ഡബ്ലിൻ എയർപോട്ടിൽ ജീവനക്കാർക്കായി 950 കാർ പാർക്കുകൾ; നിർമ്മാണ അനുമതി നിഷേധിച്ച് കൗൺസിൽ

ഡബ്ലിൻ എയർപോർട്ടിൽ ജീവനക്കാർക്കായി പുതിയ 950 കാർ പാർക്കിംഗ് സ്‌പേസുകൾ നിർമ്മിക്കാനുള്ള എയർപോർട്ട് അധികൃതരുടെ അപേക്ഷ തള്ളി Fingal County Council. നിലവിലെ Holiday Blue long term car-park വിപുലീകരിച്ച് 950 കാറുകൾ കൂടി പാർക്ക്‌ ചെയ്യാൻ ഉതകുന്ന രീതിയിൽ നിർമ്മാണം നടത്താനായിരുന്നു എയർപോർട്ട് നടത്തിപ്പുകാരായ DAA-യുടെ ശ്രമം. എന്നാൽ നിലവിൽ എയർപോർട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കിടെ പുതിയ കാർ പാർക്ക് നിർമ്മിക്കുന്നത് അനവസരത്തിലേക്കുമെന്ന് കൗൺസിൽ വിലയിരുത്തി. എയർപോർട്ടിനു ചുറ്റുമുള്ള റോഡ് നവീകരണം, R108- ലുള്ള … Read more

Dublin Port-ൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 10.5 മില്യൺ വില വരുന്ന കൊക്കെയിൻ

Dublin Port- ൽ വൻ മയക്കുമരുന്ന് വേട്ട. റവന്യു, Garda National Drugs and Organised Crime Bureau എന്നിവർ ചൊവ്വാഴ്ച നടത്തിയ സംയുക്ത പരിശോധനയിൽ 150 കിലോഗ്രാം കൊക്കെയിൻ ആണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിനു 10.5 മില്യൺ യൂറോ വില വരും. തുറമുഖത്ത് ഈയിടെ എത്തിയ ചരക്കിനൊപ്പം പൊതിഞ്ഞു, ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു കൊക്കെയിൻ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് കടത്തുന്ന സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് റവന്യു നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെ ഭവന വില 4.5% വർദ്ധിക്കും

അയർലണ്ടിൽ അടുത്ത 12 മാസത്തിനിടെ ഭവനവില 4.5% ഉയരുമെന്ന് ഏജന്റുമാരുടെ സംഘടനയായ Society of Chartered Surveyors Ireland (SCSI). അതേസമയം വില വീണ്ടും ഉയരുമെങ്കിലും വൈകാതെ തന്നെ അത് സ്ഥിരപ്പെടുമെന്ന് ഏജന്റുമാരിൽ 77 ശതമാനവും കരുതുന്നു എന്നും റിപ്പോർട്ട്‌ പറയുന്നു. അടുത്ത 12 മാസത്തിനിടെ രാജ്യത്തെ ഭവനവില തീരുമാനിക്കപ്പെടുക പ്രധാനമായും പുതിയ വീടുകളുടെ ലഭ്യത അനുസരിച്ചാകും എന്ന് SCSI പറയുന്നു. ലഭ്യതക്കുറവ് തന്നെയാണ് മേഖലയിലെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും അവർ വ്യക്തമാക്കുന്നു. വാർഷികമായി നിർമ്മിക്കപ്പെടുന്ന വീടുകളുടെ … Read more

Dundalk-ൽ കുടിയേറ്റ വിരുദ്ധ റാലി; നാല് അറസ്റ്റ്

Dundalk-ല്‍ കുടിയേറ്റവിരുദ്ധ റാലിക്കിടെ ഗാര്‍ഡ നാല് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് തീവ്രവലതുപക്ഷവാദികളുടെ ഒരു സംഘം ഉക്രെയിന്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റല്‍ ലക്ഷ്യമിട്ട് റാലി നടത്തിയത്. Jocelyn Street-ല്‍ വച്ചായിരുന്നു അറസ്റ്റ്. അതേസമയം ഇതിനെതിരായി മറ്റൊരു റാലിയും ഈ സമയം ടൗണില്‍ നടക്കുന്നുണ്ടായിരുന്നു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് എന്ന് എന്ന് ഗാര്‍ഡ വ്യക്തമാക്കി. കൂടുതല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ റാലി 7.30-ഓടെ അവസാനിച്ചുവെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. ജൂലൈ 21-നും സമാനമായി കുടിയേറ്റവിരുദ്ധ റാലിക്കിടെ Dundalk-ല്‍ ഗാര്‍ഡ മൂന്ന് … Read more

ഡബ്ലിനിൽ ഒളിമ്പിക്സ് താരങ്ങളെ സ്വീകരിക്കുന്നതിനിടെ കത്തിക്കുത്ത്

ഡബ്ലിന്‍ സിറ്റിയില്‍ ഒളിംപിക്‌സ് താരങ്ങളെ സ്വീകരിക്കാനൊരുക്കിയ പരിപാടിക്കിടെ കത്തിക്കുത്ത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10-ഓടെ Marlborough Street- Cathedral Street ജങ്ഷനിലാണ് സംഭവം. കുത്തേറ്റ് പരിക്ക് പറ്റിയ മദ്ധ്യവയസ്‌കനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുണ്ട്. ഇരയായ ആളും, ഇയാളും തമ്മില്‍ പരിചയമുണ്ടെന്നാണ് നിഗമനം. സംഭവസമയം ഇതിന് തൊട്ടടുത്ത സ്ട്രീറ്റില്‍ 20,000 പേര്‍ ഒത്തുകൂടി രാജ്യത്തിന് അഭിമാനമായ ഒളിംപിക് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നുണ്ടായിരുന്നു.

വെക്സ്ഫോർഡിലെ ഫ്ലാ ഫെസ്റ്റിവലിന് സമാപനം; കലോത്സവത്തിൽ സജീവ സാന്നിദ്ധ്യമായി മലയാളികൾ

വെക്‌സ്‌ഫോർഡ്: അയർലണ്ടിലെ ഏറ്റവും വലിയ പരമ്പരാഗത സംഗീത, നൃത്ത, കലോത്സവമായ ഫ്ളാ ഫെസ്റ്റിവലിന് തിങ്കളാഴ്ച സമാപനമായി. അയർലണ്ടിലെ ഓപ്പറ ഫെസ്റ്റിവൽ തലസ്ഥാനമായ വെക്‌സ്‌ഫോർഡ് നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈ ഉത്സവം, ഓഗസ്റ്റ് 4-ന് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിൻസ് ആണ് ഉദ്ഘാടനം ചെയ്തത്. യൂറോപ്പിൽ നിന്നുള്ള ആയിരക്കണക്കിനു കലാകാരന്മാരും പ്രേക്ഷകരുമാണ് സാംസ്‌കാരിക മേളയുടെ ഭാഗമായത്. സംഗീത മത്സരങ്ങൾ, നൃത്ത പ്രകടനങ്ങൾ, തെരുവ് കലാപ്രകടനങ്ങൾ, സംഗീതോത്സവങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാൽ വെക്‌സ്‌ഫോർഡ് … Read more

ഇടിമിന്നലിൽ അയർലണ്ടിൽ വീട് കത്തിനശിച്ചു

വെസ്റ്റ് കോര്‍ക്കില്‍ ഇടിമിന്നലില്‍ വീട് കത്തിനശിച്ചു. Rossmore-ലെ Carhuvolour-ലുള്ള രണ്ട് നില വീടാണ് ഞായറാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ തീപിടിത്തമുണ്ടായി കത്തിനശിച്ചത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഉടമയായ സ്ത്രീ പുറത്തേക്കോടി രക്ഷപ്പെട്ടു. രാത്രി 8.40-ഓടെയായിരുന്നു ശക്തമായ ഇടിമിന്നലുണ്ടായത്. ഉടമ പുറത്തിറങ്ങി രക്ഷപ്പെടുകയും, അലാം അടിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേയ്ക്കും വീടിന്റെ വലിയൊരു ഭാഗത്ത് തീപടര്‍ന്നിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഏറെ പണിപ്പെട്ട് പുലര്‍ച്ചെ 3.10-ഓടെയാണ് തീയണച്ചത്. വീടിന്റെ മേല്‍ക്കൂരയടക്കം പൂര്‍ണ്ണമായും കത്തിനശിച്ചു. ഞായറാഴ്ച രാത്രി വെസ്റ്റ് കോര്‍ക്കില്‍ പലയിടത്തും ശക്തമായ … Read more

Irish Water അറ്റകുറ്റപ്പണി; ഡബ്ലിൻ, കിൽഡെയർ, വിക്ക്ലോ എന്നിവിടങ്ങളിൽ രണ്ട് ദിവസം ജലവിതരണം മുടങ്ങും

Irish Water അറ്റകുറ്റപ്പണികള്‍ കാരണം ഡബ്ലിനിലും, കില്‍ഡെയര്‍, വിക്ക്‌ലോ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും രണ്ട് ദിവസത്തേയ്ക്ക് ജലവിതരണത്തിന് തടസ്സം നേരിടും. Ballymore Eustace Water Treatment Plant-നെയും Saggart Reservoir-നെയും തമ്മില്‍ ബന്ധിപ്പിക്കുന്നിടത്താണ് പ്രധാനപ്പെട്ട അറ്റകുറ്റപ്പണി നടക്കുന്നത്. ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലെ മൂന്നില്‍ ഒന്ന് പ്രദേശത്തേയ്ക്കും വെള്ളമെത്തിക്കുന്നത് ഈ പ്ലാന്റില്‍ നിന്നാണ്. തിങ്കളാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ച ജോലികള്‍ ബുധനാഴ്ച (ഓഗസ്റ്റ് 14) രാത്രി 10 മണിയോടെയാണ് പൂര്‍ത്തിയാകുക. ജലവിതരണത്തിന് തടസ്സം നേരിടുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുമെങ്കിലും നിരവധി … Read more

Rosslare Europort-ൽ വമ്പൻ കഞ്ചാവ് വേട്ട; പിടികൂടിയത് 853 കിലോ മയക്കുമരുന്ന്

Rosslare Europort-ല്‍ വന്‍ കഞ്ചാവ് വേട്ട. 16 മില്യണിലധികം യൂറോ വിപണിവില വരുന്ന 783 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവും, 70 കിലോഗ്രാം കഞ്ചാവ് റെസിനുമാണ് റവന്യൂവും, ഗാര്‍ഡയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Co Down-ൽ മുസ്ലിം പള്ളിക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു; ബെൽഫാസ്റ്റിൽ 15,000 പേർ പങ്കെടുത്ത് വംശീയവിരുദ്ധ റാലി

വടക്കന്‍ അയര്‍ലണ്ടിലെ Co Down-ല്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം. യുകെയിലും, വടക്കന്‍ അയര്‍ലണ്ടിലും ഏതാനും ദിവസങ്ങളായി നടന്നുവരുന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെയാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് Newtownards-ലെ Greenwell Street-ലുള്ള പള്ളിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് 42-കാരനായ ഒരാളെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. പള്ളിയുടെ ചുവരില്‍ ഗ്രാഫിറ്റിയും ചെയ്തിരുന്നു. പള്ളിക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കുടിയേറ്റവിരുദ്ധതയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. സൗത്ത് പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് ലണ്ടനും, ബെല്‍ഫാസ്റ്റുമടക്കമുള്ള പ്രദേശങ്ങളില്‍ … Read more