കിൽക്കെനി മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ  വിശുദ്ധ കുർബാനയും, ഏക ദിന റിട്രീറ്റും ഇന്ന് ( 3  ഓഗസ്റ്റ്)

ഡബ്ലിൻ നസ്രത്ത് മാർത്തോമ്മാ ഇടവകയുടെ പുതുതായി രൂപീകരിച്ച കിൽക്കെനി മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും, ഏക ദിന റിട്രീറ്റും നാളെ (2024 ആഗസ്റ്റ് മാസം മൂന്നാം തീയതി) തോമസ് ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.റിട്രീറ്റ് പ്രോഗ്രാം രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതും തുടർന്ന് Inauguration, singing session, main talk, group discussion, reflection, games & activities, dedication എന്നിങ്ങനെ വിവിധ ഭാഗങ്ങളായി റിട്രീറ്റ് പ്രോഗ്രാം നടത്തപ്പെടുന്നതുമാണ്. റവ. വർഗ്ഗീസ് … Read more

വയനാടിനെ ചേർത്തുപിടിക്കാൻ ക്രാന്തിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണം ആരംഭിച്ചു.

വയനാടിനെ ചേർത്തുപിടിക്കാൻ ക്രാന്തിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണം ആരംഭിച്ചു. ഡബ്ലിൻ: കേരളക്കരയാകെ നടുക്കിക്കൊണ്ട് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടലിൽ ഒരു ഗ്രാമപ്രദേശം തന്നെ ഒന്നാകെ ഭൂപടത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു . ഇതിനോടകം തന്നെ 300 ൽ പരം മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്ന ദുരന്തത്തിൽ ഇനിയും എത്രപേർ മണ്ണിനടിയിൽ പുതഞ്ഞു കിടക്കുകയാണെന്ന് അറിയില്ലാത്ത അവസ്ഥയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്ത് പിടിക്കുക എന്നത് ഓരോ മലയാളിയുടെയും കടമയാണ്. വർത്തമാനകാല കേരളം കണ്ട ഏറ്റവും … Read more

അയർലണ്ടിൽ ശമ്പളത്തോടുകൂടിയുള്ള പാരന്റ്സ് ലീവ് 9 ആഴ്ചയായി വർദ്ധിപ്പിച്ചു; തീരുമാനം ഗ്രീൻ പാർട്ടിയുടെ വലിയ വിജയം

അയര്‍ലണ്ടില്‍ ശമ്പളത്തോടുകൂടിയുള്ള പാരന്റ്സ് ലീവ് (parents leave) ഏഴില്‍ നിന്നും ഒമ്പത് ആഴ്ചയാക്കി വര്‍ദ്ധിപ്പിച്ചത് ഇന്നലെ (ഓഗസ്റ്റ് 1) മുതല്‍ നിലവില്‍ വന്നു. കുട്ടി ജനിച്ച് ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ രക്ഷിതാക്കള്‍ക്ക് ഈ അവധി എടുക്കാം. കുട്ടിയെ ദത്തെടുക്കുകയാണെങ്കില്‍, ദത്തെടുത്ത് രണ്ട് വര്‍ഷത്തിനുള്ളിലും ഈ ലീവ് എടുക്കാം. 2024 ബജറ്റില്‍ ആണ് ലീവ് വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ആഴ്ചയില്‍ 274 യൂറോ വീതമാണ് പാരന്റ് ലീവ് കാലയളവില്‍ വ്യക്തികള്‍ക്ക് ലഭിക്കുക. നേരത്തെ ഏഴ് ആഴ്ചത്തെ പാരന്റ്സ് ലീവ് … Read more

അയർലണ്ടിൽ ഒക്ടോബർ മുതൽ വൈദ്യുതിക്ക് 3.23 യൂറോ അധികതുക; ബിസിനസ് സ്ഥാപങ്ങൾ 12.91 യൂറോ അധികം നൽകണം

അയര്‍ലണ്ടില്‍ ഒക്ടോബര്‍ 1 മുതല്‍ ഓരോ വീട്ടുകാരും വൈദ്യുതിക്ക് 3.23 യൂറോ അധികമായി ലെവി നല്‍കേണ്ടിവരും. പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം നിര്‍മ്മിക്കുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായാണ് ഈ അധികതുക ഉപയോഗിക്കുക. വര്‍ഷത്തില്‍ ഏകദേശം 40 യൂറോ ഇത്തരത്തില്‍ വൈദ്യുതിക്ക് അധികമായി നല്‍കേണ്ടിവരും. രാജ്യത്തെ റെന്യൂവബിള്‍ എനര്‍ജി വികസനവുമായി ബന്ധപ്പെട്ട രണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ക്കായാണ് ഇത്തരത്തില്‍ public service obligation (PSO) വഴി പണം സ്വരൂപിക്കുന്നത്. വീടുകളിലെ വൈദ്യുതി ബില്ലിനൊപ്പം മാസം 3.23 യൂറോ അധികമായി ലെവി ഈടാക്കുമ്പോള്‍, … Read more

പാരിസ് ഒളിമ്പിക്സ്; അയർലൻഡിന് മൂന്നാം മെഡൽ, വെങ്കലം നേടി തുഴച്ചിൽ ടീം

പാരിസ് ഒളിംപിക്‌സ് തുഴച്ചില്‍ മത്സരത്തില്‍ അയര്‍ലണ്ടിന് വെങ്കലം. Men’s Double Sculls-ല്‍ അയര്‍ലണ്ടിന്റെ Rowers Philip Doyle, Daire Lynch എന്നിവരുടെ രണ്ടംഗ ടീമാണ് രാജ്യത്തിനായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ റൊമാനിയ സ്വര്‍ണ്ണവും, നെതര്‍ലണ്ട്‌സ് വെള്ളിയും നേടി. ഒളിംപിക്‌സ് ചരിത്രത്തില്‍ തുഴച്ചിലിലെ അയര്‍ലണ്ടിന്റെ നാലാമത്തെ മെഡലാണിത്. ഇതോടെ പാരിസ് ഒളിംപിക്‌സില്‍ അയര്‍ലണ്ട് ഒരു സ്വര്‍ണ്ണവും, രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളോടെ 22-ആം സ്ഥാനത്താണ്. അതേസമയം പാരിസില്‍ മൂന്ന് വെങ്കല മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. … Read more

ചാണ്ടി ഉമ്മൻ MLA ഡബ്ലിനിൽ; ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്

ഡബ്ലിൻ: ഓ.ഐ.സീ.സീ അയർലണ്ട് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ചാണ്ടി ഉമ്മൻ MLA പങ്കെടുക്കും. ചാണ്ടി ഉമ്മൻ MLA-യ്ക്ക് ഡബ്ലിൻ എയർപോർട്ടിൽ ഓ.ഐ.സീ.സീയുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 6:30 മുതൽ 10 മണി വരെ ബ്ലാഞ്ചാർഡ്‌സ്ടൗണിലുള്ള Crowne Plaza ഹോട്ടലിൽ വച്ചു നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഓ.ഐ.സീ.സീ ഭാരവാഹികൾ അറിയിച്ചു. വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ(ഓ.ഐ.സീ.സീ അയർലണ്ട് മീഡിയ കോർഡിനേറ്റർ)

ലൂക്കനിൽ മികച്ച സൗകര്യങ്ങളോടെ granny flat വാടകയ്ക്ക്

ഡബ്ലിനിലെ ലൂക്കനിൽ കപ്പിൾസിന് അല്ലെങ്കിൽ ജോലിക്കാരായ രണ്ട് സ്ത്രീകൾക്ക് granny flat വാടകയ്ക്ക്. ഓഗസ്റ്റ് 5മുതൽ ആണ് ഫ്ലാറ്റ് ലഭ്യമാകുക. സൗകര്യങ്ങൾ: – Independent Granny Flat (Double Bedroom).– Separate Entrance.– Independent fully equipped Kitchen with a small living room– Small storage attic– large wardrobe– shower/bathroom– WiFi, Bins Location : Lucan– Walkable distance to bus routes, Hermitage hospital, Eurasia, Liffey Valley Shopping … Read more

പാരിസിൽ സ്വർണ്ണം മുത്തി അയർലണ്ട്; നീന്തലിൽ ചരിത്രം കുറിച്ച് Daniel Wiffen

2024 പാരിസ് ഒളിമ്പിക്സിൽ അയർലൻഡിന് ആദ്യ സ്വർണ്ണം. പുരുഷന്മാരുടെ ഫ്രീ സ്റ്റൈൽ 800 മീറ്റർ നീന്തലിൽ Daniel Wiffen ആണ് സ്വർണ്ണം നേടിയത്. രാജ്യത്തിനായി സ്വർണ്ണം നേടുന്ന ആദ്യ പുരുഷ നീന്തൽ താരമായി Wiffen ചരിത്രവും കുറിച്ചു. ഒളിമ്പിക്‌സിലെ റെക്കോർഡ് സമയം ആയ ഏഴ് മിനിറ്റ് 38.19 സെക്കന്റ്‌ കുറിച്ചുകൊണ്ടാണ് 23-കാരനായ Wiffen സുവർണ്ണ നേട്ടത്തിലേയ്ക്ക് എത്തിയത്. മത്സരം കാണാനായി അദ്ദേഹത്തിന്റെ ഇരട്ട സഹോദരനും എത്തിയിരുന്നു. ഫൈനലിൽ നിലവിലെ ഒളിമ്പിക്സ്  സ്വർണ്ണ നേതാവ് യുഎസ്എയുടെ Bobby Finke … Read more

ഉയരുന്ന റോഡപകട മരണങ്ങൾ; അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിൽ അടിമുടി മാറ്റം അനിവാര്യമെന്ന് പരിശീലകർ

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ഡ്രൈവിങ് ടെസ്റ്റ് സംവിധാനം അടിമുടി നവീകരിക്കണമെന്ന് Professional Driving Instructors Association (PDIA). ആദ്യ ഘട്ടത്തില്‍ ലേണര്‍ ഡ്രൈവര്‍ ട്രെയിനിങ്ങിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് PDIA ഡയറക്ടറായ Dominic Brophy പറയുന്നത്. ഈ വര്‍ഷം ഇതുവരെ 110 പേര്‍ അയര്‍ലണ്ടിലെ റോഡുകളില്‍ മരിച്ച സാഹചര്യത്തില്‍, ഡ്രൈവിങ് സുരക്ഷ മെച്ചപ്പെടുത്താനായി മാറ്റങ്ങള്‍ അനിവാര്യമാണെന്നും, ലേണര്‍ ഡ്രൈവര്‍ ട്രെയിനിങ്ങില്‍ നിന്ന് അത് ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലകര്‍ എന്ന നിലയില്‍ രാജ്യത്തെ … Read more

അയർലണ്ടിലെ ആശുപത്രികളിൽ രോഗികളുടെ കഷ്ടപ്പാട് തുടരുന്നു; 427 പേർ കഴിയുന്നത് ട്രോളികളിൽ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതെ രോഗികള്‍ ട്രോളികളിലും മറ്റും കഴിയേണ്ടി വരുന്നത് തുടരുന്നു. INMO-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 427 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ തേടുന്നത്. ഇതില്‍ 294 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. സ്ഥിതി ഏറ്റവും ഗുരുതരം University Hospital Limerick (UHL)-ല്‍ ആണെന്നും, ഇവിടെ 92 പേരാണ് ബെഡ്ഡില്ലാതെ മറ്റ് സംവിധാനങ്ങളില്‍ കിടക്കുന്നതെന്നും INMO വ്യക്തമാക്കുന്നു. Sligo University Hospital (48), University Hospital Galway (39), Cork … Read more