ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

LCC ചാമ്പ്യൻസ് ട്രോഫി ഡബ്ലിൻ യുണൈറ്റഡിന്

ഡബ്ലിൻ: കോൺഫിഡന്റ് ട്രാവൽ എവറോളിങ് ട്രോഫിക്കു വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) സംഘടിപ്പിച്ച LCC ചാമ്പ്യൻസ് ട്രോഫി 2025 ക്രിക്കറ്റ് ടൂർണമിന്റിൽ നിലവിലെ ചാമ്പ്യന്മാരായ LCC യെ പരാജയപ്പെടുത്തി ഡബ്ലിൻ യുണൈറ്റഡ് ചാമ്പ്യന്മാരായി . മെയ് 4-ന് അൽസ സ്പോർട്സ് സെന്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള ശക്തരായ 18 ടീമുകൾ മത്സരിച്ചു.

ചാമ്പ്യൻമാരായ ഡബ്ലിൻ യുണൈറ്റഡിന് കോൺഫിഡന്റ് ട്രാവൽ എവറോളിംഗ്‌ ട്രോഫിയും 601 യൂറോ ക്യാഷ് അവാർഡും, രണ്ടാംസ്ഥാനക്കാരായ LCC-ക്ക് ബിക്കാനോ റണ്ണേഴ്സ് അപ്പ് ട്രോഫിയും 301 യൂറോ ക്യാഷ് അവാർഡും സമ്മാനിച്ചു . ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി ഡബ്ലിൻ യുണൈറ്റഡിലെ ഫാറൂഖ് , മികച്ച ബൗളർ ആയി ജിബ്രാൻ , ഫൈനലിലെ മികച്ച താരമായി അബ്ദുള്ള എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കോൺഫിഡന്റ് ട്രാവൽ, ബിക്കാനോ,ലെ ദിവാനോ , ടൈലക്സ്, പ്യൂവർ ദോശ ബാറ്റേഴ്സ്, സ്‌പൈസ് ബസാർ , റോയൽ ക്യാറ്റർസ് , റിക്രൂട്ട് നെറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW