ആയര്‍ലണ്ടില്‍ പുതിയ ഗാർഡാ റിക്രൂട്ട്‌മെന്റ് ക്യാമ്പയിൻ അടുത്താഴ്ച ആരംഭിക്കും: 5,000 പുതിയ ഗാര്‍ഡകളെ നിയമിക്കാന്‍ സര്‍ക്കാര്‍

ഗാർഡാ സി ഓച്ചാനിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ പുതിയ ഗാർഡാ റിക്രൂട്ട്‌മെന്റ് ക്യാമ്പയിൻ അടുത്താഴ്ച മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 പുതിയ ഗാർഡാകളെ നിയമിക്കുമെന്ന് നിയമ മന്ത്രി ജിം ഓ’കാൾഗൻ പറഞ്ഞു. ഓരോ വർഷവും ആയിരം ഗാർഡകളെ വീതം നിയമിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ കഴിഞ്ഞ വർഷം, സർക്കാർ ലക്ഷ്യം 1,000 ഗാർഡാകളുടെ നിയമനമായിരുന്നിട്ടും, ഗാർഡാ റിക്രൂട്ട്‌മെന്റ് 631 എണ്ണം മാത്രമേ പൂര്‍ത്തിയായുള്ളൂ. സേനയിലേക്ക് ആളുകളെ ആകർഷിക്കാൻ നൂതനമായ പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് … Read more

ഡബ്ലിൻ ബിനുവിന്റെ “ഗാന്ധിവധം ” (സി രവിചന്ദ്രന് എം എൻ കാരശ്ശേരിയുടെ മറുപടി) പുസ്തകം പ്രകാശനം ഇന്ന്‍ Liffey Valley യില്‍

ഇന്ന്‍ വൈകുന്നേരം 6 മണിക്ക് Liffey Valley യിലുള്ള Clayton Hotel ൽ വെച്ച്  മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനാചരണവും “യുദ്ധം ഒഴിവാക്കൂ ” എന്ന സന്ദേശവുമായി നടത്തുന്ന സമ്മേളനത്തില്‍ വച്ച്  ഡബ്ലിൻ ബിനുവിന്റെ “ഗാന്ധിവധം ” (സി രവിചന്ദ്രന് എം എൻ കാരശ്ശേരിയുടെ മറുപടി) എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. ഇന്ത്യയിലെ സമകാലീന സാമൂഹിക രാഷ്ട്രീയത്തെ സഹായിക്കുന്ന രീതിയിൽ ഗാന്ധി വധത്തെ അവഹേളിച്ചും നിന്ദിച്ചും പ്രസംഗവും പുസ്തകവും ഇറക്കിയ ശ്രി C രവിചന്ദ്രന്റെ നിലപാടിന് പ്രതിരോധമായി … Read more

ഐറിഷ് യുവാവിന് ബുൾഗേറിയയിലെ പർവത സ്കീ റിസോർട്ടിൽ ദാരുണാന്ത്യം

സൌത്ത് ബുൾഗേറിയയിലെ ബാൻസ്‌കോ പർവത സ്കീ റിസോർട്ടിൽ വച്ച് കഴിഞ്ഞ ദിവസം വീണു പരിക്കേറ്റ അയർലൻഡുകാരൻ (29) മരണപ്പെട്ടു. ഏകദേശം 1,900 അടി ഉയരത്തിൽ നിന്ന് വീണതിനാൽ വിനോദസഞ്ചാരി ഗുരുതരമായി പരിക്കേറ്റിരുന്നു. ജനുവരി 29 ബുധനാഴ്ച്ച ആയിരുന്നു സംഭവം. നിരവധി പരിക്കുകളോടെ മൗണ്ടൻ റെസ്ക്യൂ സർവീസ് സംഘം ഇയാളെ കണ്ടെത്തി, സമീപ പട്ടണമായ റസ്ലോഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. യുവാവ്  ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌. ജീവൻ … Read more

Fr. സേവ്യർ ഖാൻ വട്ടായിലും Fr. ഷൈജു നടുവത്താനിയിലും ചേർന്ന് നയിക്കുന്ന ‘അഭിഷേകാഗ്നി’ Residential Retreat അയർലണ്ടിലെ county Clare ലെ Ennis ൽ

പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM) ന്റെ സ്ഥാപക ഡയറക്ടറുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെയും ഫാ. ഷൈജു നടുവത്താനിയുടെയും (AFCM UK) നേതൃത്വത്തിൽ ‘അഭിഷേകാഗ്നി’ താമസിച്ചുള്ള ധ്യാനം അയർലണ്ടിൽ കൗണ്ടി ക്ലയറിലുള്ള St. Flannans College ൽ വച്ചു നടത്തപ്പെടന്നു. ഫെബ്രുവരി 18 ചൊവ്വ രാവിലെ 10.00AM ന് ആരംഭിച്ച് 20 വ്യാഴം വൈകുന്നേരം 04.00PM ന് സമാപിക്കുന്ന ധ്യാനം ക്രമീകരിച്ചിരിക്കുന്നത് അയർലണ്ടിലെ AFCM Team ആണ്. പ്രവാസ ജീവിതത്തിലെ പലവിധ … Read more

കിൽഡെയറിൽ വനിതയ്‌ക്കെതിരായ ബലാത്സംഗം; പ്രതിയുടെ രേഖാ ചിത്രം പുറത്തു വിട്ട് ഗാര്‍ഡ

കഴിഞ്ഞ വർഷം ഒക്ടോബർ 13-ന് കിൽഡെയർ കൗണ്ടിയിലെ അഥിയിൽ ഒരു യുവതിയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി ഗാർഡ പൊതുജന സഹായം അഭ്യർത്ഥിച്ചു. സംഭവം അന്നേ ദിവസം രാത്രി 7:30ഓടെ റിവർ ബാരോ വോക്ക്‌വേയിലൂടെ യുവതി നടന്നു പോകുമ്പോള്‍ അക്രമി യുവതിയെ സമീപിച്ച് അതിക്രമിച്ചു പിടികൂടിയ ശേഷം നിലത്ത് വലിച്ചിഴച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി അഥി ടൗൺ സെൻററിന്റെ ഭാഗത്തേക്ക്  ഓടിപ്പോയതായാണ് ഗാർഡയുടെ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നത്. RTE One-ൽ കഴിഞ്ഞ … Read more

14 വയസ്സുകാരനെ കാണ്മാനില്ല, ഗാർഡയുടെ അന്വേഷണ അഭ്യർത്ഥന

മൊണാഘൻ കൗണ്ടിയിലെ കാസിൽഷേൻ സ്വദേശി എയ്‌ഡൻ മക്കെന്ന (14)നെ കണ്ടെത്തുന്നതിനായി ഗാർഡ പൊതു സമൂഹത്തോട് സഹായം അഭ്യർത്ഥിച്ചു. ഇന്നലെ (ജനുവരി 28) രാവിലെ മുതൽ എയ്‌ഡനെ കാണാതായതായാണ് റിപ്പോർട്ട്. എയ്‌ഡൻ 5 അടി 6 ഇഞ്ച് ഉയരമുള്ള, മെലിഞ്ഞ ശരീരഘടനയുള്ള, തവിട്ടുനിറംമുടിയും തവിട്ടുനിറക്കണ്ണുകളുമുള്ള കുട്ടിയാണെന്ന് ഗാർഡ വ്യക്തമാക്കി. അവസാനമായി കണ്ടപ്പോൾ, കറുത്ത പഫർ ജാക്കറ്റ്, കറുത്ത പാന്റ്‌സ്, വെളുപ്പ്-പച്ച നിറമുള്ള നൈക്കി ഷൂസ് എന്നിവ ധരിച്ചിരുന്നതായും ഒരു ബാക്ക്പാക്ക് കൈയിൽ കരുതിയിരുന്നതായും ഗാര്‍ഡ അറിയിച്ചു. ഡബ്ലിനിലേക്ക് യാത്ര … Read more

വാട്ടർഫോർഡ് ടൈഗേഴ്സ് കപ്പ് 2025: കിൽക്കെന്നി വാരിയേഴ്സ് ജേതാക്കളായി

2025-ലെ ടൈഗേഴ്സ് കപ്പിന്റെ ആവേശകരമായ ഫൈനലിൽ കിൽക്കെന്നി വാരിയേഴ്സ് വാട്ടർഫോർഡ് ടൈഗേഴ്സിനെ 1 റൺസിന്റെ വ്യത്യാസത്തിൽ തോൽപ്പിച്ച് കിരീടം നേടി. ഫൈനലിൽ കിൽക്കെന്നി ആദ്യം ബാറ്റ് ചെയ്ത് 5 ഓവറിൽ 24/5 എന്ന സ്കോർ നേടിയപ്പോൾ മറുപടിയായി വാട്ടർഫോർഡ് ടൈഗേഴ്സ് 23/6 എന്ന സ്കോറിൽ അവസാനിച്ചപ്പോൾ, മത്സരം അവസാന നിമിഷം വരെ ആവേശം നിറഞ്ഞിരുന്നു. അയർലൻഡിലെ മികച്ച 12 ടീമുകൾ മത്സരിച്ച ഈ ടൂർണമെന്റിലെ ഓരോ മത്സരവും മികച്ച നിലവാരം പുലർത്തി. സെമിഫൈനലിൽ കിൽക്കെന്നി വാരിയേഴ്സ് എന്നിസ്കോർത്തി … Read more

ഐ ഓ സീ അയർലണ്ട് ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി

എ ഐ സീ സീ യുടെ വിദേശ മലയാളികളുടെ സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡബ്ലിൻ ലൂക്കനിലുള്ള ഷീല പാലസിൽ വച്ച് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഡോക്ടർ മൻമോഹൻ സിങ് അനുസ്മരണം നടത്തി. പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി ഡോക്ടർ ജസ്ബിർ സിങ് പ്യൂരി ഉദ്കാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിൽ ഡീനോ ജേക്കബ്, കുരുവിള ജോർജ്, ഫവാസ് മാടശേരി, റോയ് … Read more

കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിന്റെ റിപ്പബ്ലിക് ദിന ആഘോഷം

അയർലണ്ടിലെ വാകിൻസ്ടൗൺ, ഡബ്ലിനിൽ കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിന്റെ (കെഎംസിഐ) ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണം ആകർഷകമായ രീതിയിൽ സംഘടിപ്പിച്ചു. പരിപാടിയുടെ മുഖ്യാതിഥിയായി അയർലൻഡിലെ ഇന്ത്യൻ അംബാസഡർ ശ്രീ. അഖിലേഷ് മിഷ്റ പങ്കെടുക്കുകയും, റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. കലാപരിപാടികളും ഗാനമേളയും ആഘോഷത്തിന്റെ ഹൈലൈറ്റ് വർണ്ണശബളമായ കലാപരിപാടികളും മികവാർന്ന ഗാനമേളയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. കെഎംസിഐ അംഗങ്ങളുടെയും കുട്ടികളുടെയും പ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ നിറം നൽകി. കെഎംസിഐ സെക്രട്ടറി ശ്രീ ഫമീർ സി കെ യുടെ സ്വാഗത … Read more

അയര്‍ലന്‍ഡില്‍ റിമോട്ട്, ഹൈബ്രിഡ് ജോലികളില്‍ റെക്കോർഡ് വര്‍ധനവ് : സര്‍വ്വേ

അയര്‍ലന്‍ഡില്‍ റിമോട്ട്, ഹൈബ്രിഡ് ജോലികൾ മുൻകാലത്തെ എല്ലാ റെക്കോർഡുകളും മറികടന്നതായിഇന്‍ഡീഡ് ജോബ്‌ പ്ളാറ്റ്ഫോം പുറത്തിറക്കിയ 2025 ഐറിഷ് ജോബ്‌സ് ആൻഡ് ഹയർിംഗ് ട്രെൻഡ്സ് റിപ്പോർട്ട് പറയുന്നു. 2024 ഡിസംബർ അവസാനം വരെ അയര്‍ലന്‍ഡിലെ 17.5 ശതമാനം ജോലി നിയമനങ്ങളില്‍   റിമോട്ട് അല്ലെങ്കിൽ ഹൈബ്രിഡ് ജോലിയുടെ ഓപ്ഷനുകൾ പരാമർശിക്കപ്പെട്ടിരുന്നു. ഇത് കോവിഡിനു മുന്‍പത്തെ കണക്കിനെക്കാൾ നാലിരട്ടി കൂടുതലാണ്. റിമോട്ട്, ഹൈബ്രിഡ് ജോലികള്‍ താല്പര്യപെടുന്ന തൊഴിലന്വോഷകരുടെ എണ്ണം   സ്ഥിരതയോടെ തുടരുന്നതായി റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. 2024 ഡിസംബറിന്റെ അവസാനത്തോടെ, ഐറിഷ് ജോലി … Read more