തുടർച്ചയായി രണ്ട് ഒളിമ്പിക് സ്വർണ്ണം; പാരിസിൽ ചരിത്രം കുറിച്ച് ഐറിഷ് ബോക്സർ കെല്ലി ഹാരിങ്ടൺ

നിലവിലെ ഒളിംപിക്‌സ് ബോക്‌സിങ് ചാംപ്യനായ അയര്‍ലണ്ടിന്റെ കെല്ലി ഹാരിങ്ടണ് പാരിസ് ഒളിംപിക്‌സിലും സ്വര്‍ണ്ണം. വനിതകളുടെ 60 കിലോഗ്രാം ഫൈനലില്‍ ചൈനയുടെ Wenlu Yang-നെ പരാജയപ്പെടുത്തിയാണ് കെല്ലി തന്റെ മെഡല്‍ നിലനിര്‍ത്തിയത്. ഇതോടെ നാല് സ്വര്‍ണ്ണം, മൂന്ന് വെങ്കലവും നേടി മെഡല്‍ പട്ടികയില്‍ അയര്‍ലണ്ട് 12-ആം സ്ഥാനത്തെത്തി. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങ്ങിലും കെല്ലി സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ ഒളിംപിക്‌സില്‍ തുടര്‍ച്ചയായി രണ്ട് വട്ടം സ്വര്‍ണ്ണം നേടുന്ന ആദ്യ ഐറിഷ് ബോക്‌സര്‍ എന്ന ചരിത്രവും ഡബ്ലിനിലെ Portland … Read more

അയർലണ്ടിൽ സാധാരണക്കാർക്ക് വീടില്ല; HAP പദ്ധതി വഴി ലഭ്യമായിട്ടുള്ളത് വെറും 43 വീടുകൾ

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് Housing Assistance Payments (HAP) പദ്ധതി പ്രകാരം ലഭ്യമായിട്ടുള്ള വീടുകള്‍ വെറും 43 എണ്ണം. രാജ്യത്തെ ഭവനപ്രതിസന്ധിയുടെ ഭീകരത വ്യക്തമാക്കിക്കൊണ്ട് Simon Communities ആണ് ജൂണ്‍ മാസത്തിലെ Locked Out റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കമ്മ്യൂണിറ്റി സര്‍വേ നടത്തിയ 16 പ്രദേശങ്ങളില്‍ 10 എണ്ണത്തിലും ഒരൊറ്റ HAP വീട് പോലും ലഭ്യമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. Athlone, Leitrim, Cork, Limerick എന്നിവിടങ്ങളിലെ സിറ്റി സെന്ററുകള്‍ അടക്കമാണിത്. അതേസമയം ഈ 16 പ്രദേശങ്ങളില്‍ 1,178 വീടുകള്‍ … Read more

അതിശക്തമായ മഴയും കാറ്റും; അയർലണ്ടിലെ 3 കൗണ്ടികളിൽ ഓറഞ്ച് വാണിങ്, മറ്റ് മൂന്നിടത്ത് യെല്ലോ

അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് Mayo, Donegal, Galway എന്നീ കൗണ്ടികളിൽ ഓറഞ്ച് വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. അർദ്ധരാത്രി നിലവിൽ വന്ന വാണിങ് ഇന്ന് (തിങ്കൾ) രാവിലെ 10 മണി വരെ തുടരും. ശക്തമായ മഴയെ തുടർന്ന് ഈ കൗണ്ടികളിൽ പ്രാദേശികമായ വെള്ളപ്പൊക്കം, യാത്രാക്ലേശം, മറ്റ് നാശനഷ്ടങ്ങൾ എന്നിവ ഉണ്ടായേക്കാം. ശക്തമായ തെക്കൻ കാറ്റും വീശും. ബാങ്ക് ഹോളിഡേ ആയതിനാൽ ഇന്ന്  ഷോപ്പിംഗ് നടത്താനും മറ്റും പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴയുള്ളപ്പോൾ വേഗത കുറച്ചു മാത്രം … Read more

പാരിസ് ഒളിമ്പിക്സിൽ അയർലണ്ടിന്റെ Daniel Wiffen-ന് രണ്ടാം മെഡൽ; 1500 മീറ്റർ നീന്തലിൽ വെങ്കലം

പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 1500 മീറ്റർ നീന്തലിൽ (ഫ്രീസ്‌റ്റൈൽ) അയർലണ്ടിന്റെ Daniel Wiffen- ന് വെങ്കലം. കഴിഞ്ഞയാഴ്ചത്തെ 800 മീറ്റർ നീന്തലിലെ സ്വർണ്ണ നേട്ടത്തിന് പിന്നാലെയാണ് Wiffen രണ്ടാം മെഡൽ കരസ്ഥമാക്കിയത്. ഇതോടെ പാരിസിൽ അയർലണ്ടിന്റെ മെഡൽ നേട്ടം മൂന്ന് സ്വർണവും, മൂന്ന് വെങ്കലവുമായി ആകെ ആറ് ആയി. നിലവിൽ മെഡൽ പട്ടികയിൽ 14-ആം സ്ഥാനത്താണ് രാജ്യം. ഫൈനലിൽ ലോക റെക്കോർഡ് ഭേദിച്ചുകൊണ്ട് അമേരിക്കയുടെ Bobby Finke സ്വർണം നേടി. ഇറ്റലിയുടെ Gregorio Paltrinieri- ക്ക് ആണ് … Read more

വെക്സ്ഫോഡിലെ വീട്ടിൽ തീപിടിത്തം; 3 പേർ പരിക്കുകളോടെ ആശുപത്രിയിൽ

കൗണ്ടി വെക്സ്ഫോഡിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. New Ross- ലെ ഒരു വീട്ടിൽ ഞായറാഴ്ച പുലർച്ചെ ആണ് തീപിടിത്തം ഉണ്ടായത്. ഇവിടുത്തെ താമസക്കാരായ 20 -ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാർ, 40- ലേറെ പ്രായമുള്ള ഒരു സ്ത്രീ എന്നിവരെയാണ് പരിക്കുകളോടെ University Hospital Waterford- ൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സാരമായി പരിക്കേറ്റ ഇവരുടെ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഗാർഡ അന്വേഷണമരംഭിച്ചു.

Bluechip Tiles-ന്റെ പുതിയ ഷോറൂം വാട്ടർഫോഡിൽ; ഉദ്ഘാടനം നാളെ

Blue Chip Tiles-ന്റെ പുതിയ ഷോറൂം വാട്ടർഫോഡിൽ. Ferrybank- ലെ Rose Abbey Town Centre- ൽ പ്രവർത്തനം ആരംഭിക്കുന്ന ഷോറൂം ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 5) രാവിലെ 11 മണിക്ക് മേയർ അടക്കമുള്ള പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കും. Tiles, Laminat, Blinds, Bathwares എന്നിവയുടെ വിപുലമായ ശേഖരമാണ് Blue Chip Tiles പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്:0894337330info@matteandglossy.ie

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അയർലൻഡിന് ജിംനാസ്റ്റിക്സിൽ സ്വർണം; മെഡൽ പട്ടികയിൽ 14-ആമത്

ചരിത്രത്തിൽ ആദ്യമായി അയർലൻഡിന് ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സ് സ്വർണം. Rhys McClenaghan ആണ് ഇന്നലെ പാരിസിലെ Bercy Arena-യിൽ നടന്ന മത്സരത്തിൽ സ്വർണം കരസ്ഥമാക്കി രാജ്യത്തിന്‌ അഭിമാനമായത്. വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗൺ സ്വദേശിയാണ് McClenaghan. ഇതോടെ പാരിസിൽ അയർലണ്ടിന്റെ മെഡൽ നേട്ടം അഞ്ച് ആയി. മെഡൽ പട്ടികയിൽ നിലവിൽ 14-ആം സ്ഥാനത്താണ് രാജ്യം.

കോർക്കിൽ യുവതി കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റിൽ

കോർക്കിലെ അപാർട്മെന്റിൽ യുവതി കുത്തേറ്റു മരിച്ചു. Midleton- ലെ John Barry House-ലുള്ള അപാർട്മെന്റിൽ വെള്ളിയാഴ്ച്ച വൈകിട്ട് 4.15 ഓടെ ആണ് Daena Walsh എന്ന 27 കാരിയെ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ നിലയിൽ ഗാർഡകണ്ടെത്തിയത്. വൈദ്യശുശ്രൂഷകൾ നൽകിയെങ്കിലും വൈകാതെ തന്നെ ഇവർ മരിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. അപാർട്മെന്റിൽ എന്തോ പ്രശ്നം നടക്കുന്നതായി അറിഞ്ഞതിനെ തുടർന്നായിരുന്നു ഗാർഡ എത്തിയത്. സംഭവത്തിൽ 29 കാരനായ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം കെട്ടിടത്തിൽ … Read more

അയർലണ്ടിൽ വരാന്ത്യം ശക്തമായ മഴ; 6 കൗണ്ടികളിൽ യെല്ലോ വാണിങ്

ഈ വാരാന്ത്യം അയർലണ്ടിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് തീരദേശ കൗണ്ടികളിൽ കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ റെയിൻ വാണിങ്. Clare, Donegal, Galway, Leitrim, Mayo, Sligo എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്കാണ് വാണിങ്. ശക്തമായ മഴ കാരണം പ്രാദേശികമായ വെള്ളപ്പൊക്കം, താത്കാലികമായി ഉണ്ടാക്കിയ കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ, യാത്ര ദുഷ്കരമാകൽ എന്നിവയുണ്ടാകും. അതേസമയം മേൽ പറഞ്ഞ കൗണ്ടികൾ അല്ലാത്ത ഇടങ്ങളിലെല്ലാം ഞായറാഴ്ച പൊതുവെ വരണ്ട കാലാവസ്ഥ … Read more

പാരിസ് ഒളിമ്പിക്സിൽ അയർലണ്ടിന് രണ്ടാം സ്വർണം; മെഡൽ പട്ടികയിൽ 15-ആമത്

പാരിസ് ഒളിമ്പിക്സിൽ അയർലൻഡിന് രണ്ടാം സ്വർണ്ണം. Paul O’Donovan, Fintan McCarthy എന്നിവരുടെ രണ്ടംഗ ടീം തുഴച്ചിലിൽ (men’s double sculls) സ്വർണ്ണം നേടി. ഇതോടെ രണ്ട് സ്വർണവും, രണ്ട് വെങ്കലവുമായി മെഡൽ പട്ടികയിൽ അയർലണ്ട് 15-ആം സ്ഥാനത്തെത്തി. 2020 ടോക്യോ ഒളിമ്പിക്സിലും Paul O’Donovan, Fintan McCarthy ടീം സ്വർണം നേടിയിരുന്നു. 6 മിനിറ്റ് 10.99 സെക്കന്റ്‌ സമയത്തിൽ ആണ് ടീം ഇത്തവണ ഫിനിഷിങ് ലൈൻ കടന്നത്. മത്സരത്തിൽ ഇറ്റലി വെള്ളിയും ഗ്രീസ് വെങ്കലവും നേടി. … Read more