അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ഏറ്റവും ബുദ്ധിമുട്ട് ഡബ്ലിനിലെ താല സെന്ററിൽ; രണ്ടാമത് കോർക്ക് എന്നും കണ്ടെത്തൽ

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകാന്‍ ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെടുന്നത് കൗണ്ടി ഡബ്ലിനിലെ താല (Tallaght) സെന്ററില്‍. കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ചില്‍ (Chill) നടത്തിയ പഠനത്തിലാണ് രാജ്യത്ത് ഏറ്റവും കുറവ് പേര്‍ പാസാകുന്ന സെന്ററുകളിലൊന്ന് താലയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ മാസവും ടെസ്റ്റില്‍ പങ്കെടുക്കുന്നവരില്‍ 46.3 ശതമാനം പേര്‍ മാത്രമാണ് ഇവിടെ പാസായി ലൈസന്‍സ് നേടുന്നത്. ഒപ്പം രാജ്യത്ത് ഏറ്റവുമധികം ടെസ്റ്റുകള്‍ നടത്തുന്ന സെന്ററും (ശരാശരി 1,690.3 ഷെഡ്യൂള്‍ ചെയ്യപ്പെടുന്നു), ഏറ്റവുമധികം കാത്തിരിപ്പ് സമയം (26.7 ആഴ്ച) വേണ്ടിവരുന്ന സെന്ററും താലയാണ്.

പാസ് റേറ്റിന് പുറമെ ആളുകള്‍ ടെസ്റ്റിന് വരാതിരിക്കല്‍, അപേക്ഷകരുടെ എണ്ണം, ഷെഡ്യൂള്‍ ചെയ്യപ്പെടുന്ന ടെസ്റ്റുകളുടെ എണ്ണം, കാത്തിരിപ്പ് സമയം മുതലായവ കൂടി പരിഗണിച്ചാണ് ഏറ്റവും ബുദ്ധിമുട്ടേറിയ സെന്ററുകള്‍ ഏതെന്ന് വിലയിരുത്തിയിരിക്കുന്നത്. അതിനാലാണ് ചില സെന്ററുകളില്‍ പാസ് റേറ്റ് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണെങ്കിലും മറ്റ് കാര്യങ്ങളില്‍ പിന്നോക്കമായത് കാരണം സെന്റര്‍ ടെസ്റ്റ് പാസാകാന്‍ ബുദ്ധിമുട്ടേറിയതായി മാറുന്നത്.

താല കഴിഞ്ഞാല്‍ ടെസ്റ്റ് പാസാകാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ സെന്റര്‍ ഡബ്ലിന്‍ കൗണ്ടിയിലെ തന്നെ ഫിന്‍ഗ്ലാസ് ആണ്. ഇവിടുത്തെ പാസ് റേറ്റ് എടുത്താല്‍ താലയെക്കാളും കുറഞ്ഞ് 42.3 ശതമാനം എന്ന നിരക്കിലാണ്.

മൂന്നാമതുള്ള കൗണ്ടി കോര്‍ക്കിലെ കോര്‍ക്ക് (Wilton) ടെസ്റ്റ് സെന്ററിലാകട്ടെ 54 ശതമാനം പാസ് റേറ്റും, 21 ആഴ്ചത്തെ വെയ്റ്റിങ് പിരിയഡുമാണുള്ളത്. ശരാശരി 1,350 ടെസ്റ്റ് അപേക്ഷകളും ഇവിടെ ലഭിക്കുന്നു.

രാജ്യത്ത് ടെസ്റ്റ് പാസാകാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ 10 സെന്ററുകള്‍ ഇവയാണ്:

Tallaght, Co Dublin

Finglas, Co Dublin

Cork (Wilton), Co Cork

Dun Laoghaire/Deansgrange, Co Dublin

Mulhuddart, Co Dublin

Charlestown (Dublin), Co Dublin

Waterford, Co Waterford

Raheny, Co Dublin

Navan, Co Meath

Killester, Co Dublin

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments