വാട്ടർഫോർഡിൽ രണ്ട് കാറുകൾ മോഷ്ടിച്ച് തീയിട്ടു; മോഷ്ടാവിനെ തിരഞ്ഞ് ഗാർഡ
വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ കാറുകള്‍ മോഷ്ടിക്കുകയും, തീവയ്ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. കഴിഞ്ഞ ഞായറാഴ്ചയാണ് നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി കാറുകള്‍ മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ 2.30ഓടെ Rockenham-ല്‍ നിന്നും ഒരു ടൊയോട്ട വിറ്റ്‌സ് ഹാച്ച്ബാക്ക് കാറാണ് ആദ്യം മോഷ്ടിക്കപ്പെട്ടത്. ഇത് രാവിലെ 7 മണിയോടെ John’s Park പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ കാര്‍ പുലര്‍ച്ചെ Castlegrange പ്രദേശത്ത് വച്ചാണ് മോഷ്ടിക്കപ്പെട്ടതും. ഇതും ഒരു ടൊയോട്ട ഹാച്ചാബാക്ക് ആയിരുന്നു. ഈ കാറും പിന്നീട് കത്തിച്ച നിലയില്‍ John’s … Read more





