ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

IRP കാർഡ് പുതുക്കി കിട്ടാത്തവർക്കും ഈ ക്രിസ്മസിന് നാട്ടിൽ പോകാം; എങ്ങനെ എന്ന് അറിയാം

രാജ്യത്ത് Irish Residence Permit (IRP) card പുതുക്കാനായി അനവധി അപേക്ഷകൾ ലഭിച്ചിരിക്കുകയാണെന്നും, അവ പ്രോസസ്സ് ചെയ്യാൻ കാലതാമസം നേരിടുന്നതായും അധികൃതർ. രജിസ്ട്രേഷൻ പൂർത്തിയായാലും പോസ്റ്റൽ വഴി IRP കാർഡ് എത്താൻ വീണ്ടും രണ്ടാഴ്ച എടുക്കാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ നിലവിൽ IRP പുതുക്കാൻ അപേക്ഷ നൽകുകയും, ഇതുവരെ പുതിയ കാർഡ് കയ്യിൽ കിട്ടുകയും ചെയ്തിട്ടില്ലാത്ത Non EEA പൗരന്മാർക്ക് ക്രിസ്മസ് കാലത്ത് വിദേശ യാത്ര ചെയ്യാൻ ഇളവ്  നൽകുന്നതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇവർക്കായി ഒരു Travel Confirmation Notice മന്ത്രി അനുവദിച്ചിട്ടുണ്ട്. നൽകും. ഇതുപയോഗിച്ച് ഇപ്പോൾ അവസാനമായി കാലാവധി തീർന്ന IRP card കാണിച്ചാൽ അവരെ യാത്രയ്ക്ക് അനുവദിക്കാൻ വിമാന കമ്പനികൾക്ക് വകുപ്പ് നിർദ്ദേശം നൽകി. പുതിയ IRP Card-ന് അപേക്ഷ നൽകി ക്രിസ്മസ് കാലത്ത് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.

2024 ഡിസംബർ 2 മുതൽ 2025 ജനുവരി 31 വരെ ആണ് ഈ ഇളവ്. യാത്രാ സമയത്ത് ഇപ്പോൾ കാലാവധി തീർന്ന IRP Card, പുതിയ കാർഡിന് നൽകിയ അപേക്ഷയുടെ തെളിവ്, Travel Confirmation Notice എന്നിവ കയ്യിൽ കരുതണം. നോട്ടീസ് ഡൌൺലോഡ് ചെയ്യാൻ:

https://www.irishimmigration.ie/wp-content/uploads/2024/11/Downloadable-Letter-For-Persons-Who-Intend-to-Travel.pdf

അതേസമയം നിലവിലെ IRP card കാലാവധി തീരും മുമ്പ് പുതിയ കാർഡിനായി അപേക്ഷ നൽകിയവർക്ക് മാത്രമേ ഈ ഇളവുള്ളൂ. ഒപ്പം അയർലണ്ടിലേക്ക് തിരികെ വരാനായി നിങ്ങൾക്ക് മൂന്നാമത് ഒരു രാജ്യത്ത് കൂടി സഞ്ചരിക്കണം എന്നുണ്ടെങ്കിൽ യാത്രാ സംബന്ധിയായി വിസ അടക്കം അവിടുത്തെ നിയമങ്ങൾ അനുസരിക്കേണ്ടിയും വന്നേക്കാം.

കൂടുതൽ വിവരങ്ങൾക്ക്:

https://www.irishimmigration.ie/wp-content/uploads/2024/11/FAQs-for-Website-Travel-Confirmation-Notice-2024.pdf

https://www.irishimmigration.ie/isd-announces-initiative-to-facilitate-customers-travelling-at-christmas-2024/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW