Co Antrim-ൽ ഫ്ളാറ്റിന് നേരെ പെട്രോൾ ബോംബേറ്

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Co Antrim-ല്‍ ഫ്‌ളാറ്റിന് നേരെ പെട്രോള്‍ ബോംബേറ്. Ballymena-യിലെ Drumtara-യില്‍ ഗ്രൗണ്ട് ഫ്‌ളോറിലുള്ള ഒരു ഫ്‌ളാറ്റിന് നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ 3.05-ഓടെ അജ്ഞാതര്‍ രണ്ട് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്.

സംഭവത്തില്‍ ഫ്‌ളാറ്റിന്റെ ലിവിങ് റൂമിനും, ഒരു ജനലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയം ഫ്‌ളാറ്റില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നും, ഇയാള്‍ക്ക് പരിക്കുകളൊന്നുമില്ലെങ്കിലും സംഭവത്തിന്റെ ഞെട്ടലിലാണെന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു. ഫ്‌ളാറ്റില്‍ നിന്നും തെളിവുകള്‍ സ്വീകരിച്ച പൊലീസ്, ഇതിനെ അപകടം സൃഷ്ടിക്കാനുള്ള ശ്രമം എന്ന നിലയിലാണ് അന്വേഷിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments