അയർലണ്ടിൽ ഗാർഹിക പീഢനവും ലൈംഗിക പീഡനവും നടത്തിയ 3 സൈനികരെ പിരിച്ചുവിട്ടു

ഗാര്‍ഹിക പീഢനം, ലൈംഗിക പീഡനം, ആക്രമണം മുതലായവ നടത്തിയതിന് 2016 മുതല്‍ ഐറിഷ് സേനയില്‍ നിന്നും പിരിച്ചുവിട്ടത് മൂന്ന് സൈനികരെ. ലിമറിക്കില്‍ യുവതിയെ മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ Cathal Crotty എന്ന സൈനികന്‍ അടക്കമുള്ളവരാണ് പിരിച്ചുവിടപ്പെട്ടവര്‍. െൈലംഗിക പീഡനം നടത്തിയ മറ്റൊരു സൈനികനെ 2017-ലാണ് പിരിച്ചുവിട്ടത്. ഗാര്‍ഹിക പീഢനത്തിന്റെ പേരില്‍ 2023-ല്‍ മറ്റൊരാളെയും സേനയില്‍ നിന്നും പുറത്താക്കി. സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവ് Holly Cairns ആവശ്യപ്പെട്ടതനുസരിച്ച് പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രിയായ മീഹോള്‍ മാര്‍ട്ടിനാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ … Read more

Coolock-ൽ അഭയാർത്ഥികൾക്കായുള്ള കെട്ടിടത്തിൽ അഞ്ചാം തവണയും തീവെപ്പ്

വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം. മുമ്പ് ക്രൗണ്‍ പെയിന്റ്‌സ് വെയര്‍ഹൗസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നില്‍ കഴിഞ്ഞയാഴ്ച വലിയ രീതിയിലുള്ള പ്രക്ഷോഭം നടക്കുകയും, കെട്ടിടത്തിലെ പണികള്‍ക്കായി വന്ന ഡിഗ്ഗറിന് തീവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇത് അഞ്ചാം തവണയാണ് കെട്ടിടത്തിന് തീവെപ്പുണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് കെട്ടിടത്തിന് സമീപത്തുള്ള ജെസിബി, കിടക്കകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു അവസാനമുണ്ടായ തീവെപ്പ്. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷ നല്‍കിയ 500 അഭയാര്‍ത്ഥികളെയാണ് ഇവിടെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത് … Read more

All-Ireland Hurling കിരീടം ക്ലെയറിന്; ഫൈനലിൽ പരാജയപ്പെടുത്തിയത് കോർക്കിനെ

ഡബ്ലിനിലെ Croke Park-ല്‍ നടന്ന All-Ireland Hurling ഫൈനലില്‍ കോര്‍ക്കിനെ തോല്‍പ്പിച്ച് ക്ലെയറിന് കിരീടം. സ്‌കോര്‍: ക്ലെയര്‍ 3-29, കോര്‍ക്ക് 1-34. എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ട മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിലാണ് ക്ലെയര്‍ കിരീടത്തില്‍ മുത്തമിട്ടത്. എക്‌സ്ട്രാ ടൈമില്‍ നേടിയ ഒരു പോയിന്റ് ക്ലെയറിനെ തുണച്ചപ്പോള്‍ 2013-ന് ശേഷം ആദ്യമായി ക്ലെയര്‍ All-Ireland Hurling ചാംപ്യന്മാരായി. Liam McCarthy Cup എന്നാണ് ചാംപ്യന്മാരുടെ ട്രോഫി അറിയപ്പെടുന്നത്. Tony Kelly, Aidan McCarthy, Mark Rogers എന്നിവരാണ് ക്ലെയറിന് വേണ്ടി … Read more

Dundalk-ൽ വെടിവെപ്പ്; 3 പേർക്ക് പരിക്ക്, 2 പേർ അറസ്റ്റിൽ

കൗണ്ടി ലൂവിലെ Dundalk- ൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ റെസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേരെ ദ്രോഗടയിലെ Our Lady of Lourdes Hospital-ൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. ഇരുവരെയും ലൂവിലെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.

ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 8 മില്യൺ യൂറോയുടെ കൊക്കെയ്ൻ, കഞ്ചാവ്, എൽഎസ്ഡി, എംഡിഎംഎ എന്നിവ

ഡബ്ലിനിൽ ഗാർഡ നടത്തിയ റെയ്‌ഡിൽ 8 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്നുകളും 1 മില്യൺ യൂറോ പണവും പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഡബ്ലിൻ 11-ലെ The Ward-ൽ ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഗാർഡയുടെ ഡബ്ലിൻ ക്രൈം ടീം പരിശോധന നടത്തിയത്. കൊക്കെയിൻ, കഞ്ചാവ്, കെറ്റാമിൻ, എൽഎസ്ഡി, എംഡിഎംഎ എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു. ഡബ്ലിനിൽ പലയിടത്തായി തുടർപരിശോധനയിലാണ് 1 മില്യൺ യൂറോ പണം, വാഹനങ്ങൾ, ഡിസൈനർ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മദ്ധ്യവയസ്കനെ ഗാർഡ അറസ്റ്റ് … Read more

വിക്ക്ലോയിലെ ആദ്യ സ്റ്റോർ തുറന്ന് Penneys

കൗണ്ടി വിക്ക്‌ലോയില്‍ തങ്ങളുടെ ആദ്യ സ്‌റ്റോര്‍ തുറന്ന് ഫാഷന്‍ റീട്ടെയില്‍ ചെയിനായ Penneys. 4 മില്യണ്‍ യൂറോയാണ് Penneys ഈ സ്‌റ്റോറിനായി ചെലവിട്ടത്. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വ്യവസായ, തൊഴില്‍ വകുപ്പ് സഹമന്ത്രിയായ എമര്‍ ഹിഗ്ഗിന്‍സ് സ്റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശത്താകമാനമുള്ള വികസനത്തിന് സ്റ്റോര്‍ കാരണമാകുമെന്ന് മന്ത്രി ഹിഗ്ഗിന്‍സ് പറഞ്ഞു. Bray Central-ല്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റോറിന്റെ വിസ്താരം 19,600 ചതുരശ്ര അടിയാണ്. വിശാലമായ ഒറ്റ ഫ്‌ളോറില്‍ തന്നെ എല്ലാ കലക്ഷനും ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് പുതുതായി … Read more

അയർലണ്ടിൽ ഗാർഡയെ വെട്ടിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവം; പ്രതിക്ക് 6 വർഷം തടവ്

അയര്‍ലണ്ടില്‍ ലൈസന്‍സ് റദ്ദാക്കിയ ശേഷവും ഗാര്‍ഡയെ വെട്ടിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിക്ക് ആറ് വര്‍ഷം തടവ് വിധിച്ച് കോടതി. ഡബ്ലിനിലെ Crumlin സ്വദേശിയായ Michael Mc Guirk എന്ന 23-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. ഗാര്‍ഡ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ അമിതവേഗതയില്‍ വാഹനമോടിച്ച ഇയാളുടെ കാറിടിച്ച് 67-കാരിയായ കാല്‍നടയാത്രക്കാരി Carol Seery ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം റോഡ് ക്രോസ് ചെയ്യുമ്പോള്‍ തെറ്റായ ദിശയില്‍ വന്ന കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. അപകടശേഷവും നിര്‍ത്താതെ … Read more

ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; 60 കിലോ കൊക്കെയ്ൻ, 30 കിലോ കഞ്ചാവ് എന്നിവ പിടികൂടി

ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 60 കിലോഗ്രാം കൊക്കെയ്ന്‍, 30 കിലോഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തത്. കെറ്റാമിന്‍, മയക്കുമരുന്ന് ഗുളികകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പരിശോധന ഇന്ന് രാവിലെയും തുടരുകയാണ്. മയക്കുമരുന്നുകള്‍ക്ക് പുറമെ കണക്കില്‍ പെടാത്ത 1 മില്യണ്‍ യൂറോയും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു.

കൗണ്ടി ലൂവിൽ 18 തോക്കുകൾ പിടികൂടി ഗാർഡ

കൗണ്ടി ലൂവില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ 18 തോക്കുകള്‍ പിടികൂടി. ആറ് എആര്‍-15 റൈഫിളുകളും, 12 സെമി ഓട്ടോമാറ്റിക് 9എംഎം ഹാന്‍ഡ് ഗണ്ണുകളുമാണ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയോടെ Adree-യുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ തോക്കുകള്‍ക്കൊപ്പം 900 വെടിയുണ്ടകളും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഡ ഏതാനും തുടര്‍പരിശോധനകളും കൗണ്ടിയില്‍ നടത്തി. സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് റെയ്ഡിനിടെ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഘങ്ങള്‍ക്ക് തോക്കുകള്‍ എത്തിച്ച് നല്‍കുന്നതില്‍ പെട്ടവരാണ് അറസ്റ്റിലായ ചെറുപ്പക്കാരെന്നാണ് കരുതുന്നത്.

Coolock-ൽ പ്രതിഷേധം അവസാനിക്കുന്നില്ല; വീണ്ടും തീവെപ്പ്, 3 ഗാർഡകൾക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന കെട്ടിത്തിലെ പണിക്ക് വന്ന വാഹനത്തിന് തീവച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും കെട്ടിടത്തിനകത്ത് തീവെപ്പ്. ഇവിടെ മുമ്പ് ഒരു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് നിലവില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിവരുന്നത്. ഈയാഴ്ച ആദ്യമുണ്ടായ തീവെപ്പിനും, ഗാര്‍ഡയ്ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കും ശേഷം ഇന്നലെ വൈകിട്ട് വീണ്ടും കെട്ടിടത്തില്‍ തീപടര്‍ന്നു. വെള്ളിയാഴ്ച ഇവിടെ വീണ്ടും ഏകദേശം 1,000-ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം സമാധാനപൂര്‍ണ്ണമായി അവസാനിച്ചെങ്കിലും, അല്‍പ്പ സമയത്തിന് ശേഷം Malahide Road-ല്‍ … Read more