ഡബ്ലിനിൽ അപകടകരമായ ഡ്രൈവിങ്ങും, വാഹനങ്ങൾക്ക് തീവെപ്പും ; രണ്ട് പേർ പിടിയിൽ

ഡബ്ലിനിൽ അപകടകരമായ ഡ്രൈവിംഗ് നടത്തുകയും, ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത രണ്ട് പുരുഷന്മാർ അറസ്റ്റിൽ. ഇന്നലെ രാവിലെ Tallaght, Dublin 24, M50 എന്നിവിടങ്ങളിലാണ് സംഭവം. Tallaght- യിലെ Brookfield Road- ൽ നിരവധി വാഹനങ്ങളും സംഭവതിനിടെ അഗ്നിക്കിരയാക്കി. നിരവധി ഗാർഡ യൂണിറ്റുകൾ ആണ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ ഗാർഡ വാഹനത്തെ ഇടിക്കാനും ശ്രമമുണ്ടായി. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച് വിവിധ ഗാർഡ യൂണിറ്റുകൾ നടത്തിയ തിരച്ചിലിൽ Co Wicklow- … Read more

ലീവിങ് സെർട്ടിൽ 6 H1 ഗ്രേഡോടെ മികച്ച വിജയം നേടി പ്രവാസി മലയാളിയുടെ മകൻ Vishal Progler Tutte

ഈ വർഷത്തെ ലീവിങ് സെർട്ടിൽ Maynooth Post Primary School-ൽ നിന്നും മികച്ച വിജയം നേടി പ്രവാസി മലയാളിയുടെ മകൻ. ഡബ്ലിനിൽ താമസിക്കുന്ന Geetha Karthikeshan- Ramson Tutte എന്നിവരുടെ മൂത്ത മകനായ Vishal Progler Tutte ആണ് Mathematics, Physics , German, Business,  Design & Communication Graphics and English എന്നീ വിഷയങ്ങളിൽ 6 H1 ഗ്രേഡോടെ പാസായി പ്രവാസി സമൂഹത്തിന് അഭിമാനമായത്. വിശാലിന്റെ അമ്മ ഗീത കേരളത്തിൽ തിരുവനന്തപുരം സ്വദേശിയാണ്. ഡബ്ലിനിൽ … Read more

അയർലണ്ടിൽ ഗാർഹിക പീഢനങ്ങൾ കുതിച്ചുയരുന്നു; ദിവസേന ലഭിക്കുന്നത് 130 പരാതികൾ

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ അയര്‍ലണ്ടില്‍ ദിവസേന ശരാശരി 130 പേര്‍ വീതം ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് ഗാര്‍ഡയെ വിളിച്ചതായി റിപ്പോര്‍ട്ട്. നീതിന്യായവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2024 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് 11,675 സംഭവങ്ങളാണ് ഗാര്‍ഡയ്ക്ക് മുന്നിലെത്തിയത്. ഇത് തുടര്‍ന്നാല്‍ രാജ്യത്ത് ഏറ്റവുമധികം ഗാര്‍ഹികപീഢനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായി 2024 മാറിയേക്കും. 2023-ല്‍ ആകെ 46,539 പരാതികളാണ് ലഭിച്ചത്. 2014-നെ അപേക്ഷിച്ച് പരാതികള്‍ മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. 2014-ല്‍ ആകെ ലഭിച്ച പരാതികള്‍ 14,264 … Read more

അയർലണ്ടിലെ രണ്ട് ബീച്ചുകളിൽ കുളിക്കാനും നീന്തുന്നതിനും നിരോധനം

ഡബ്ലിനിലെ രണ്ട് ബീച്ചുകളില്‍ കുളിക്കുന്നതും, നീന്തുന്നതും വിലക്കി അധികൃതര്‍. നഗരത്തിലെ മലിനജലം കടല്‍ വെള്ളവുമായി കൂടിക്കലര്‍ന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് Portmarnock, Claremont എന്നീ ബീച്ചുകളിലാണ് വെള്ളിയാഴ്ച മുതല്‍ അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തേയ്‌ക്കെങ്കിലും നിരോധനം നിലവിലുണ്ടാകും. അയര്‍ലണ്ടിലെ വിവിധ ബീച്ചുകളിലെ വെള്ളത്തിന്റെ നിലവാരം പതിവായി അധികൃതര്‍ നിരീക്ഷിക്കുകയും, അക്കാര്യം http://www.beaches.ie എന്ന വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് വഴി ഈ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. നിരോധനം ഉണ്ടെങ്കില്‍ ബീച്ചുകളിലെ നോട്ടീസ് ബോര്‍ഡുകളിലും … Read more

ഡബ്ലിനിൽ നിന്നും ടിപ്പററിയിലേയ്ക്ക് പോയ ബസിലെ യാത്രക്കാരന് മീസിൽസ് ബാധ; മറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി HSE

ഡബ്ലിൻ എയർപോർട്ടിൽ നിന്നും കൗണ്ടി ടിപ്പററിയിലേയ്ക്ക് യാത്ര ചെയ്ത ഒരു ബസിലെ ആളുകൾക്ക് മീസിൽസ് ബാധിച്ചേക്കാമെന്ന് HSE മുന്നറിയിപ്പ്. ഇറ്റലിയിലെ നേപ്പിൾസിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിൽ ഇറങ്ങിയ ഒരു യാത്രക്കാരന് മീസിൽസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം പിന്നീട് പ്രസ്തുത ബസിൽ യാത്ര ചെയ്യുകയും ചെയ്തു. ഡബ്ലിൻ എയർപോർട്ടിൽ നിന്നും Clonmel-ലേക്ക് പോയ JJ Kavanagh, number 717 എന്ന ബസിൽ ആണ് ഇദ്ദേഹം യാത്ര ചെയ്തത്. ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് ബസ് യാത്ര തിരിച്ചത്. ഈ … Read more

Donegal സ്വദേശികൾ സൂക്ഷിക്കുക; ബീച്ചിൽ ജെല്ലി ഫിഷ് കുത്തേൽക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Co Donegal-ൽ നീന്താനും, ബീച്ചിൽ നടക്കാനും മറ്റും പോകുന്നവർ ജെല്ലി ഫിഷിന്റെ കുത്തേൽക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. Mauve stinger jellyfish എന്നറിയപ്പെടുന്ന മീനിന്റെ മാരകമായ കുത്തേറ്റ ഒരാൾക്ക് പരിക്കേൽക്കുകയും, ചികിത്സ വേണ്ടിവരികയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഈയാഴ്ചയുണ്ടായ വലിയ തിരമാലകളിൽ Maghery Beach-ൽ ഒട്ടനവധി ജെല്ലി ഫിഷുകൾ വന്നടിഞ്ഞിട്ടിട്ടുണ്ട്. വളർത്തുനായ്ക്കളെ നടത്താൻ കൊണ്ടുപോകുമ്പോൾ അവയ്ക്കും കുത്തേൽക്കാൻ സാധ്യതയുണ്ട്. വലിപ്പം കുറവായത് കാരണം ഈ ജെല്ലി ഫിഷുകളെ പെട്ടെന്ന് കാണാൻ സാധിക്കില്ല. കുത്തേറ്റാൽ അസഹനീയമായ വേദനയാണ് അനുഭവപ്പെടുക. യുകെ, … Read more

Dundalk-ൽ പട്ടാപ്പകൽ കൊള്ള; വയോധികയ്ക്ക് പരിക്ക്

Co Louth-ലെ Dundalk town-ൽ നടന്ന കൊള്ളയിൽ വയോധികയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3.45-ഓടെ Longwalk- ൽ വച്ച് 70-ലേറെ പ്രായമുള്ള സ്ത്രീയെ സമീപിച്ചയാൾ അവരുടെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒരു ചെറുപ്പക്കാരൻ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ Criminal Justice Act 1984 സെക്ഷൻ 4 പ്രകാരം സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്‌ ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

അയർലണ്ടുകാരുടെ കീശ കാലിയാക്കി നിക്ഷേപ തട്ടിപ്പുകാർ; നഷ്ടമായത് 28 മില്യൺ യൂറോ

അയർലണ്ടിൽ കഴിഞ്ഞ വർഷം നിക്ഷേപ തട്ടിപ്പുകൾ വഴി ജനങ്ങൾക്ക് നഷ്ടമായത് 28 മില്യൺ യൂറോ എന്ന് ഗാർഡ. നിക്ഷേപ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് സംഭവിച്ചിരിക്കുന്നത് എന്നും, 2021, 2022 വർഷങ്ങളിലെ തട്ടിപ്പുകൾ വഴി നഷ്ടമായ ആകെ തുകയേക്കാൾ അധികമാണ് 2023-ൽ മാത്രമായി തട്ടിപ്പുകാർ സ്വന്തമാക്കിയതെന്നും ഗാർഡ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. 2020 ജനുവരി മുതൽ ഇതുവരെ 75 മില്യൺ യൂറോ ആണ് നിക്ഷേപ തട്ടിപ്പുകൾ വഴി അയർലണ്ടുകാർക്ക് നഷ്ടമായിരിക്കുന്നത്. ഈ കാലയളവിൽ 1,117 പേരാണ് തട്ടിപ്പിന് … Read more

അയർലണ്ടിലെ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷാ ഫലം ഇന്ന്

അയർലണ്ടിലെ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷാ ഫലം ഇന്ന്. രാവിലെ 10 മണി മുതൽ ഫലം ലഭ്യമായിതുടങ്ങുമെന്ന് State Examinations Commission (SEC) വ്യക്തമാക്കി. രാജ്യത്തെ 60,000-ൽ അധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. അതേസമയം കോവിഡ് കാരണം ഏർപ്പെടുത്തിയ post-marking adjustment (PMA) പ്രകാരം പ്രഖ്യാപിക്കുന്ന അവസാന ലീവിങ് സെർട്ട് റിസൾട്ട്‌ ആണിത്. കോവിഡ് അവധികൾ കാരണം കൃത്യമായി ക്‌ളാസുകൾ ലഭിക്കാത്തതിനാൽ, പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് മാത്രമായി കണക്കാക്കാതെ, മുൻ കാലങ്ങളിലെ പഠന നിലവാരം കൂടി പരിഗണിച്ച് ഗ്രേഡുകൾ … Read more

വടക്കൻ ഡബ്ലിനിൽ മോഷണം പോയ ബൈക്കുകൾ കണ്ടെടുത്ത് ഗാർഡ; ഒരാൾ അറസ്റ്റിൽ

വടക്കന്‍ ഡബ്ലിനില്‍ ബൈക്കുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഒരാള്‍ അറസ്റ്റില്‍. പ്രത്യേക വാറന്റുമായി ബുധനാഴ്ചയാണ് Blanchardstown-ലെ ഒരു കെട്ടിടത്തില്‍ ഗാര്‍ഡ റെയ്ഡ് നടത്തിയത്. 40-ലേറെ പ്രായമുള്ള പുരുഷനാണ് അറസ്റ്റിലായത്. പരിശോധനയില്‍ അഞ്ച് മോട്ടോര്‍ ബൈക്കുകള്‍ ഗാര്‍ഡ കണ്ടെടുത്തു. ഇതില്‍ നാലെണ്ണം ഡബ്ലിന്‍, കില്‍ഡെയര്‍, മീത്ത് എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മോഷണം പോയതാണെന്ന് വ്യക്തമായിട്ടുണ്ട്. സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ Cabra, Blanchardstown സ്‌റ്റേഷനുകളിലെ ഗാര്‍ഡ അംഗങ്ങളാണ് പങ്കെടുത്തത്.