ബജറ്റ് 2025: ഗ്യാസ്, വൈദ്യുതി എന്നിവയുടെ വാറ്റ് കുറച്ചത് നീട്ടിയേക്കും; ഒരു വർഷം 150 യൂറോ ലാഭം

വരുന്ന ബജറ്റില്‍ അയര്‍ലണ്ടിലെ ആഭ്യന്തര ആവശ്യത്തിനുള്ള ഹീറ്റിങ് ഗ്യാസ്, വൈദ്യുതി എന്നിവയുടെ വാറ്റ്, 13.5 ശതമാനത്തില്‍ നിന്നും 9 ശതമാനം ആക്കി കുറച്ചത് വീണ്ടും നീട്ടാനുള്ള തീരുമാനം എടുത്തേക്കുമെന്ന് സര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍. 2022-ല്‍ പ്രഖ്യാപിച്ച കുറഞ്ഞ വാറ്റ് നിരക്ക്, ഈ വര്‍ഷം ഒക്ടോബര്‍ 31-ന് അവസാനിക്കുകയാണ്. എന്നാല്‍ നിലവില്‍ ജീവിതച്ചെലവ് കുറയാതെ തുടരുന്ന സാഹചര്യത്തില്‍, കുറഞ്ഞ വാറ്റ് നിരക്ക് നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിനുള്ളില്‍ തന്നെ 9% വാറ്റ് എന്നത് തുടരണം എന്ന് ആവശ്യമുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. അങ്ങനെ … Read more

15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഡബ്ലിനിലെ Kishoge ട്രെയിൻ സ്റ്റേഷൻ തുറന്നു

ഡബ്ലിനിലെ Kishoge ട്രെയിന്‍ സ്റ്റേഷന്‍ പണി പൂര്‍ത്തിയാക്കി 15 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. 2009-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ Clonburris-ലെ സ്റ്റേഷന്‍ പലവിധ കാരണങ്ങളാല്‍ ഇക്കാലമത്രയും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. സമീപത്ത് നടക്കുന്ന വീടുകളുടെ നിര്‍മ്മാണമടക്കമാണ് വൈകാന്‍ കാരണമായത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്നലെ മുതല്‍ പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനി, ഞായര്‍ ഒഴികെയുള്ള ആഴ്ചകളില്‍ 96 ട്രെയിനുകള്‍ക്ക് Kishoge സ്റ്റേഷനില്‍ സ്‌റ്റോപ്പുകളുണ്ടാകും. ശനിയാഴ്ച 36 ട്രെയിനുകളിലും, ഞായറാഴ്ച 15 ട്രെയിനുകളിലും ഇവിടെ നിന്നും യാത്ര ചെയ്യാം. Portlaoise – … Read more

കോർക്കിൽ പുതുതായി 212 വീടുകളും 8 അപ്പാർട്ട്മെന്റുകളും നിർമ്മിക്കുന്നു; വിൽപ്പന വ്യക്തികൾക്ക് മാത്രം

കൗണ്ടി കോര്‍ക്കിലെ Midleton-ല്‍ പുതുതായി 268 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി നല്‍കി. താമസസ്ഥലങ്ങള്‍ക്കൊപ്പം ഒരു ക്രെഷ്, കമ്മ്യൂണിറ്റി ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടം എന്നിവയും Midleton-ലെ Broomfield West പ്രദേശത്ത് നിര്‍മ്മിക്കും. കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ നല്‍കിയ പ്ലാനില്‍ ഏതാനും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചാണ് അനുമതി നല്‍കിയത്. പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ വ്യക്തികള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നും, നിക്ഷേപകര്‍, ഹൗസിങ് ബോഡികള്‍ എന്നിവര്‍ക്ക് നല്‍കരുത് എന്നും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍, അഫോര്‍ഡബിള്‍ പദ്ധതികള്‍ക്കായും ഈ വീടുകള്‍ വിട്ടുനല്‍കരുത്. … Read more

അയർലണ്ടിൽ ഇന്ന് ശക്തമായ മഴ; 6 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതെത്തുടര്‍ന്ന് കാലാവസ്ഥാവകുപ്പ് Cork, Kerry, Donegal, Galway, Leitrim, Mayo എന്നീ ആറ് കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചു. ഇന്ന് (തിങ്കള്‍) വൈകിട്ട് 3 മണി മുതല്‍ നാളെ രാവിലെ 10 മണി വരെയാണ് മുന്നറിയിപ്പ്. രാവിലെ ചാറ്റല്‍ മഴ കഴിഞ്ഞ് മാനം തെളിയുമെങ്കിലും ഉച്ചയ്ക്ക് ശേഷം മഴക്കാര്‍ മൂടി ശക്തമായ മഴ ആരംഭിക്കും. രാത്രിയിലും മഴ തുടരും. മിന്നല്‍പ്രളയത്തിനും മഴ കാരണമായേക്കും.

ഡബ്ലിൻ St James’s Hospital-ൽ ട്രാൻസ് യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം

ഡബ്ലിനിലെ ആശുപത്രിയില്‍ ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി ട്രാന്‍സ് യുവതി. ഓഗസ്റ്റ് 16-ന് ഡബ്ലിനിലെ St James’s Hospital-ല്‍ എത്തിയ തനിക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് 26-കാരിയായ Paige Behan ആരോപിക്കുന്നത്. കഴിഞ്ഞ മാസം ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വച്ചാണ് ഇവര്‍ക്ക് ലിഗംമാറ്റ ശസ്ത്രക്രിയ നടത്തിയത്. ബുധനാഴ്ച ശാരീരികമായ അസ്വസ്ഥതകളും, ഇന്‍ഫെക്ഷനും ഉണ്ടായതിനെത്തുടര്‍ന്ന് St James’s Hospital-ല്‍ എത്തിയ Paige-യെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചെങ്കിലും മതിയായ ടെസ്റ്റുകളൊന്നും ചെയ്യാതെ ഗൈനക്കോളജി, പ്ലാസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് വിടുകയായിരുന്നു. എന്നാല്‍ അവര്‍ … Read more

കെറിയിൽ പുതുതായി 102 വീടുകൾ നിർമ്മിക്കാൻ അനുമതി

നോര്‍ത്ത് കെറിയിലെ Listowel-ല്‍ പുതുതായി 102 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി. ടൗണിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള Greenville Road-ലെ 3.3 ഹെക്ടര്‍ സ്ഥലത്ത് 62 വീടുകളും, 40 അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിക്കാനാണ് കെറി കൗണ്ടി കൗണ്‍സിലിന് അനുമതി നല്‍കിയിരിക്കുന്നത്. ഡെവലപ്പറായ Matthew O’Connell-നാണ് നിര്‍മ്മാണച്ചുമതല. അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ചാണ് പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. പ്രദേശത്ത് മറ്റ് കാര്യമായ പ്രശ്‌നങ്ങളൊന്നും പദ്ധതി കാരണം സൃഷ്ടിക്കപ്പെടില്ലെന്നും, ധാരാളം പേര്‍ക്ക് താമസിക്കാന്‍ ഇടം ലഭിക്കുമെന്നും അനുമതി നല്‍കവെ ബോര്‍ഡ് പറഞ്ഞു. … Read more

കോർക്ക് സിറ്റിയിലെ വീട്ടുവാടക ഇതാദ്യമായി 2,000 യൂറോയ്ക്ക് മുകളിൽ

കോര്‍ക്ക് സിറ്റിയിലെ വീട്ടുവാടക ചരിത്രത്തില്‍ ആദ്യമായി മാസം 2,000 യൂറോ കടന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കോര്‍ക്ക് സിറ്റിയില്‍ ഒരു വീടിന്റെ ശരാശരി വാടക മാസം 2,005 യൂറോ ആണ്. ഒരു വര്‍ഷത്തിനിടെ 11.9% ആണ് വാടക വര്‍ദ്ധിച്ചത്. അതേസമയം കോര്‍ക്ക് കൗണ്ടിയിലെ ശരാശരി വാടക 1,533 യൂറോയാണ്. ഒരു വര്‍ഷത്തിനിടെ 8.7% ആണ് വര്‍ദ്ധന. രാജ്യമെമ്പാടും 2024 ജൂണ്‍ മുതലുള്ള മൂന്ന് മാസങ്ങളില്‍ വീട്ടുവാടക ശരാശരി 2% ഉയര്‍ന്നതായും റിപ്പോര്‍ട്ട് … Read more

ബെൽഫാസ്റ്റിൽ കൊള്ളയ്ക്കിടെ കത്തി കൊണ്ട് ആക്രമണം; പ്രതിക്ക് മേൽ കൊലപാതക ശ്രമ കുറ്റം ചുമത്തി പോലീസ്

വടക്കൻ അയർലണ്ട് തലസ്ഥാനമായ ബെൽഫാസ്റ്റിൽ കൊള്ള നടത്തുകയും, തടയാൻ ശ്രമിച്ചപ്പോൾ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നോർത്ത് ബെൽഫാസ്റ്റിൽ വെള്ളിയാഴ്ച ആണ് സംഭവം. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനും, ശരീരത്തിൽ മാരകമായ പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിന്‌ ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണം എന്ന് പോലീസ് അഭ്യർത്ഥിച്ചു.

ഫിൻഗ്ലാസ്സിൽ വാഹനത്തിൽ തോക്ക്; ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിനിലെ ഫിൻഗ്ലാസ്സിൽ തോക്കും വെടിയുണ്ടകളും കണ്ടെടുത്ത സംഭവത്തിൽ മൂന്ന് അറസ്റ്റ്. പതിവ് പട്രോളിങ്ങിനിടെ Kippure Park പ്രദേശത്ത് വച്ച് ഒരു വാഹനം സംശയം തോന്നി പരിശോധിച്ചതിൽ നിന്നാണ് ഒരു പിസ്റ്റളും, വെടിയുണ്ടകളും കണ്ടെത്തിയത്. സംഭവത്തിൽ 20 വയസിലേറെ പ്രായമുള്ള മൂന്ന് പുരുഷന്മാരാണ് അറസ്റ്റിലായത്. Offences Against the State Act, 1939, സെക്ഷൻ 4 പ്രകാരം ആയിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത തോക്കും, വെടിയുണ്ടകളും വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. ഇതിൽ രണ്ട് പേരെ പിന്നീട് വെറുതെ വിട്ടു. ആയുധങ്ങൾ … Read more

ഡബ്ലിൻ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ഇന്ന് മുതൽ; മാറ്റങ്ങൾ ഇവ

ഡബ്ലിൻ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും, ഡ്രൈവർമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയർ James Geoghegan പറഞ്ഞു. Dublin City Transport Plan പ്രകാരമാണ് നിയന്ത്രണം. നിയന്ത്രണം ഉള്ള സമയത്ത് Bachelors Walk-ൽ നിന്നും north quay-ലെ Eden Quay- ലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നേരെ യാത്ര ചെയ്യാൻ കഴിയില്ല. അതുപോലെ south … Read more