ക് അവസരം; പ്രത്യേക റിക്രൂട്ട്മെന്റ് 3 ദിവസങ്ങളിൽ

Dublin Bus-ല്‍ ഡ്രൈവര്‍മാരാകാന്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക റിക്രൂട്ട്‌മെന്റ്. ഒക്ടോബര്‍ 26, നവംബര്‍ 9, നവംബര്‍ 29 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് ഓപ്പണ്‍ ഡേയ്‌സ് റിക്രൂട്ട്‌മെന്റ് നടക്കുക. ഈ വര്‍ഷം ആദ്യം സ്ത്രീകള്‍ക്കായി Dublin Bus നടത്തിയ റിക്രൂട്ട്‌മെന്റ് വന്‍ വിജയമായിരുന്നു. അവസരം ലഭിക്കുകയാണെങ്കില്‍ രാജ്യത്തെ നാലില്‍ ഒന്ന് സ്ത്രീകളും Dublin Bus-ല്‍ ഡ്രൈവര്‍ ജോലിക്കാരാകുന്നതിനെ പറ്റി ചിന്തിക്കും എന്ന ഗവേഷണഫലവും പുറത്തുവന്നിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് അധികൃതര്‍ വീണ്ടും റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ദിവസങ്ങളില്‍ Dublin … Read more

ഓൾ യൂറോപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പ് അയർലണ്ടിൽ

KVC Dublin സംഘടിപ്പിക്കുന്ന ഓള്‍ യൂറോപ്പ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് അയര്‍ലണ്ടില്‍. നവംബര്‍ 9 ശനിയാഴ്ച Meath-ലെ Gormanston Sports Complex-ല്‍ വച്ചാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഒന്നാം സമ്മാന നേടുന്നവര്‍ക്ക് 1501 യൂറോയും ട്രോഫിയും സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 801 യൂറോയും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും ട്രോഫിയുമാണ് സമ്മാനം. ഇവയ്ക്ക് പുറമെ ബെസ്റ്റ് അറ്റാക്കര്‍, ബെസ്റ്റ് ബ്ലോക്കര്‍, ബെസ്റ്റ് സെറ്റര്‍ എന്നിവരെയും തിരഞ്ഞെടുക്കും.

അയർലണ്ടിന്റെ അപ്പൂപ്പൻ 108-ആം വയസിൽ വിടവാങ്ങി

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 108-ആം വയസ്സില്‍ വിടവാങ്ങി. കൗണ്ടി ഗോള്‍വേയിലെ Rosscahill സ്വദേശിയായ Martin McEvilly എന്ന ‘അയര്‍ലണ്ടിന്റെ അപ്പൂപ്പന്‍’ ബുധനാഴ്ച അന്തരിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. 1916 ജൂലൈ 26-നാണ് Martin McEvilly ജനിച്ചത്. 11 മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു അദ്ദേഹം. കുടുംബത്തില്‍ മിക്കവരും ദീര്‍ഘായുസ്സിന് പേര് കേട്ടവരും, ഇദ്ദേഹത്തിന്റെ പല സഹോദരങ്ങളും 90 വയസിന് മേല്‍ ജീവിച്ചിരുന്നവരും ആണ്. 2021-ല്‍ McEvilly-യുടെ ഭാര്യ നിര്യാതയായിരുന്നു. ഇതേ വര്‍ഷമായിരുന്നു ഈ ദമ്പതികള്‍ … Read more

ശക്തമായ മഴ: കോർക്ക്, വാട്ടർഫോർഡ് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിങ്

കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. ഇന്ന് (ഒക്ടോബര്‍ 13 ഞായര്‍) വൈകിട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് കോര്‍ക്കില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുള്ളത്. വാട്ടര്‍ഫോര്‍ഡില്‍ ഞായര്‍ വൈകിട്ട് 6 മുതല്‍ തിങ്കള്‍ പുലര്‍ച്ചെ 2 മണി വരെയും യെല്ലോ വാണിങ് നിലനില്‍ക്കും. ഇന്ന് രാവിലെ പൊതുവെ വെയില്‍ ലഭിക്കുമെങ്കിലും പിന്നീട് മേഘം ഉരുണ്ടുകൂടി നല്ല മഴയ്ക്ക് കാരണമാകും. വൈകുന്നേരത്തോടെ തെക്കന്‍ … Read more

ഡബ്ലിനിൽ 2 മില്യൺ യൂറോയുടെ അനധികൃത ഗുളികകൾ പിടിച്ചെടുത്തു; 2 അറസ്റ്റ്

ഡബ്ലിനില്‍ അനധികൃത ഗുളികകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് ഒരു കാറില്‍ നിന്നും 10,000-ലധികം Zopiclone, Alprazolam എന്നീ ഗുളികള്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 20,000 യൂറോ വിലവരും. ഇതുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് നടത്തിയ തുടര്‍പരിശോധനയിലാണ് 1.93 മില്യണ്‍ യൂറോയോളം വിലവരുന്ന ഏകദേശം 965,000 ഗുളികള്‍ കൂടി കണ്ടെത്തിയത്. പിന്നീട് ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടത്തിയ പരിശോധനയില്‍ 26,000 യൂറോ വിലവരുന്ന 13,000 ഗുളികളും പിടിച്ചെടുത്തു. പരിശോധനകളില്‍ ആകെ 1,976,000 … Read more

അയർലണ്ടുകാർക്ക് ഉല്ലസിക്കാം; രാജ്യത്ത് ‘ഇന്ത്യൻ സമ്മർ’ വരുന്നു

അയര്‍ലണ്ടില്‍ 14 ദിവസം നീണ്ടുനില്‍ക്കുന്ന ‘ഇന്ത്യന്‍ സമ്മര്‍’ എത്തുന്നു. ഓട്ടം സീസണില്‍ സാധാരണ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയില്‍ നിന്ന് മാറി, നല്ല വെയിലും ചൂടും ലഭിക്കുന്ന കാലാവസ്ഥയെയാണ് ഇന്ത്യന്‍ സമ്മര്‍ എന്ന് പറയുന്നത്. ഒക്ടോബര്‍ അവസാനിക്കാനിരിക്കെ രാജ്യത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും, ഇന്ത്യന്‍ സമ്മര്‍ സംജാതമാകുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെ 14 ദിവസം രാജ്യത്ത് ഇന്ത്യന്‍ സമ്മര്‍ അനുഭവപ്പെടും. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള … Read more

ഡബ്ലിനിൽ വമ്പൻ ലഹരി വേട്ട; പിടികൂടിയത് 8.5 മില്യൺ വില വരുന്ന 429 കിലോ കഞ്ചാവ്

ഡബ്ലിനിൽ 429 കിലോഗ്രാം കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ Ballymount-ൽ രണ്ട് വാഹനങ്ങൾ നിർത്തി പരിശോധിക്കവേയാണ് ഗാർഡ വമ്പൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. വിപണിയിൽ ഇതിന് 8.5 മില്യൺ യൂറോ വില വരും. സംഭവവുമായി ബന്ധപ്പെട്ട് നാലു പുരുഷന്മാർ ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

വാനിൽ ഒളിച്ചിരുന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമം; സംഭവം Rosslare Europort-ൽ

Rosslare Europort-ൽ എത്തിയ വാനിൽ രണ്ട് പേർ ഒളിച്ചിരുന്നതായി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ച് ഗാർഡ. വെള്ളിയാഴ്ച രാവിലെ പോർട്ടിൽ എത്തിയ ഒരു ഫെറിയിലെ വാനിൽ നിന്നുമാണ് രാജ്യത്തേക്ക് രേഖകൾ ഇല്ലാതെ കടക്കാൻ നോക്കിയ രണ്ട് പുരുഷന്മാരെ പിടികൂടിയത്. ഫെറി തീരത്ത് എത്തും മുമ്പ് തന്നെ ഷിപ്പിലെ ജീവനക്കാർ ഇവരെ കണ്ടെത്തുകയും, ഗാർഡയെ വിവരമറിയിക്കുകയും ചെയ്ത്തിരുന്നു. അതേസമയം ഡ്രൈവർ അടക്കം വാനിൽ ഉണ്ടായിരുന്നവരെ ഗാർഡ അറസ്റ്റ് ചെയ്ത ശേഷം കേസൊന്നും എടുക്കാതെ വിട്ടയച്ചു. സംഭവം മനുഷ്യക്കടത്ത് എന്ന നിലയിൽ … Read more

പ്രമുഖ വചന പ്രഘോഷകൻ ഫാ. മാത്യു ഇലവുങ്കല്‍ വി സി നയിക്കുന്ന ഡബ്ലിന്‍ റീജിയന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ ബ്ലാക്ക് റോക്കില്‍

ഡബ്ലിന്‍: ഫാ. മാത്യു ഇലവുങ്കല്‍ വി സി നയിക്കുന്ന ഡബ്ലിന്‍ റീജിയന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ അയർലണ്ടിലെ ബ്ലാക്ക് റോക്കിൽ നടക്കുന്നു. ഒക്ടോബര്‍ 26,27,28 തീയതികളില്‍ ബ്ലാക്ക് റോക്ക് ന്യൂടൗണ്‍പാര്‍ക്ക് അവന്യുവിലുള്ള ” ചര്‍ച്ച് ഓഫ് ദി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സില്‍” വെച്ചാണ് ത്രിദിന ധ്യാനം  നടക്കുന്നത്. പ്രമുഖ വചന പ്രഘോഷകനും, മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുൻ ഡയറക്ടറും, കല്യാൺ  താബോർ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡയറക്‌ടറുമായ  ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചു മാത്യു അച്ചന്‍) … Read more

അയർലണ്ടിൽ പത്തിലൊന്നു പേർ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നു; നിങ്ങൾ അതിൽ ഒരാളാണോ?

അയർലണ്ടിലെ പത്തിൽ ഒന്ന് ഡ്രൈവർമാരും വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി സർവേ ഫലം. ഡബ്ലിനിൽ വച്ചു നടന്ന റോഡ് സുരക്ഷാ അതോറിറ്റി (RSA)-യുടെ International Road Safety Conference-ലാണ് രാജ്യത്തെ 9% ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി വെളിപ്പെടുത്തൽ ഉണ്ടായത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർ പല തരത്തിൽ ഉള്ളവരാണെന്ന് കോൺഫറൻസിൽ സംസാരിച്ച University of Galway-ലെ ഫോറൻസിക് സൈക്കോളജിസ്റ്റ് അസോസിയേറ്റ് പ്രൊഫസർ കിരൺ ശർമ്മ പറഞ്ഞു. സദാ സമയവും മൊബൈൽ ഉപയോഗിക്കുന്നവരാണ് ഒരു കൂട്ടർ. … Read more