പാരിസ് ഒളിമ്പിക്സിന് കൊടിയിറങ്ങി; ഐറിഷ് താരങ്ങൾ മടങ്ങുന്നത് രാജ്യചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളുമായി

പാരിസ് ഒളിംപിക്‌സിന് കൊടിയിറങ്ങി. ഒളിംപിക്‌സ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായാണ് പാരിസില്‍ നിന്നും അയര്‍ലണ്ട് താരങ്ങള്‍ തിരികെ പോരുന്നത്. നാല് സ്വര്‍ണ്ണം, മൂന്ന് വെങ്കലം എന്നിവയുമായി ഏഴ് മെഡലുകളാണ് രാജ്യം ഇത്തവണ നേടിയത്. മെഡല്‍ പട്ടികയില്‍ 19-ആം സ്ഥാനത്ത് എത്താനും അയര്‍ലണ്ടിനായി. 133 അത്‌ലിറ്റുകളാണ് പാരിസില്‍ അയര്‍ലണ്ടിനായി കളത്തിലിറങ്ങിയത്. സംഘം ഇന്ന് ഉച്ചയോടെ തിരികെയെത്തും. അതേസമയം 126 മെഡലുകളോടെ ഒളിംപിക്‌സിലെ ഒന്നാം സ്ഥാനം അമേരിക്ക നിലനിര്‍ത്തി. 91 മെഡലുകളോടെ ചൈനയാണ് രണ്ടാമത്. 45 മെഡല്‍ … Read more

Hats Cricket Tournament 2024: LCC ചാമ്പ്യന്മാർ

Hats Cricket Tournament 2024 ചാമ്പ്യന്മാരായി LCC. ഉദ്വേഗജനകമായ ഫൈനലില്‍ ഡബ്ലിന്‍ യുണൈറ്റഡിനെയാണ് LCC തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡബ്ലിന്‍ യുണൈറ്റഡ് ശക്തമായ ബാറ്റിങ്ങിലൂടെ മികച്ച സ്‌കോര്‍ നേടിയെങ്കിലും, മറുപടി ബാറ്റിങ്ങിനിറങ്ങിയ LCC സ്‌കോര്‍ പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. LCC-യുടെ വിഷ്ണുവിനെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയും, ഡബ്ലിന്‍ യുണൈറ്റഡിന്റെ ഖാലിദ് ഖാനെ മികച്ച ബാറ്ററായും തെരഞ്ഞെടുത്തപ്പോള്‍, LCC-യുടെ ജിബ്രാന്‍ മികച്ച ബൗളറായി. മീനാക്ഷി സുന്ദരം മെമ്മോറിയല്‍ ട്രോഫി ആദ്യമായി ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തവണത്തെ ടൂര്‍ണ്ണമെന്റ് … Read more

പാരിസിൽ അയർലണ്ടിന്റെ Rhasidat Adeleke-യ്ക്ക് തലനാരിഴയ്ക്ക് മെഡൽ നഷ്ടം; ഫിനിഷ് ചെയ്തത് നാലാമതായി

പാരിസ് ഒളിംപിക്‌സ് 400 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന Rhasidat Adeleke-യ്ക്ക് നാലാം സ്ഥാനം. 49.28 സെക്കന്റില്‍ ഫിനിഷ് ചെയ്ത Adeleke-യ്ക്ക് തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. 48.17 സെക്കന്റില്‍ ഒളിംപിക് റെക്കോര്‍ഡ് കുറിച്ചുകൊണ്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ Marileidy Paulino സ്വര്‍ണ്ണം നേടി. ബഹ്‌റൈന്റെ Salwa Eid Naser (48.53) വെള്ളിയും, പോളണ്ടിന്റെ Natalia Kaczmarek (48.98) വെങ്കലവും സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നെങ്കിലും, ഫിനിഷിങ്ങില്‍ Adeleke നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. അതേസമയം … Read more

ടിപ്പററിയിൽ 89-കാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ടിപ്പററിയില്‍ 89-കാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Nenagh-യിലെ St Joseph’s Park സ്വദേശിയായ Josephine Ray-യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 50-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തു. ഇവരെ ടിപ്പററിയിലെ ഒരു ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. Killodiernan Cemetery-യില്‍ Josephine Ray-യുടെ സംസ്‌കാരം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്.

അയർലണ്ട് പ്രധാനമന്തിയുടെ വീടിന് ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. ജൂണ്‍ 26-ആം തീയതിയായിരുന്നു ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ നടത്തിവന്ന അന്വേഷണത്തില്‍ 50 വയസിലേറെ പ്രായമുള്ള ഒരു പുരുഷനെ ഇന്നലെ അറസ്റ്റ് ചെയ്തു. Samaritans-നെ ഫോണില്‍ വിളിച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. ബോംബ് ഭീഷണി വന്ന സമയം ഹാരിസിന്റെ ഭാര്യയും, രണ്ട് ചെറിയ മക്കളും വീട്ടിലുണ്ടായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് ഗാര്‍ഡ വീട്ടില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

നടത്തിപ്പ് ചെലവ് താങ്ങാൻ വയ്യ; അയർലണ്ടിൽ അടച്ചുപൂട്ടിയത് 577 റസ്റ്ററന്റുകൾ

രാജ്യത്തെ VAT (Value Added Tax) വര്‍ദ്ധന കാരണം ഒരു വര്‍ഷത്തിനിടെ 577 റസ്റ്ററന്റുകളും, കഫേകളും അടച്ചുപൂട്ടേണ്ടിവന്നതായി Restaurants Association of Ireland (RAI). VAT 9 ശതമാനത്തില്‍ നിന്നും 13.5 ശതമാനമായി വര്‍ദ്ധിപ്പിച്ചത് കാരണമാണ് സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്നും സംഘടന പറയുന്നു. കഴിഞ്ഞ 12 വര്‍ഷത്തില്‍ 10 വര്‍ഷവും VAT 9% ആയാണ് നിലനിന്നിരുന്നത്. ഊര്‍ജ്ജം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതോടെ കഴിഞ്ഞ 11 മാസമായി രാജ്യത്തെ ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ കടുത്ത … Read more

ഒക്ടോബർ ബജറ്റിൽ ജീവിതച്ചെലവിന് ആശ്വാസകരമായ പാക്കേജുകളുണ്ടാവും: ഉറപ്പ് നൽകി പ്രധാനമന്ത്രി

ഒക്ടോബര്‍ മാസത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ രാജ്യത്തെ ജീവിതച്ചെലവ് ലഘൂകരിക്കാനുള്ള പ്രത്യേക പാക്കേജുകളുണ്ടാകുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ജനങ്ങള്‍ ഇപ്പോഴും സാമ്പത്തിക ദുരിതമനുഭവിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും, അതിന് പരിഹാരമാകുന്ന പാക്കേജുകള്‍ ബജറ്റിലുണ്ടാകുക എന്നത് പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാര്‍ കെട്ടിടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹാരിസ് വ്യക്തമാക്കി. രാജ്യത്തെ പണപ്പെരുപ്പം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെങ്കിലും, അതിന്‌റെ ഫലം ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടില്ല എന്നത് സത്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒക്ടോബര്‍ ആദ്യമാണ് രാജ്യത്തെ ബജറ്റ് അവതരണം. ഹാരിസിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിന്റെ അവസാന … Read more

മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു; സംഭവം കൗണ്ടി മേയോയിൽ

കൗണ്ടി മേയോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ നഴ്‌സ് മരിച്ചു. റോസ്‌കോമണിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവന്ന കൂത്താട്ടുകുളം പാലക്കുഴ സ്വദേശി ലിസി സാജുവാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് അടക്കം രണ്ട് പേരെ പരിക്കുകളോടെ മേയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. N59 റോഡില്‍ ന്യൂപോര്‍ട്ടിനും, മുള്‍റാനിക്കുമിടയില്‍ വച്ച് ഇന്നലെ വൈകിട്ട് 4.30-ഓടെ ലിസിയും സംഘവും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്നവരും പരിക്കുകളോടെ ആശുപത്രിയിലാണ്. ലിസിയുടെ മക്കള്‍: എഡ്വിന്‍, ദിവ്യ. മരുകമകള്‍ രാഖി.

അയർലണ്ടിൽ തൊഴിലില്ലായ്മാ നിരക്ക് വർദ്ധിക്കുന്നു; രണ്ടര വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ

അയര്‍ലണ്ടിലെ തൊഴിലില്ലായ്മാ നിരക്ക് രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) ജൂലൈ മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 4.7% ആണ്. ജൂണ്‍ മാസത്തില്‍ ഇത് 4.5% ആയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ അഞ്ച് മാസങ്ങളായി തുടര്‍ച്ചയായി ഉയരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ 4% ആയിരുന്നു ഇത്. ഫെബ്രുവരിയിലാകട്ടെ 4.1 ശതമാനവും. 2024 ജൂലൈ മാസത്തില്‍ രാജ്യത്ത് ജോലിയില്ലാത്തവരായി 136,100 പേരാണ് ഉള്ളതെന്ന് CSO പറയുന്നു. … Read more

അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് വീടുകളുടെ എണ്ണം വെറും 12,477; 10 വർഷത്തിനിടെ വന്ന കുറവ് 50%

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ എണ്ണത്തില്‍ നാടകീയമായ വീഴ്ച. രാജ്യമെമ്പാടുമായി ജൂലൈ മാസത്തില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ എണ്ണം വെറും 12,477 എണ്ണം മാത്രമായിരുന്നുവെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ MyHome.ie-യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10 വര്‍ഷത്തിനിടെ 50% ആണ് കുറവ് വന്നിരിക്കുന്നത് എന്നത് രാജ്യത്തെ ഭവനമേഖലയുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതാണ്. 2014 ജൂലൈ മാസത്തില്‍ 24,750 സെക്കന്‍ഡ് ഹാന്‍ഡ് വീടുകളായിരുന്നു അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. ഒരു പതിറ്റാണ്ടിനു ശേഷം അത് പകുതിയായി കുറഞ്ഞത് അത്യന്തം നാടകീയമാണെന്ന് MyHome.ie … Read more