ഗോൾവേയിൽ സൈനിക പുരോഹിതന് കുത്തേറ്റു, കൗമാരക്കാരനായ അക്രമി പിടിയിൽ
ഗോള്‍വേയില്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന പുരോഹിതന് (ചാപ്ലന്‍) കത്തിക്കുത്തില്‍ പരിക്ക്. Fr Paul Murphy എന്ന പുരോഹിതനാണ് Renmore Barracks-ന് പുറത്തുവച്ച് പലവട്ടം കുത്തേറ്റത്. തുടര്‍ന്ന് ബാരക്കിനകത്തേയ്ക്ക് ഓടിയ ഇദ്ദേഹത്തെ അക്രമിയായ കൗമാരക്കാരന്‍ പിന്തുടരുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 10.45-ഓടെയായിരുന്നു സംഭവം. അക്രമിയെ പിന്തിരിപ്പിക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന്‍ വെടിയുതിര്‍ത്തതായി പ്രതിരോധസേനാ വക്താവ് പറഞ്ഞു. അക്രമിയെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ പുരോഹിതന് പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം University Hospital Galway-യില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ … Read more





