കെറിയിൽ എക്സ്എൽ ബുള്ളി നായയുടെ ആക്രമണത്തിൽ ഒരു വയസുകാരിക്ക് ഗുരുതര പരിക്ക്

കൗണ്ടി കെറിയില്‍ നായയുടെ ആക്രമണത്തില്‍ ഒരു വയസുകാരിക്ക് ഗുരുതര പരിക്ക്. എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട വളര്‍ത്തുനായയാണ് വീട്ടില്‍ വച്ച് കുട്ടിയെ ആക്രമിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് സര്‍ജറി ആവശ്യമായി വന്നിട്ടുണ്ട്. നിലവില്‍ കുട്ടി Cork University Hospital-ല്‍ സുഖംപ്രാപിച്ചു വരികയാണ്. അതേസമയം ആക്രമണം നടത്തിയ നായയെ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ ഇല്ലാതാക്കി. എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായ്ക്കള്‍ മനുഷ്യരെ ആക്രമിക്കുന്ന നിരവധി സംഭവങ്ങളുണ്ടായതോടെ ഒക്ടോബര്‍ മുതല്‍ ഇവയെ വളര്‍ത്തുന്നതിന് … Read more

ഡബ്ലിനിലെ Killiney hill-ൽ ഗോസ് ചെടിക്കൂട്ടത്തിന് തീപിടിച്ചു

കൗണ്ടി ഡബ്ലിനിലെ Killiney-യില്‍ ഗോസ് (gorse) ചെടികളുടെ കൂട്ടത്തിന് വന്‍ തീപിടിത്തം. ഇവിടുത്തെ Mullins Hill-ല്‍ കൂട്ടമായി വളരുന്ന ചെടികള്‍ക്കാണ് ഇന്നലെ രാത്രി തീപിടിച്ചത്. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ നിരവധി യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത് പുക മറ്റിടങ്ങളിലേയ്ക്കും പരക്കാന്‍ കാരണമായിട്ടുണ്ട്. രാത്രിയിലുടനീളം അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം ഡബ്ലിനിലെ Crumlin Shopping Centre-ലും ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായി. തീ നിയന്ത്രണവിധേയമാക്കിയതായും, ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഗാര്‍ഡ … Read more

ക്ലെയറിലും ടിപ്പററിയിലും ക്രിമിനൽ സംഘത്തിന്റെ മോഷണ പരമ്പര; ഒരാൾ അറസ്റ്റിൽ

ക്ലെയര്‍, ടിപ്പററി എന്നിവിടങ്ങളിലെ സംഘടിത മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഗാര്‍ഡ. ഇവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ 2020 ജൂലൈ മുതല്‍ 2024 ഫെബ്രുവരി വരെ നടന്ന മോഷണപരമ്പരകള്‍ക്ക് പിന്നിലുള്ളവരെ പിടികൂടാനായി ഗാര്‍ഡ നടത്തിവരുന്ന Operation Tairge-ന്റെ ഭാഗമായാണ് 40-ലേറെ പ്രായമുള്ള പുരുഷനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കിഴക്കന്‍ യൂറോപ്യന്‍ ക്രിമിനല്‍ സംഘമാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്നാണ് നിഗമനം. വിലകൂടിയ മദ്യവും, സ്പിരിറ്റുമാണ് പ്രധാനമായും സ്ഥാപനങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 30,000 യൂറോയുടെ നഷ്ടം ഇതുവഴി സ്ഥാപനങ്ങള്‍ക്ക് ഉണ്ടായി. അറസ്റ്റിലായ … Read more

അയർലണ്ടിൽ ഇന്ന് അപൂർവമായ ‘ബ്ലൂ സൂപ്പർമൂൺ’ പ്രതിഭാസം

വളരെ അപൂര്‍വ്വമായ ‘ബ്ലൂ സൂപ്പര്‍മൂണ്‍’ പ്രതിഭാസം ഇന്നും (ഓഗസ്റ്റ് 19) നാളെയും അയര്‍ലണ്ടില്‍. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയത്ത് ഉണ്ടാകുന്ന പൂര്‍ണ്ണചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ഭൂമിയില്‍ നിന്നും ചന്ദ്രനിലേയ്ക്കുള്ള ദൂരം കുറയുന്നതോടെ ചന്ദ്രന്‍ കൂടുതല്‍ പ്രകാശഭരിതമായി അനുഭവപ്പെടും. ഒരേ കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനെയാണ് (അല്ലെങ്കില്‍ ഒരേ സീസണില്‍ തന്നെയുള്ള മൂന്നാമത്തെ പൂര്‍ണ്ണചന്ദ്രന്‍) ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. അല്ലാതെ നിറവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഈ രണ്ട് പ്രതിഭാസങ്ങളും ഒരുമിച്ച് വരുന്നു … Read more

Dundalk-ൽ മയക്കുമരുന്നുമായി കൗമാരക്കാരൻ പിടിയിൽ

Co Louth-ലെ Dundalk-ല്‍ മയക്കുമരുന്നായ THC oil-മായി കൗമാരക്കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് കൗമാരക്കാരനുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ഗാര്‍ഡയ്ക്ക് സന്ദേശമെത്തുന്നത്. ഗാര്‍ഡ എത്തുമ്പോഴേയ്ക്കും കടന്നുകളഞ്ഞ കൗമാരക്കാരനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളില്‍ നിന്നും 181,000 യൂറോ വിലവരുന്ന ഏഴ് ലിറ്റര്‍ THC oil കണ്ടെടുക്കുകയായിരുന്നു. ഒപ്പം മറ്റൊരു മയക്കുമരുന്നായ paraphernalia-യും പിടിച്ചെടുത്തു. കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ശേഷം കേസെടുക്കാതെ വിട്ടയച്ചതായി ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുമെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

‘തീവ്രവാദത്തിൽ നിന്നും അയർലണ്ടും മുക്തമല്ല’: പ്രധാനമന്ത്രി ഹാരിസ്

ഭീകരവാദത്തില്‍ നിന്നും അയര്‍ലണ്ടും മുക്തമല്ലെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കെതിരെ തീവ്രവാദികളുടെ ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഹാരിസിന്റെ പ്രതികരണം. തീവ്രവാദത്തിന്റെയും, ഭീകരതയുടെയും കാര്യത്തില്‍ നാം എല്ലായ്‌പ്പോവും ജാഗ്രത പാലിക്കണമെന്നും, ഗാര്‍ഡ ഇത്തരം കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഹാരിസ് പറഞ്ഞു. രാഷ്ട്രീയ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണികളുടെ തോത് വര്‍ദ്ധിച്ചിട്ടുണ്ട് എന്ന ഗാര്‍ഡ റിപ്പോര്‍ട്ടും ഈയിടെ പുറത്തുവന്നിരുന്നു. ഭീഷണി അക്രമത്തിലേയ്ക്ക് കടക്കാമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തെ സുരക്ഷാ സേനകള്‍ ഇത്തരം തീവ്രവാദങ്ങളെ വളരെ ഗൗരവമായാണ് സമീപിക്കുന്നതെന്ന് ഹാരിസ് വ്യക്തമാക്കി. ഈയിടെ … Read more

ഗോൾവേയിൽ വൈദികനെ കുത്തി കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതിയായ 16-കാരനെ കോടതിയിൽ ഹാജരാക്കി

ഗോൾവേയിൽ ആർമി വൈദിനെ കുത്തിപ്പരിക്കേൽപ്പിച്ച 16-കാരനെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ചയാണ് Renmore Barracks-ന് പുറത്ത് വച്ച് സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്ന വൈദികനായ (Chaplain) Fr Paul Murphy-യെ പ്രതി പലതവണ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് ഇയാളെ സൈനികർ പിടികൂടി ഗാർഡയ്ക്ക് കൈമാറുകയായിരുന്നു. ഗോൾവേയിലെ കുട്ടികളുടെ കോടതിയിലാണ് പ്രതിയായ 16- കാരനെ ശനിയാഴ്ച ഹാജരാക്കിയത്. പ്രതിക്ക്  തീവ്ര ഇസ്ലാമിക മനസ്ഥിതിയുണ്ട് എന്നാണ് കരുതുന്നതെന്ന് ഗാർഡ കോടതിയിൽ പറഞ്ഞു. ഇതാവണം ആക്രമണത്തിലേക്ക് നയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെ … Read more

കോർക്കിലെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്; ചെറുപ്പക്കാരനും വയോധികനും പിടിയിൽ

കോർക്കിൽ രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മറ്റ് രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ട്  മണിയോടെ Dunmanway- ൽ വച്ചാണ് രണ്ട് പുരുഷന്മാർ ആക്രമിക്കപ്പെട്ടത്. ഇവരെ രണ്ട് പേരെയും ഗുരുതര പരിക്കുകളോടെ Cork University Hospital-ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 30 ലേറെ പ്രായമുള്ള ഒരു പുരുഷനും, 70 ലേറെ പ്രായമുള്ള മറ്റൊരു പുരുഷനും ആണ് അറസ്റ്റിലായത്. ഇവരെ കോർക്കിലെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.

അയർലണ്ടിലെ 100 പഴയ പബ്ബുകൾ നവീകരിച്ച് 300 വീടുകളാക്കി മാറ്റുന്നു

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിപരിഹാരത്തിന് പ്രതീക്ഷയേറ്റിക്കൊണ്ട് 100-ഓളം പഴയ പബ്ബുകള്‍ നവീകരിച്ച് 300 വീടുകളാക്കി മാറ്റുന്നു. ചിലതരം വ്യാപാരസ്ഥാപനങ്ങള്‍ വാസയോഗ്യമായ കെട്ടിടങ്ങളാക്കി മാറ്റുന്നതിന് പ്ലാനിങ് പെര്‍മിഷന്‍ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ 2018-ല്‍ തീരുമാനമെടുത്തിരുന്നു. 2022-ലാണ് ഇതില്‍ പബ്ബുകളെയും ഉള്‍പ്പെടുത്തിയത്. 2018 മുതല്‍ 2023 വരെയുള്ള കാലയളവിനിടെ രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന 1,100 വ്യാപാരസ്ഥാപനങ്ങള്‍ വാസയോഗ്യമായ കെട്ടിടങ്ങളാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇവ നവീകരിച്ച് കുറഞ്ഞത് 2,700 വീടുകളെങ്കിലും നിര്‍മ്മിക്കാമെന്നാണ് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. 2022-23 കാലയളവില്‍ 92 പഴയ പബ്ബുകളാണ് ഇത്തരത്തില്‍ … Read more

Rosslare Europort-ൽ 9.5 മില്യൺ അനധികൃത സിഗരറ്റുകൾ പിടികൂടി

അയര്‍ലണ്ടിലെ പ്രധാന തുമറുമുഖങ്ങളിലൊന്നായ Rosslare Europort-ല്‍ 9.5 മില്യണിലധികം അനധികൃത സിഗരറ്റുകള്‍ പിടികൂടി. വ്യാഴാഴ്ചയാണ് റവന്യൂ ഓഫീസര്‍മാര്‍ തുറമുഖത്തെ ഒരു ചരക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ നിന്നും ‘Marlboro Gold’ എന്ന പേരില്‍ എത്തിച്ച വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തത്. ഫ്രാന്‍സിലെ ഡണ്‍കിര്‍ക്കില്‍ നിന്നും ഒരു ഫെറിയിലായിരുന്നു ചരക്ക് എത്തിച്ചത്. സംഭവത്തില്‍ ഒരാളെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്ത് അനധികൃത സിഗരറ്റ് വില്‍പ്പന തടയുന്നതുമായി ബന്ധപ്പെട്ട് റവന്യൂ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന.