Darragh കൊടുങ്കാറ്റിൽ നാശം നേരിട്ടതിനെ തുടർന്ന് അടച്ച ഹോളിഹെഡ് തുറമുഖം ജനുവരി 16ന് ഭാഗികമായി വീണ്ടും തുറക്കുമെന്ന് ഉടമസ്ഥരായ ഫെറി കമ്പനി സ്റ്റെന ലൈൻ അറിയിച്ചു. തുറമുഖത്തിൻ്റെ ടെർമിനൽ 5 ബർത്ത് ആണ് ഇപ്പോള്‍ പ്രവർത്തന സജ്ജമാക്കുന്നത്. ഡിസംബർ ആറിന് ആയിരുന്നു Darragh കൊടുങ്കാറ്റ് ആഞ്ഞടിച്ച് നാശം വിതച്ചത്.
ഫെറി അടച്ചതിനെ തുടർന്ന് ഡബ്ലിനിലും ഹോളിഹെഡിനും ഇടയിലുള്ള എല്ലാ ഫെറി സർവീസുകളും റദ്ദാക്കിയിരുന്നു. അയർലണ്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളെ ക്രിസ്മസ് കാലത്തെ ഈ അടച്ചിടൽ ബാധിച്ചിരുന്നു.
ജനുവരി 16-ാം തീയതിമുതൽ, ഈ ടെർമിനലിന്റെ മുഴുവൻ ഷെഡ്യൂളുകളും പ്രവർത്തനസജ്ജമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിൽ ഒന്നാണ് ഹോളിഹെഡ് തുറമുഖം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments