Portlaoise-ൽ കത്തി വീശി കവർച്ചയ്ക്ക് ശ്രമം; പ്രതി പിടിയിൽ

By Rose Malayalam Desk

Co Laois-ലെ Portlaoise-ല്‍ ആയുധവുമായെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഞായറാഴ്ചയാണ് Fairgreen estate പ്രദേശത്തെ വ്യാപാരസ്ഥാപനത്തിലെത്തിയ ചെറുപ്പക്കാരന്‍ കത്തി വീശുകയും, ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തത്.

സംഭവമറിഞ്ഞെത്തിയ ഗാര്‍ഡ ഇവിടെ വച്ച് തന്നെ പ്രതിയെ കീഴടക്കി. അറസ്റ്റി ചെയ്ത ഇയാള്‍ക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 ചുമത്തിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments