അയർലണ്ടിൽ കൂടുതൽ മാരകമായ കോവിഡ് KP.3 വകഭേദം പടരുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

അയര്‍ലണ്ടില്‍ കോവിഡിന്റെ KP.3 വകഭേദം പടര്‍ന്നുപിടിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍. ഒമിക്രോണ്‍ ഗ്രൂപ്പില്‍ പെടുന്ന, പടര്‍ന്നുപിടിക്കാനും, രോഗബാധയുണ്ടാക്കാനും കൂടുതല്‍ ശക്തിയേറിയ ‘FLiRT’ വിഭാഗത്തില്‍ പെടുന്ന വകഭേദമാണ് KP.3. പ്രതിരോധസംവിധാനങ്ങളെ അതിജീവിച്ച് വളരെ വേഗം പടര്‍ന്നുപിടിക്കാനുള്ള KP.3 വകഭേദത്തിന്റെ കഴിവാണ് ആശങ്കയ്ക്ക് കാരണം. വാക്‌സിന്‍, നേരത്തെ രോഗം വന്നത് കാരണം രൂപപ്പെട്ട ആന്റിബോഡി എന്നിവയെയെല്ലാം മറികടന്ന് രോഗബാധയുണ്ടാക്കാന്‍ ഈ വകഭേദത്തിന് സാധിക്കും. അയര്‍ലണ്ടില്‍ അവസാനത്തെ അഞ്ച് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 55 ശതമാനത്തിനും കാരണം KP.3 വേരിയന്റ് ആണ്. … Read more

അയർലണ്ടിൽ തല ചായ്ക്കാൻ ഒരു കൂരയില്ലാത്തവർ 14,303 ; റെക്കോർഡ് നിരക്കിലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം റെക്കോര്‍ഡില്‍. ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജൂണ്‍ മാസത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് 14,303 പേരാണ് രാജ്യത്ത് ഭവനരഹിതരായി ഉള്ളത്. ഇതില്‍ 4,404 പേര്‍ കുട്ടികളാണ്. സര്‍ക്കാരിന്റെ എമര്‍ജന്‍സി അക്കോമഡേഷന്‍ സംവിധാനങ്ങളില്‍ കഴിയുന്നവരുടെ എണ്ണമാണിത്. മുന്‍ വര്‍ഷത്തെക്കാള്‍ 13% അധികമാണ് ഇത്തവണത്തെ കണക്ക്. മെയ് മാസത്തെക്കാള്‍ 144 പേരും അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടു. അതേസമയം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഭവനരഹിതരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റോഡരികിലും മറ്റുമായി താമസിക്കുന്ന ആളുകളെ കൂടി ചേര്‍ത്താല്‍ എണ്ണം ഇനിയും … Read more

സ്റ്റേഷനിൽ വച്ച് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; വിക്ലോയിലെ ഗാർഡ ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി

കൗണ്ടി വിക്ക്‌ലോയില്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും, അന്യായമായി തടങ്കലില്‍ വയ്ക്കുകയും ചെയ്ത കേസില്‍ ഗാര്‍ഡ ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍. കേസുമായി ബന്ധപ്പെട്ട് നടന്ന വിചാരണയ്‌ക്കൊടുവില്‍ വെള്ളിയാഴ്ച ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജൂറിയാണ് ഏകകണ്‌ഠേന പ്രതിയും, ഗാര്‍ഡ ഉദ്യോഗസ്ഥനുമായ William Ryan കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഗാര്‍ഡ പിടിച്ചെടുത്ത തന്റെ മകന്റെ കാര്‍ തിരികെ ലഭിക്കുന്ന കാര്യം സംസാരിക്കാനായി ഗാര്‍ഡ സ്റ്റേഷനിലെത്തിയ സ്ത്രീയെയാണ് 41-കാരനായ William Ryan ലൈംഗികമായി ഉപദ്രവിച്ചത്. 2020 സെപ്റ്റംബര്‍ 29-ന് Aughrim-ലെ Mainstreet-ലുള്ള Aughrim ഗാര്‍ഡ … Read more

ഡബ്ലിൻ താലയിൽ ആക്രമണത്തിൽ ചെറുപ്പക്കാരൻ മരിച്ചു; 36-കാരൻ അറസ്റ്റിൽ

സൗത്ത് ഡബ്ലിനിലെ താലയില്‍ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ Drumcarin Avenue-ല്‍ നടന്ന സംഭവത്തിലാണ് 20 വയസിലേറെ പ്രായമുള്ള Jordan Ronan എന്നയാള്‍ മരിച്ചത്. താല യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്‍ Patrick Murphy (36) എന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മേല്‍ ഗാര്‍ഡ കൊലക്കുറ്റം ചുമത്തിയ ശേഷം ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത ഇയാളെ ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

ഡബ്ലിൻ നഗരത്തിൽ അടുത്ത മാസം മുതൽ കാറുകൾക്ക് നിയന്ത്രണം; റൂട്ട് മാറ്റങ്ങൾ ഇവ

ഡബ്ലിന്‍ നഗരത്തില്‍ സ്വകാര്യ കാറുകളുടെ സഞ്ചാരനിയന്ത്രണം അടുത്ത മാസം മുതല്‍ നടപ്പിലാക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. ഡബ്ലിന്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് പ്ലാന്‍ 2023 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നിയന്ത്രണം ഓഗസ്റ്റ് 25 മുതല്‍ നിലവില്‍ വരും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. ആദ്യ ഘട്ടത്തില്‍ Bachelors Walk-ലെ North Quays-ലും Burgh Quay, Aston Quay എന്നിവിടങ്ങളിലെ South Quays-ലും ആണ് പ്രൈവറ്റ് കാറുകള്‍ക്ക് നിയന്ത്രണമുണ്ടാകുക. റോഡില്‍ പുതിയ മാര്‍ക്കുകള്‍, സൈന്‍ ബോര്‍ഡുകളിലെ മാറ്റങ്ങള്‍ … Read more

അയർലണ്ടിൽ നഴ്‌സുമാരുടെ ദൗർലഭ്യം; നവജാത ശിശുക്കളിൽ നടത്തേണ്ട അവശ്യ പരിശോധനകളും ഒഴിവാക്കപ്പെടുന്നു

അയര്‍ലണ്ടിലെ പൊതുആരോഗ്യ രംഗത്ത് ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തത് കാരണം നവജാതശിശുക്കള്‍ക്ക് നല്‍കേണ്ട അവശ്യപരിശോധനകള്‍ നടത്താന്‍ സാധിക്കാതെ വരുന്നതായി റിപ്പോര്‍ട്ട്. കുട്ടികള്‍ ജനിച്ചയുടന്‍ അവരുടെ വികാസവുമായി ബന്ധപ്പെട്ട ഏതാനും സ്ഥിര പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ വേണം ഈ പരിശോധനകള്‍ നടത്താന്‍. കുട്ടിയുടെ ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ നടത്തുന്ന ഈ പരിശോധനകളാണ് നഴ്‌സുമാരുടെ ദൗര്‍ലഭ്യം കാരണം വേണ്ടെന്ന് വയ്ക്കപ്പെടുന്നത്. കുഞ്ഞ് ജനിച്ച ഒരാഴ്ച കഴിഞ്ഞാല്‍ ഒരു നഴ്‌സ് വീട്ടിലെത്തി കുഞ്ഞിന്റെ തൂക്കം, പൊതുവായ ആരോഗ്യം എന്നിവ … Read more

ലൂക്കനിൽ 220,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

ഡബ്ലിനിലെ ലൂക്കനില്‍ 220,000 യൂറോ വിപണിവില വരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. വ്യാഴാഴ്ചയാണ് 11 കിലോഗ്രാമോളം വരുന്ന കഞ്ചാവുമായി 40-ലേറെ പ്രായമുള്ള പുരുഷന്‍ റവന്യൂവിന്റെ പിടിയിലായത്. ഇയാളെ പിന്നീട് വെസ്റ്റ് ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

വിക്ക്ലോയിൽ കാർ തടഞ്ഞു നിർത്തി വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

കൗണ്ടി വിക്ക്‌ലോയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ Roundwood-ലെ Ballinahinch-ല്‍ കാറില്‍ സഞ്ചരിക്കുയായിരുന്ന രണ്ട് പേര്‍ക്ക് കുറുകെ മറ്റൊരു കാര്‍ നിര്‍ത്തി അതില്‍ നിന്നും വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. കാറിലുണ്ടായിരുന്ന 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്ന തരത്തിലുള്ള അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഒരു … Read more

ഇവി ചാർജിങ്ങിന് ഇനി ടെൻഷൻ വേണ്ട; അയർലണ്ടിൽ പുതുതായി 131 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ ഗതാഗതവകുപ്പ്

അയര്‍ലണ്ടിലെ റോഡുകളില്‍ 131 പുതിയ ഇവി ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. 17 ഹബ്ബുകളിലായാണ് ഇവ സ്ഥാപിക്കുക. ഓരോ ഹബ്ബും തമ്മില്‍ ശരാശരി 65 കി.മീ ദൂരവ്യത്യാസം ഉണ്ടാകും. അള്‍ട്രാ ഫാസ്റ്റ് രീതിയില്‍ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന തരത്തില്‍ കാര്യക്ഷമമായിരിക്കും പുതുതായി സ്ഥാപിക്കുന്ന പോയിന്റുകള്‍. രാജ്യത്ത് ഈയിടെയായി ഇവി വില്‍പ്പന കുറയുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ആവശ്യത്തിന് ചാര്‍ജ്ജിങ് പെയിന്റുകള്‍ ലഭ്യമല്ലാത്തത് ആളുകളെ ഇവികള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഗതാഗതവകുപ്പ് … Read more

അയർലണ്ടിൽ ഇത്തവണ മഴയും വെയിലും കലർന്ന വാരാന്ത്യം; ഞായറാഴ്ച മാനം തെളിയും

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴ പെയ്യുമെങ്കിലും തെളിഞ്ഞ വെയിലും ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മഴയും വെയിലും മാറി മാറി ലഭിക്കുകയും, അന്തരീക്ഷ താപനില പരമാവധി 16-20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. വൈകുന്നേരത്തോടെ പടിഞ്ഞാറന്‍ പ്രദേശത്ത് മഴയെത്തും. രാത്രിയില്‍ കിഴക്കന്‍ പ്രദേശങ്ങളൊഴികെ മറ്റെല്ലായിടത്തും മഴ പെയ്യും. 9-12 ഡിഗ്രി വരെയാകും പരമാവധി താപനില. നാളെ (ശനി) രാവിലെ വെയില്‍ ഉദിക്കുമെങ്കിലും ഇടയ്ക്ക് ചാറ്റല്‍ മഴ പെയ്യും. പിന്നീട് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 17 മുതല്‍ … Read more