അയർലണ്ടിലെ സെക്കൻഡറി സ്‌കൂളുകളിൽ മൊബൈൽ നിരോധിക്കും: വിദ്യാഭ്യാസമന്ത്രി

അയര്‍ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി. രക്ഷിതാക്കള്‍ക്കായി കുട്ടിക്കാലം ‘സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ’ ആയിരിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്കന്‍ഡറി സ്‌കൂളുകളിലെ മൊബൈല്‍ നിരോധനത്തിന് മന്ത്രി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ കമ്പനികളുമായും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായും ചര്‍ച്ച നടത്തിയതായി മന്ത്രി ഫോളി പറഞ്ഞു. യുഎന്നിന്റെ അടക്കം പഠനങ്ങള്‍ പ്രകാരം മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നുവെന്ന് വ്യക്തിമായിട്ടുണ്ട്. സൈബര്‍ ബുള്ളിയിങ് … Read more

അയർലണ്ടിലും യുകെയിലുമായി 200 റസ്റ്ററന്റുകൾ തുറക്കാൻ McDonald’s; 24,000 പേർക്ക് ജോലി

അടുത്ത നാല് വര്‍ഷത്തിനിടെ യുകെയിലും അയര്‍ലണ്ടിലുമായി 200 പുതിയ റസ്റ്ററന്റുകള്‍ തുറക്കുമെന്ന് ഫാസ്റ്റ്ഫുഡ് ചെയിനായ McDonald’s. ഇതുവഴി 24,000 പേര്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നും കമ്പനി പറഞ്ഞു. ഇതിനായി 1 ബില്യണ്‍ പൗണ്ടാണ് മുടക്കുക. നിലവില്‍ 1,435 റസ്റ്ററന്റുകളാണ് McDonald’s-ന് യുകെയില്‍ ഉള്ളത്. ഇതില്‍ അഞ്ചില്‍ നാലും ഫ്രാഞ്ചൈസികളാണ്. പുതുതായി തുടങ്ങുന്ന റസ്റ്ററന്റുകളില്‍ ‘ഡ്രൈവ്-ഇന്‍’ സൗകര്യം ലഭ്യമാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 170,000-ലധികം പേരാണ് McDonald’s-ല്‍ ജോലി ചെയ്യുന്നത്. 2027-ഓടെ ലോകമെങ്ങുമായി 10,000-ലധികം … Read more

അയർലണ്ടിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 3.5% വർദ്ധിപ്പിക്കാനൊരുങ്ങി VHI

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പാക്കിനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ VHI. ഒക്ടോബര്‍ 1 മുതല്‍ പ്രീമിയത്തില്‍ 3.5% വര്‍ദ്ധനയുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ ക്ലെയിമുകളിലെ വര്‍ദ്ധനയാണ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് VHI പറയുന്നു. അതേസമയം കഴിഞ്ഞ ജനുവരിയില്‍ പ്രീമിയം തുക 7% വര്‍ദ്ധിപ്പിക്കുന്നതായി VHI പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുക വര്‍ദ്ധിപ്പിക്കുന്നത്. 2023-നെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ സ്വകാര്യ ആശുപത്രികളിലെ ക്ലെയിം 14% വര്‍ദ്ധിചച്ചതായി VHI … Read more

അയർലണ്ടിലെ മുതിർന്ന മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ Nell McCafferty (80) അന്തരിച്ചു

അയര്‍ലണ്ടിലെ മുതിര്‍ന്ന മാധ്യമപ്രവർത്തകയും , എഴുത്തുകാരിയും, സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിച്ചയാളുമായ Nell McCafferty അന്തരിച്ചു. 80 വയസായിരുന്നു. കൗണ്ടി ഡോണഗലിലെ ഒരു നഴ്‌സിങ് ഹോമില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1944-ല്‍ Derry-യിലാണ് Nell McCafferty ജനിച്ചത്. 1970-ല്‍ മറ്റൊരു പത്രപ്രവര്‍ത്തകയായ Mary Kenny-യോടൊപ്പം ചേര്‍ന്ന് Irish Women’s Liberation Movement സ്ഥാപിച്ചു. പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കമുള്ളവര്‍ McCafferty-യുടെ നിര്യാണത്തില്‍ അനുശോചിച്ചു.

കിൽക്കെന്നിയിൽ നിന്നും കാണാതായ 62-കാരനെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

കില്‍ക്കെന്നി സിറ്റിയില്‍ നിന്നും കാണാതായ 62-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെയാണ് Thomas Murray എന്നയാളെ Knocktopher-ല്‍ നിന്നും കാണാതാകുന്നത്. 5 അടി 7 ഇഞ്ച് ഉയരം, ആരോഗ്യമുള്ള ഒത്ത ശരീരം, നീളം കുറഞ്ഞ നരച്ച മുടി, നരച്ച താടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ navy zip-up hoodie, navy tracksuit pants, black shoes എന്നിവയാണ് തോമസ് ധരിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷയില്‍ … Read more

ഏണസ്റ്റോ ചുഴലിക്കാറ്റ് ഐറിഷ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; ഗോൾവേ, മയോ കൗണ്ടികളിൽ യെല്ലോ വാണിങ്

ഏണസ്‌റ്റോ ചുഴലിക്കാറ്റ് (Hurricane Ernesto) ഐറിഷ് തീരത്തുകൂടെ കടന്നുപോകുന്നതിന് മുന്നോടിയായി ഗോള്‍വേ, മയോ കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഓഗസ്റ്റ് 21 ബുധന്‍) വൈകിട്ട് 7 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെയാണ് മുന്നറിയിപ്പ്. ഈ സമയം ഇരു കൗണ്ടികളിലും അസാധാരണമായ വേഗത്തില്‍ കാറ്റ് വീശും. കടലില്‍ തിരമാല ഉയരുകയും, അതിശക്തമായ മഴ പെയ്യുകയും ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും, താല്‍ക്കാലികമായി ഉണ്ടാക്കിയ കെട്ടിടങ്ങള്‍ക്കും, വസ്തുക്കള്‍ക്കും നാശനഷ്ടം സംഭവിക്കാനും … Read more

കോർക്കിലെ വീട്ടിൽ ആക്രമണം; ഗുരുതര പരിക്കുകളോടെ പെൺകുട്ടി ആശുപത്രിയിൽ

കോര്‍ക്കില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുട്ടി ആശുപത്രിയില്‍. തിങ്കളാഴ്ച രാത്രിയാണ് Charleville-ലെ New Line-ലുള്ള ഒരു വീട്ടില്‍ പ്രശ്‌നം നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ സംഘം വീടിനും, ഒരു വാഹനത്തിനും അക്രമത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ പരിക്കുകളോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം Cork University Hospital-ല്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് Temple Street-ല്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. അതേസമയം വീടിനും പരിസരത്തും … Read more

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെ വീടിന് മുന്നില്‍ വച്ച് അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ അറസ്റ്റില്‍. ഈ വര്‍ഷം മെയ് 2-നാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ ഒത്തുചേര്‍ന്ന ചിലര്‍ പ്രതിഷേധം നടത്തുന്നതിനിടെ അദ്ദേഹത്തെ അധിക്ഷേപിച്ചത്. ഇവരുടെ കൂട്ടത്തിലുണ്ടായരുന്ന 60-ലേറെ പ്രായമുള്ള സ്ത്രീയാണ് ഇന്നലെ രാവിലെ അറസ്റ്റിലായിരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഏണസ്റ്റോ ചുഴലിക്കാറ്റ് ഐറിഷ് തീരത്തേക്ക്; ഒപ്പം വരുന്നത് ശക്തമായ മഴ

ഏണസ്റ്റോ ചുഴലിക്കാറ്റിന്റെ (Hurricane Ernesto) അവസാന ശേഷിപ്പ് ഐറിഷ് തീരത്തേയ്ക്ക്. നാളെ രാത്രിയോടെ ചുഴലിക്കാറ്റ് അയര്‍ലണ്ടിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റ് കാരണമാകും. കിഴക്കന്‍ പ്രദേശത്തേയ്ക്കുള്ള യാത്രയ്ക്കിടെ ചുഴലിക്കാറ്റിന്റെ വാല്‍ഭാഗം മാത്രമാണ് അയര്‍ലണ്ടിനെ ബാധിക്കുക. അയര്‍ലണ്ടിലൂടെ യുകെയിലേയ്ക്കാണ് ഏണസ്‌റ്റോയുടെ സഞ്ചാരം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചുഴലിക്കാറ്റിനൊപ്പം രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്തേയ്ക്ക് യാത്ര ചെയ്യുന്ന തരത്തിലാകും മഴയും പെയ്യുക. രാവിലെയോടെ മഴ ശമിക്കും. കരീബിയിന്‍ പ്രദേശത്ത് മണിക്കൂറില്‍ … Read more

ഡബ്ലിനിലെ വീട്ടിൽ അക്രമാസക്തനായി മോഷണം; പ്രതി പിടിയിൽ

ഡബ്ലിനിലെ Rathmines-ല്‍ അക്രമാസക്തിയോടെ കൊള്ള നടത്തിയയാള്‍ ഗാര്‍ഡയുടെ പിടിയില്‍. ഇന്നലെയാണ് പ്രദേശത്തെ ഒരു വീട്ടില്‍ ചെറുപ്പക്കരനായ പ്രതി കൊള്ള നടത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടിക്ക് ഇയാളുടെ ആക്രമണോത്സുകമായ പ്രവൃത്തി കാരണം മാനസികാഘാതമുണ്ടായത് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നു. Crumlin-ലെ Children’s Health Ireland (CHI)-ലാണ് കുട്ടി ചികിത്സ തേടിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഗാര്‍ഡ പ്രതിയെ വെസ്റ്റി ഡബ്ലിനിലെ ഒരു വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. അതേസമയം ഇയാളെ പിന്നീട് വിട്ടയച്ചതായും ഗാര്‍ഡ അറിയിച്ചു. … Read more